Wednesday, June 26, 2019 Last Updated 3 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 05.36 PM

ബാറ്റിംഗില്‍ കൊഹ്ലിയായിരിക്കും ഹീറോ പക്ഷേ ഫീല്‍ഡിംഗില്‍ ജഡേജയെ ഓടിതോല്‍പ്പിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടും(വീഡിയോ)

jedeja beats kohli

മുംബൈ: ഫീല്‍ഡീംഗില്‍ ജഡേജയെ മറികടക്കാന്‍ ഇന്ത്യന്‍ ടീമില്‍ മറ്റൊരാളില്ല എന്നതിനു തെളിവായിരുന്നു ഇന്നലെ മുംബൈയില്‍ നടന്ന മത്സരത്തിനിടയില്‍ കണ്ടത്. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ മുന്നാം പന്തില്‍ വിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ഹെംരാജിന്റെ ബൗണ്ടറി ശ്രമം തടയുന്നതിനിടെയായിരുന്നു കോഹ്‌ലിയെ ജഡേജ ഓടി തോല്‍പ്പിച്ചത്.

ബാക്ക് ഫൂട്ടില്‍ കളിച്ച ഹെംരാജ് പന്ത് ഓഫ് സൈഡിലേക്ക് ബൗണ്ടറി ലക്ഷ്യമാക്കി കടത്തി വിടുകയായിരുന്നു. എന്നാല്‍ ടൈമില്‍ ചെറിയ വ്യത്യാസം വന്നതോടെ പന്ത് പ്രതീക്ഷിച്ച വേഗത്തിലായിരുന്നില്ല പാഞ്ഞത്. ഫീല്‍ഡിലുണ്ടായിരുന്ന ജഡേജയും ഒരേ സമയം പന്ത് തടയാനായി പിന്നാലെ ഓടുകയായിരുന്നു.

ക്യാപ്റ്റനും ഓള്‍ റൗണ്ടറും ഒപ്പത്തിനൊപ്പം ഓടിയടുത്തു. പന്തിന് അടുത്തെത്തിയതോടെ കോഹ്‌ലിയെ മറികടന്ന് മുന്നിലേക്ക് ഓടിക്കയറിയ ജഡേജ പന്ത് തടഞ്ഞിടുകയായിരുന്നു. സ്ലൈഡ് ചെയ്ത് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡജേ പിന്നാലെ വന്ന കോഹ്‌ലിക്ക് എറിഞ്ഞു നല്‍കി. കോഹ്‌ലി പന്ത് വിക്കറ്റ് കീപ്പര്‍ ധോണിയിലേക്കു നല്‍കി എക്‌സ്ട്രാ റണ്‍ നേടാനുള്ള വിന്‍ഡിസിനെ അവസരത്തിനു വിലങ്ങുതടിയായി.

മുമ്പ് പലതവണയും ജഡേഡയുടെ ഫീല്‍ഡിംഗ് പ്രകടനം ആരാധകരുടെ മനം കവര്‍ന്നതാണ.് പകുതി ചാന്‍സുകള്‍ പോലുമില്ലാത്ത ക്യാച്ചുകള്‍ കൈപിടിയിലൊതുക്കുന്നതിനും. കിട്ടുന്ന അവസരങ്ങളില്‍ എല്ലാം നേരിച്ചുള്ള എറികളിലൂടെ ബാറ്റസ്മാനെ റണ്‍ഔട്ട് ആക്കുന്നതിനുംമുള്ള ജഡേജയുടെ പാടവം എതിര്‍ ടീമംഗങ്ങളുടെ പോലും പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW