Friday, January 18, 2019 Last Updated 2 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 03.04 PM

സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍

മനുഷ്യന് അത്യന്താപേക്ഷിതമായും വേണ്ടത് മാനസികബലവും ശാരീരിക ബലവും ദൈവാധീനവുമാണ്. നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുംതന്നെയില്ലെന്ന് വിശ്വസിക്കുക. പൂര്‍ണ്ണമായും നമ്മളിലെ വ്യക്തിത്വത്തെ തിരിച്ചറിയുക.
uploads/news/2018/10/261139/joythi311018a.jpg

ജീവിതത്തില്‍ സ്വപ്നങ്ങളില്ലാത്ത മനുഷ്യരില്ല. എല്ലാ മനുഷ്യര്‍ക്കും അവരുടേതായിട്ടുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളുമുണ്ട്. അല്ലാത്തവര്‍ക്ക് ജീവിതമില്ല. മനുഷ്യനെ മനുഷ്യനായി നിലനിര്‍ത്തുന്നതു തന്നെ അവന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ്. നമുക്കേറ്റവും കൂടുതല്‍ സ്വപ്നങ്ങള്‍ കാണാന്‍ കഴിയണം.

അതിന്റെ അളവ് വര്‍ദ്ധിക്കുന്നതിന് അനുസൃതമായി ജീവിതത്തില്‍ നേട്ടങ്ങള്‍ വന്നുചേരും. ചരിത്രം എടുത്തു നോക്കിയാല്‍ ലോകം കണ്ട പല മഹാന്മാരും വളരെ താഴ്ന്ന നിലവാരത്തില്‍നിന്നും കടന്നുവന്നവരാണ്. പക്ഷേ, അവര്‍ക്കെല്ലാം വളരെ കുട്ടിക്കാലം തൊട്ടുതന്നെ ഓരോരോ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു; ലക്ഷ്യങ്ങളുമുണ്ടായിരുന്നു.

ആ സ്വപ്നത്തെ മുറുകെപ്പിടിച്ചുകൊണ്ട് കഷ്ടപ്പാടുകളേയും പട്ടിണിയേയും വകവയ്ക്കാതെ ലക്ഷ്യത്തെ മാത്രം മുന്നില്‍ക്കണ്ടുകൊണ്ട് പ്രയത്‌നിച്ചതിന്റെ ഫലമാണ് സാധാരണക്കാരന് ഒരിക്കലും ചിന്തിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള പദവിയില്‍ അവരെത്തിയത്. സ്വാഭാവികമായും മനുഷ്യനില്‍ ഒരു തെറ്റിദ്ധാരണയുണ്ട്.

ഞാന്‍ ഒരു പാവപ്പെട്ടവനാണ്. ഞാന്‍ സാധാരണക്കാരനാണ്. ഞാന്‍ കൂടുതല്‍ ആഗ്രഹിച്ചിട്ട് എന്തുകാര്യം. അന്നന്നുള്ള കാര്യങ്ങള്‍ നടന്നുപോകണം. അത്രതന്നെ. പക്ഷേ, അത് തെറ്റാണ്. അതിന്റെ ഫലം അന്നന്നുള്ള കാര്യങ്ങള്‍പോലും നടക്കാതെ നിത്യവൃത്തിക്ക് വകയില്ലാതായിട്ടുള്ള പലരുമുണ്ട്. നമ്മള്‍ വലിയ രീതിയില്‍ ആഗ്രഹിക്കണം.

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല. പണ്ടുള്ളവര്‍ പറഞ്ഞുകേട്ടിട്ടില്ലേ വാനോളം ആഗ്രഹിച്ചാല്‍ കുന്നോളം കിട്ടുമെന്ന്. പക്ഷേ, സ്വപ്നങ്ങള്‍ക്ക് നിലവാരം വേണം. അതിന്റെ നിലവാരം അനുസരിച്ചുവേണം ആഗ്രഹങ്ങള്‍ തീരുമാനിക്കാന്‍. മനസില്‍ പൂര്‍ണ്ണ ഉറപ്പുള്ള കാര്യങ്ങളിലൂടെ വലിയ നിലവാരത്തിലുള്ള സ്വപ്നങ്ങള്‍ കാണുക.

കുട്ടികളെ ചെറുപ്പത്തില്‍ തന്നെ ലക്ഷ്യബോധമുണ്ടാകുന്ന സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിക്കണം. ഇന്ന് രാജ്യം വളരെവേഗത്തില്‍ വളരുകയും പുരോഗമിക്കുകയുമാണ്. ജീവിത ശൈലികള്‍ മാറുന്നു, ചെലവുകള്‍ കൂടുന്നു, ആഢംബരങ്ങളും ആര്‍ഭാടങ്ങളും വര്‍ദ്ധിക്കുന്നു.

ഇതിന്റെയെല്ലാം നടുവില്‍ ഒന്നുമില്ലാത്തവനെപ്പോലെ കണ്ണുംമിഴിച്ച് പകച്ചിരുന്നിട്ട് കാര്യമില്ല. സാഹചര്യങ്ങള്‍ക്കനുസൃതമായി വളരാന്‍ പഠിക്കണം. അതിന് മനുഷ്യന് അത്യന്താപേക്ഷിതമായും വേണ്ടത് മാനസികബലവും ശാരീരിക ബലവും ദൈവാധീനവുമാണ്.

നമുക്ക് നേടാന്‍ കഴിയാത്തതായി ഒന്നുംതന്നെയില്ലെന്ന് വിശ്വസിക്കുക. പൂര്‍ണ്ണമായും നമ്മളിലെ വ്യക്തിത്വത്തെ തിരിച്ചറിയുക. ഇതിനെല്ലാം ഉത്തമമാര്‍ഗം തന്നെയാണ് രത്‌നധാരണം. ലോകം കണ്ടതില്‍വച്ച് ഏറ്റവും ഉത്തമമായ മാര്‍ഗം തന്നെയാണ്.

രത്‌നധാരണത്തിലൂടെ ചിന്താമണ്ഡലം ഉയര്‍ന്ന് പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ചിന്തകളും ആഗ്രഹങ്ങളും വര്‍ദ്ധിക്കുന്നു. ശരിയായ പ്രവര്‍ത്തനങ്ങളിലൂടെ സമ്പത്തും സൗഭാഗ്യങ്ങളും വന്നുചേരുന്നു.

അതിലൊക്കെ ഉപരി ഗ്രഹനിലപ്രകാരമുള്ള തടസ്സങ്ങള്‍ മാറുന്നതിന് ഭാഗ്യം നിലനിര്‍ത്തുന്ന ഗ്രഹങ്ങളെ സ്വാധീനിക്കുന്നതിനും രത്‌നധാരണം ഉത്തമമാണ്. ഗ്രഹനില സൂക്ഷ്മമായി പരിശോധിച്ച് രത്‌നം തീരുമാനിച്ച് വിധിപ്രകാരം ധരിച്ചുകഴിഞ്ഞാല്‍ വിജയം സുനിശ്ചിതം.

Ads by Google
Wednesday 31 Oct 2018 03.04 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW