Tuesday, July 16, 2019 Last Updated 27 Min 52 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 03.28 PM

'മോഡി കുപ്പായം' മോടിയായി; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ മനം കവര്‍ന്ന മേല്‍ക്കുപ്പായം സമ്മാനിച്ച പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ട്വീറ്റ്

 South Korea

ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി പറഞ്ഞ് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ-ഇന്നിന്റെ ട്വീറ്റ്് നരേന്ദ്ര മോഡി അയച്ചുകൊടുത്ത ഒരുസെറ്റ് 'മോഡി കുപ്പായ'ത്തിന്റെ പേരിലാണ് ഈ ട്വീറ്റ്.

ഇന്ത്യാ സന്ദര്‍ശനവേളയിലാണ് മൂണ്‍ ജെ- ഇന്‍ പരമ്പരാഗത ഇന്ത്യന്‍ വസ്ത്രത്തില്‍ കണ്ണുടക്കിയത്. കൈയ്യിലാത്ത മേല്‍ക്കുപ്പായത്തില്‍ ആകൃഷ്ടനായ മൂണ്‍ ജെ-ഇന്‍ അതേകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയോട് ആഗ്രഹം പ്രകടിപ്പിച്ചത്. നാട്ടില്‍ തിരിച്ചെത്തി അധികം വൈകാതെ പ്രസിഡന്റിനെ തേടി ആ സമ്മനമെത്തി. 'മോഡി വെസ്റ്റ്' കൊറിയയിയും സൗകര്യപ്രദമായി ധരിക്കാമെന്നും അത് നന്നായി ഇണങ്ങുന്നുണ്ടെന്നുമാണ് മൂണ്‍ ജെ-ഇന്‍ സാക്ഷ്യപ്പെടുത്തുന്നത്.

ദക്ഷിണ കൊറിയന്‍ പ്രഥമ വനിത കിം ജങ് സൂക് അടുത്തയാഴ.ച ഇന്ത്യയില്‍ എത്തുന്നുണ്ട്. നാലു ദിവസത്തെ പര്യടനത്തിനിടെ ഇവര്‍ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സൂചനയുണ്ട്.

Ads by Google
Wednesday 31 Oct 2018 03.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW