Monday, July 15, 2019 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Oct 2018 10.14 AM

സിപിഎമ്മുമായുള്ള കൂട്ട് കുഴപ്പമെന്ന് ഡിവൈഎഫ്‌ഐ ; പാര്‍ട്ടി ജാഥയില്‍ കൊടി ഉപയോഗിക്കരുത്, ആശംസാബോര്‍ഡും വെയ്ക്കരുതെന്ന് നിര്‍ദേശം

uploads/news/2018/10/261075/dyfi.jpg

ആലപ്പുഴ: സിപിഎമ്മിന്റെ പിന്നാലെ നടക്കുന്നത് ശീലമാക്കിയതോടെ സ്വതന്ത്ര രാഷ്ട്രീയ സംഘടന എന്ന തനിസ്വഭാവം ഡിവൈഎഫ് ഐ യ്ക്ക് നഷ്ടമാകുന്നെന്ന് ദേശീയ നേതൃത്വത്തിന് ആശങ്ക. സിപിഎമ്മിന്റെ പോഷകസംഘടന എന്ന തോന്നല്‍ ഡിവൈഎഫ്‌ഐയ്ക്ക് ദോഷമായി മാറുകയാണെന്നും ഇത് ഇനി അനുവദിക്കാന്‍ പാടില്ലെന്നും ദേശീയ നേതൃത്വം ജില്ലാഘടകങ്ങള്‍ക്ക് നിര്‍ദേശം മുന്നോട്ടു വെച്ചു.

സിപിഎമ്മിനെ കൂട്ടിച്ചേര്‍ത്തുള്ള പ്രചരണങ്ങള്‍ സ്വതന്ത്രനിലപാടുകള്‍ സ്വീകരിക്കുന്നതിന് ഡിവൈഎഫ്‌ഐ യ്ക്ക് തടസ്സം സൃഷ്ടിക്കുകയാണ്. മൃദു ഹിന്ദുത്വ നിലപാടിനെതിരേ കോണ്‍ഗ്രസില്‍ ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ കൂട്ടായ്മകളാക്കി മാറ്റണം. ഇത്തരം മതനിരപേക്ഷ നിലപാടുകളെ പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും വേണമെന്ന് അഖിലേന്ത്യാ അദ്ധ്യക്ഷന്‍ പി എ മുഹമ്മദ് റിയാസ് ആലപ്പുഴയില്‍ നടന്ന ജില്ലാ സമ്മേളനത്തില പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു വ്യക്തമാക്കിയത്.

സ്വതന്ത്രസംഘടന എന്ന തലം നില നിര്‍ത്താന്‍ സിപിഎമ്മില്‍ നിന്നും അകലം പാലിക്കാന്‍ ഒട്ടേറെ നടപടിക്രമങ്ങളും നിരോധനങ്ങളുമാണ് നിര്‍ദേശിച്ചിട്ടുള്ളത്. സിപിഎം സമ്മേളനങ്ങള്‍ക്ക് ആശംസ അര്‍പ്പിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ ബോര്‍ഡ് വെയ്ക്കരുത്. ജാഥകളില്‍ ഡിവൈഎഫ്‌ഐ യുടെ കൊടി ഉപയോഗിക്കരുത്. ഡിവൈഎഫ്‌ഐ പരിപാടികളില്‍ സിപിഎം നേതാക്കളെ ക്ഷണിക്കുന്ന പരിപാടിക്കും വിരാമം വരണം. പകരം ഡിവൈഎഫ്‌ഐ വഴി ഉയര്‍ന്ന നേതാക്കളെ പങ്കെടുപ്പിക്കണം. മതനിരപേക്ഷത ഉന്നയിച്ച് പ്രതിപക്ഷത്ത് ഉയര്‍ന്നു വരുന്ന പ്രതിഷേധങ്ങളെ പോലും നേട്ടങ്ങളാക്കുന്ന രീതിയില്‍ പിന്തുണയും സംരക്ഷണയും നല്‍കണമെന്നും പറഞ്ഞു.

Ads by Google
Ads by Google
Loading...
TRENDING NOW