Thursday, May 23, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 11.08 AM

ഹോം ബട്ടനും ഹെഡ് ഫോണ്‍ ജാക്കുമില്ലാതെ ഐപാഡ് പ്രോ അവതരിപ്പിച്ചു

Apple, New iPad Pro

ടെക്ക് ലോകത്തെ അമ്പരപ്പിച്ച് വീണ്ടും ആപ്പിള്‍ തങ്ങളുടെ പുതിയ ഐപാഡ് പുറത്തിറക്കി. ഹോം ബട്ടണ്‍ ഇല്ലാതെയാണ് ഐപാഡ് പ്രോ പുറത്തിറങ്ങുന്നതെന്നാണ് ഏറ്റവും വലിയ പ്രത്യേകത. ചൊവ്വാഴ്ച്ച വൈകിട്ട് ബ്രക്ലിങ്ങില്‍ വച്ചുനടന്ന ചടങ്ങിലാണ് ഐപാഡ് പ്രോ അവതരിപ്പിച്ചത്.

കരുത്തേറിയ പ്രൊസസറും പുതിയ കണക്ടിങ് പോര്‍ട്ടും പുതിയ ഐപാഡിന്റെ പ്രത്യേകതയാണ്. 11, 12.9 ഇഞ്ച് എന്നിങ്ങനെ രണ്ട് സ്‌ക്രീന്‍ വലിപ്പങ്ങളിലാണ് ഇത് പുറത്തിറങ്ങുന്നത്. ഐഫോണ്‍ 8ആറിന് സമാനമായി ആകര്‍ഷകമായ വിധത്തില്‍ സ്‌ക്രീനിന് ചുറ്റും വീതി കുറഞ്ഞ രീതിയില്‍ കട്ടികുറച്ച് ഷാര്‍പ്പ് എഡ്ജുകളോട് കൂടിയതാണ് ഡിസൈന്‍.

A12X ബയോനിക് ചിപ്‌സെറ്റാവും ഇതിന് കരുത്തു പകരുക. കഴിഞ്ഞ ഐപാഡുമായി താരത്മ്യം ചെയ്യുമ്പോള്‍ 90 ശതമാനം വേഗത കൂടുതലാണ് പുതിയ ചിപ്‌സെറ്റിന്. 12 മെഗാപിക്‌സലിന്റെ ബാക്ക് കാമറയും 7 മെഗാപിക്‌സലിന്റെ ഫ്രണ്ട് കാമറയുമാണ് ചിത്രങ്ങള്‍ പകര്‍ത്തുന്നത്. സാധാരണ ഐപാഡ് മോഡലുകളില്‍ നിന്ന് വ്യത്യസ്തമായി യു.എസ്.ബി സി കണക്ടറാണ് ഉപയോഗിച്ചിരിക്കുന്നത്. അതേസമയം, ഹെഡ്‌ഫോണ്‍ ജാക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

ആപ്പിളിന്റെ പുതിയ ഉത്പന്നമായ ആപ്പിള്‍ പെന്‍സിലും കീബോര്‍ഡും കമ്പനി ഇതിനൊപ്പം നല്‍കുന്നുണ്ട്. വയര്‍ലെസായി പെന്‍സിലിന്റെ ചാര്‍ജ്ജിങ് സാധിക്കും. 64 ജി.ബി മുതല്‍ 1 ടി.ബി വരെയുള്ള മെമ്മറി ഓപ്ഷനുകളിലും പുതിയ ഐപാഡ് വിപണിയിലെത്തും. ഇതാദ്യമായാകും ഇത്രയേറെ വലിയ സ്റ്റോറേജുമായി ഐപാഡ് പുറത്തിറക്കുന്നത്.

11 ഇഞ്ച് മോഡലിന് 799 ഡോളറും 12.9 ഇഞ്ച് മോഡലിന് 999 ഡോളറുമാണ് പ്രാരംഭ വില. നവംബര്‍ ഏഴ് മുതല്‍ പുതിയ ഐപാഡിന്റെ വില്‍പന ആരംഭിക്കും. കഴിഞ്ഞദിവസമായിരുന്നു ഐഒഎസിന്റെ പുതിയ അപഡേഷന്‍ പുറത്തിറക്കിയിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW