Monday, April 22, 2019 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 12.43 PM

ഇരുവൃക്കകളും തകരാറിലായ യുവാവ് സുമനസ്സുകളുടെ കനിവിനായി കേഴുന്നു

uploads/news/2018/10/260902/charity.jpg

ആലപ്പുഴ: ഇരുവൃക്കകളും തകരാറിലായ യുവാവ് ജീവന്‍ നിലനിര്‍ത്താനായി സുമനസ്സുകളുടെ കനിവിനായി കേഴുന്നു. ആലപ്പുഴ അര്‍ത്തുങ്കല്‍ വീട്ടില്‍ സി.വൈ ജോസഫിന്റെ മകന്‍ ജോമോന്‍ ജോസഫാ ( 23) ണ് ചികിത്സാസഹായം തേടുന്നത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ മറൈന്‍ എന്‍ജിനീറിയറിങ്ങ് കോഴ്‌സ് പാസ്സായി വിദേശത്ത് ജോലിക്ക് പോകാനായി അഞ്ച് മാസം മുന്‍പ് മെഡിക്കല്‍ പരിശോധന എടുത്തപ്പോഴാണ് ഇരുവൃക്കകളും തകരാറിലായ വിവരം അറിയുന്നത്.

തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോള്‍ വൃക്ക മാറ്റിവയ്ക്കുകയോ അല്ലാതെ വേറൊരു മാര്‍ഗ്ഗവും ഇല്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മാതാപിതാക്കളും ബന്ധുക്കളും വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും എ പോസിറ്റീവ് ഗ്രൂപ്പില്‍ പെട്ടതല്ലാത്തതിനാല്‍ ആ പ്രതീക്ഷയും മങ്ങി. ഇപ്പോള്‍ ഒരാഴ്ചയില്‍ 4500 രൂപ വീതം മുടക്കി മൂന്ന് ഡയാലിസിസ് ചെയ്യേണ്ട അവസ്ഥയിലാണ്. അസുഖം കണ്ടുപിടിച്ച് ചികിത്സയിലായിരുന്ന സമയം ഹൃദയത്തില്‍ പ്രശ്‌നം വന്നതോടെ ഏഴു ലക്ഷം രൂപ മുടക്കി ഓപ്പറേഷന്‍ ചെയ്യേണ്ടിവന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് വസ്തു പണയപ്പെടുത്തിയും കടം മേടിച്ചും ആണ് ഇതുവരെയുള്ള ചികിത്സ നടത്തിയത്. ഇതുവരെ ചികിത്സക്കായി ഏകദേശം 13 ലക്ഷത്തോളം രൂപ ചെലവായി.

വിദേശത്തായിരുന്ന ജോമോന്റെ സഹോദരന്‍ ജോസ് അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് സഹോദരന്റെ അസുഖവിവരം അറിയുന്നത്. ഇതോടെ ജോസ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സഹോദരന്റെ ചികിത്സയ്ക്കു വേണ്ടി ഓടി നടക്കുകയാണ്. ഇതോടെ കുടുംബത്തില്‍ ഉണ്ടായിരുന്ന വരുമാനമാര്‍ഗ്ഗം നഷ്ടമായി. നവംബര്‍ എട്ടിന് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തണമെന്നും അതിനായി 20 ലക്ഷം രൂപ ചെലവാകുമെന്നും ഡോക്ടര്‍ പറഞ്ഞു. എത്രയും വേഗം ഓപ്പറേഷന്‍ നടത്തേണ്ടതിനാല്‍ പണത്തിനായി ഇവര്‍ നെട്ടോട്ടമോടുകയാണ്. പഞ്ചായത്ത് അധികൃതര്‍ ജോമോന്റെ പേരില്‍ സഹായനിധി രൂപീകരിച്ച് പത്തുലക്ഷം രൂപ സമാഹരിച്ച് നല്‍കിയിട്ടുണ്ട്. ബാക്കി തുകയായ പത്തുലക്ഷം രൂപയ്ക്കാണ് ഇവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്.

ചികിത്സാസഹായത്തിനായി ജോമോന്റെ പേരില്‍ ഫെഡറല്‍ ബാങ്ക് ചേര്‍ത്തല ശാഖയില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട് അക്കൗണ്ട് നമ്പര്‍ : 17510100084119.
ഐ.എഫ്.എസ്.സി കോഡ്: FDRL0001751

Ads by Google
Ads by Google
Loading...
TRENDING NOW