Wednesday, June 12, 2019 Last Updated 0 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 02.52 PM

ശബരിമല: കെ.പി.സി.സി നിലപാട് തള്ളി രാഹുല്‍ ഗാന്ധി; സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ട്

Rahul Gandhi, KPCC, Sabarimala

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനത്തില്‍ കെ.പി.സി.സി നിലപാട് തള്ളി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സ്ത്രീകള്‍ക്ക് എല്ലായിടത്തും പോകാനുള്ള അവകാശമുണ്ടെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്ന് രാഹുല്‍ വ്യക്തമാക്കി. സ്ത്രീയും പുരുഷനും തുല്യരാണ്. കേരളത്തിലെ ജനവികാരം കണക്കിലെടുത്താണ് കെ.പി.സി.സി അത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കെ.പി.സി.സി തീരുമാനം. എന്നാല്‍ വ്യക്തിപരമായി തനിക്ക് ആ നിലപാടില്ല. പാര്‍ട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാല്‍ അവരുടെ ആഗ്രഹത്തിന് വഴങ്ങണം. ശബരിമല വൈകാരിക വിഷയമാണെന്നാണ് കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടെന്നും രാഹുല്‍ വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശനത്തിനെതിരെ ബി.ജെ.പിക്കൊപ്പം സമര രംഗത്താണ് കോണ്‍ഗ്രസ്. പ്രതിപക്ഷ നേതാവടക്കമുള്ള നേതാക്കള്‍ ആദ്യം സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തിരുന്നുവെങ്കിലും പിന്നീട് പ്രതിഷേധത്തിലേക്ക് നിലപാട് മാറ്റുകയായിരുന്നു. പ്രത്യക്ഷ സമരത്തിലേക്ക് ഇറങ്ങുന്നത് രാഹുല്‍ ഗാന്ധി വിലക്കിയിരുന്നെങ്കിലും ശബരിമലയില്‍ എത്തുന്ന യുവതികളെ തടയുമെന്ന കടുത്ത നിലപാടിലായിരുന്നു കെ. സുധാകരനടക്കമുള്ള കേരളത്തിലെ നേതാക്കള്‍.

ബി.ജെ.പിയും സംഘപരിവാറും നടത്തുന്ന പ്രതിഷേധ പരിപാടികളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പങ്കെടുത്തതായി ഇതിനിടെ ആരോപണമുയര്‍ന്നിരുന്നു. ശബരിമല വിഷയത്തില്‍ ബി.ജെ.പി നടത്തിയ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന ജി. രാമന്‍ നായര്‍ ഇതിനിടെ ബി.ജെ.പിയില്‍ ചേരുകയും ചെയ്തു. അതേസമയം ബി.ജെ.പിയില്‍ നിന്ന് വ്യത്യസ്തമായി സംസ്ഥാന കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW