Friday, June 21, 2019 Last Updated 4 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 02.35 PM

നായകവേഷവും ചെയ്യും സുനില്‍ സുഖദ

uploads/news/2018/10/261131/CiniINWsunilsigatha310118.jpg

ഒരു കലാകാരന്റെ കഴിവുതെളിയിക്കാനും സമയം തെളിയാനും പതിറ്റാണ്ടുകളൊന്നും വേണ്ട എന്നു നമ്മോടു പറഞ്ഞുതന്ന കലാകാരനാണ് സുനില്‍ സുഖദ. 2010 ല്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ബെസ്റ്റ് ആക്ടര്‍ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ഒറ്റ സീനില്‍ ചായക്കടക്കാരനായി വന്ന സുനില്‍ സുഖദ ഇന്നു മലയാള സിനിമാരംഗത്ത് ഒഴിച്ചുകൂടാനാവാത്ത വ്യക്തിത്വമായി വളര്‍ന്ന് നില്‍ക്കുകയാണ്.

ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത സ്‌പൈനല്‍ കോഡിലൂടെ നാടകരംഗത്തു പ്രശസ്തിനേടിയ സുനില്‍ വീണ്ടും നാടകത്തില്‍ തന്നെ മുഴുകാന്‍ ശ്രമിച്ചെങ്കിലും സമീര്‍ താഹിറിന്റെ ചാപ്പാ കുരിശിലെ സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ മാര്‍ട്ടിന്‍ എന്ന കഥാപാത്രം മലയാള സിനിമയുടെ കവാടം സുനില്‍ സുഖദയ്ക്ക് തുറന്ന് കൊടുത്തു.

കമലിന്റെ സ്വപ്ന സഞ്ചാരിയിലെ പലിശക്കാരന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേനിലെ കപ്യാര്‍, ഇമ്മാനുവേലില്‍ മമ്മൂട്ടിയെ സഹായിക്കുന്ന പ്രസ്സ് ഉടമ. രഞ്ജിത്ത് ശങ്കറിന്റെ മോളിയാന്റി റോക്‌സിലെ അഴിമതിക്കാരനായ ഇന്‍കംടാക്‌സ് ഓഫീസര്‍, പുണ്യാളന്‍ അഗര്‍ബത്തീസിലെ ബേബി മജിസ്‌ട്രേറ്റ്, വര്‍ഷത്തിലെ ശംബു സാര്‍, ഉട്ട്യോപ്യയിലെ രാജാവിലെ സോമന്‍ തമ്പി... തുടര്‍ച്ചയായ നൂറ്റിഇരുപതിലധികം പടങ്ങള്‍.

മമ്മൂട്ടിയുടെ കൂടെയായിരുന്നു ഏറ്റവും കൂടുതല്‍, എട്ടു ചിത്രങ്ങള്‍. മോഹന്‍ലാലിന്റെ കൂടെ റെഡ്‌വൈന്‍ എന്ന ചിത്രത്തില്‍ റവന്യു ഉദ്യോഗസ്ഥനായി. പഴയ തലമുറയും ന്യൂജനറേഷനുമെല്ലാം തന്നെ ഒരേ രീതിയില്‍ കാണുന്നു എന്നത് ഒരു കലാകാരന്റെ വിജയമായദ്ദേഹം കാണുന്നു.

uploads/news/2018/10/261131/CiniINWsunilsigatha310118a.jpg

സമീര്‍ താഹിറിന്റെ ചാപ്പാകുരിശ്, ആഷിഖ് അബുവിന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍, അന്‍വര്‍ റഷീദിന്റെ ഉസ്താദ് ഹോട്ടല്‍, അമല്‍ നീരദിന്റെ ബാച്ചിലേഴ്‌സ് പാര്‍ട്ടി തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം കമലിന്റെ സ്വപ്ന സഞ്ചാരി, ഉട്ടോപ്യയിലെ രാജാവ്, സിബി മലയിലിന്റെ ഉന്നം, ഷാജി കൈലാസിന്റെ മദിരാശി, വിജി തമ്പി- ദിലീപ് ചിത്രം നാടോടി മന്നന്‍ എല്ലാം തുല്യ പ്രാധാന്യം അദ്ദേഹത്തിനു നല്‍കി.

കൈവന്ന ഏതു കഥാപാത്രത്തെയും കഴിയുന്നതാണെങ്കില്‍, സമയം അനുവദിക്കുമെങ്കില്‍ ഏറ്റെടുക്കുന്ന അദ്ദേഹം നായകവേഷം വന്നാലും സ്വീകരിക്കാന്‍ തയ്യാറാണ്. മോഹന്‍ കുപ്ലേരിയുടെ ചന്ദ്രഗിരി യില്‍ വളരെ വ്യത്യസ്തമായൊരു വില്ലന്‍ കഥാപാത്രമായാണദ്ദേഹം എത്തുന്നത്.

പൂട്ടാന്‍ പോകുന്ന ചന്ദ്രഗിരി സ്‌കൂളിന്റെ മാനേജരും കോഴിയങ്കക്കാരനുമായ നാഗപ്പ. സിദ്ധിഖ് താമരശ്ശേരിയുടെ സഖാവിന്റെ പ്രിയസഖി ഹരിശ്രീ യൂസഫ്, ഹരിശ്രീ ബാബുവിന്റെയും ഹലോ ദുബായ്ക്കാരന്‍ കൂടാതെ ഗ്രെയിറ്റ് ഫാദര്‍, ജോര്‍ജേട്ടന്‍സ് പൂരം, ശ്യംധറിന്റെ മമ്മൂട്ടി ചിത്രങ്ങളിലൂടെയുമെല്ലാം അദ്ദേഹത്തിന് വളരെ പ്രാധാന്യമുള്ള വേഷങ്ങളാണ്.

കോമഡിയും വില്ലനും, സ്വഭാവനടനും എന്തും ഒരുപോലെ വഴങ്ങുന്ന മലയാള സിനിമയുടെ പുതിയ വാഗ്ദാനമായ ഈ അവിവാഹിതനായ കലാകാരന്‍ തൃശ്ശൂര്‍ പൂത്തോള്‍ സ്വദേശിയാണ്.

ബിജു പുത്തൂര്

Ads by Google
Wednesday 31 Oct 2018 02.35 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW