Thursday, July 18, 2019 Last Updated 18 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Oct 2018 01.49 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(30)

uploads/news/2018/10/260829/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - ബിസിനസ്സ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ സാമ്പത്തികനേട്ടം ഉണ്ടാകും. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക്‌ ചില പ്രയാസങ്ങള്‍ നേരിട്ടേക്കാം. കലാകായിക രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരം ലഭിക്കും. പിതൃഗുണം ഉണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - യാത്രകള്‍ മുഖേന സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടും. നൂതന വസ്‌ത്രാഭരണങ്ങള്‍ സമ്മാനമായി ലഭിക്കും. രാഷ്‌ട്രീയ രംഗത്തുള്ളവര്‍ വിമര്‍ശനങ്ങളെ നേരിടേണ്ടിവരും. സന്താനങ്ങളുടെ കാര്യത്തില്‍ വളരെ ആശ്വാസമുണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - ഏര്‍പ്പെടുന്ന എല്ലാ കാര്യത്തിലും വിജയിക്കും. ജീവിതപങ്കാളിയുമായുള്ള അഭിപ്രായ വ്യത്യാസം മാറും. എതിര്‍പ്പുകളേയും തടസ്സങ്ങളേയും അതിജീവിക്കാന്‍ സാധിക്കും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ശത്രുശല്യം വര്‍ധിക്കും. സുഹൃത്തുക്കള്‍ മുഖേന സാമ്പത്തികനേട്ടം ഉണ്ടാകും. സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസ ത്തിനു സാധ്യത. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സമൂഹത്തില്‍ അംഗീകാരം ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്‌ക്കും. കര്‍മ്മരംഗത്തെ ബുദ്ധിമുട്ടുകള്‍ക്ക്‌ പരിഹാരമാകും. അദ്ധ്വാനഭാരം വര്‍ധിക്കും. അപകീര്‍ത്തിക്ക്‌ സാദ്ധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കുക.
കന്നി (ഉത്രം , അത്തം, ചിത്തിര ) - പുതിയ വാഹനം വാങ്ങാന്‍ അനുകൂല സമയമാണ്‌. അധിക ചെലവുകള്‍ മൂലം വിഷമിക്കും. മാതാവിന്‌ ശാരീരിക അസുഖം അനുഭവപ്പെടും. വിവാഹത്തിന്‌ കാലതാമസം ഉണ്ടാകും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധിക്കണം. ഏറെക്കാലമായി അകന്നു കഴിയുന്ന ബന്ധുമിത്രാദികളെ കാണാന്‍ സാധിക്കും. സന്താനഗുണം ഉണ്ടാകും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പലവിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. സന്താനങ്ങള്‍ മുഖേന സന്തോഷം വര്‍ധിക്കും. ആര്‍ഭാഗവസ്‌തുക്കള്‍ക്കായി പണം ചെലവഴിക്കും. സഹോദരസ്‌ഥാനീയരുമായി കലഹത്തിനു സാധ്യത.
ധനു (മൂലം, പൂരാടം, ഉത്രാടം) - വിദേശത്തുനിന്നു ധനലാഭം പ്രതീക്ഷിക്കാം. വ്യാപാരരംഗത്തുള്ളവര്‍ക്ക്‌ തൊഴില്‍പരമായി മത്സരം നേരിടേണ്ടിവരും. സാമൂഹിക, സാഹിത്യ രംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കും. കുടുംബപരമായി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ കലഹത്തിനു സാധ്യത. യാത്രാനേട്ടം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. സര്‍ക്കാരില്‍നിന്ന്‌ ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. വാഹന സംബന്ധമായി ചെലവ്‌ വര്‍ധിക്കും. പുതിയ സംരംഭം തുടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ സമയം അനുകൂലം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - സന്താനങ്ങള്‍ മുഖേന മനഃക്ലേശത്തിനു സാധ്യത. ഉദ്യോഗസംബന്ധമായി യാത്രകള്‍ വേണ്ടിവരും. ചതിവില്‍പ്പെടാതെ ശ്രദ്ധിക്കുക. വിദേശയാത്രയില്‍ ധനനഷ്‌ടത്തിനു സാധ്യത. തൊഴില്‍സ്‌ഥിരത ലഭിക്കും.

അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 30 Oct 2018 01.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW