Friday, June 21, 2019 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 10.34 AM

ദിവസേന എടിഎമ്മില്‍ നിന്നും പിന്‍വലിക്കാവുന്ന തുക നേര്‍പകുതിയാക്കി എസ്ബിഐ

SBI,  Debit Cards

ന്യൂഡല്‍ഹി: ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ അളവ് നേര്‍ പകുതിയാക്കി ചുരുക്കി എസ്ബിഐ. ക്ലാസിക്ക് മാസ്‌ട്രോ ഡബിറ്റ് കാര്‍ഡ് ഉള്ള ആളുകള്‍ക്കാണ് 40,000ത്തില്‍ നിന്നും 20,000 ആക്കി ചുരുക്കിയത്.

ഒറ്റദിവസം കൂടുതല്‍ തുക പിന്‍വലിക്കാന്‍ മറ്റു ഡബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. വര്‍ദ്ധിച്ചുവരുന്ന എടിഎം തട്ടിപ്പുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു മാറ്റം വരുന്നത്.

എസ്ബിഐയുടെ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകളുടെ പരിധിയില്‍ മാറ്റം വരുത്തിയിട്ടില്ല. ഈ കാര്‍ഡ് ഉടമകള്‍ക്ക് ഒരു ദിവസം യഥാക്രമം 50,000 രൂപ, ഒരു ലക്ഷം രൂപ പിന്‍വലിക്കാനാകുന്നത്. ഇന്ന് മുതലാണ് ഈ പരിഷ്‌കാരം പ്രാബല്യത്തില്‍ വരുന്നത്.

Ads by Google
Wednesday 31 Oct 2018 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW