Tuesday, February 12, 2019 Last Updated 5 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 29 Oct 2018 11.37 AM

ഈ കാലത്തും ഞാന്‍ രാജാവാണെന്ന് കരുതുന്ന ആ ഹിന്ദുവല്ല ഞാന്‍, ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയാണെങ്കില്‍ ഞാന്‍ ആ ഹിന്ദുവല്ല; ചര്‍ച്ചയായി തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

facebook post

തിരുവനന്തപുരം: ഹിന്ദുവെന്നത് രാഷ്ട്രീയാധിരാത്തില്‍ ഏറാനുള്ള വഴിയായി കാണുന്ന ഹിന്ദുവോ ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന ഹിന്ദുവോ അല്ല താനെന്ന് എഴുത്തുകാരി തനൂജ എസ് ഭട്ടതിരി. ''ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതല്‍ എന്ന് സ്ഥാപിക്കാനല്ല മനുഷ്യര്‍ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത്'' ? തനൂജ ചോദിക്കുന്നു.

ദേവിയെ ഉള്ളില്‍ വച്ചാരാധിക്കുന്ന, ഗീതാസാരം ഉള്‍ക്കൊള്ളുന്ന ഹിന്ദുവാണു താനെന്നും, ഏതു ജാതിയില്‍ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാല്‍ ബുദ്ധിയുള്ള ,സ്‌നേഹമുള്ളകാര്യങ്ങള്‍ പറയുന്ന മനുഷ്യരുടെഒപ്പമാണ് താനെന്നും തനൂജ കൂട്ടിച്ചേര്‍ത്തു. ''ബ്രാഹ്മണനായി ജനിച്ചു എന്നതിനാല്‍ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാന്‍. അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാന്‍.'' - തനൂജ ഫേസ്ബുക്കില്‍ കുറിച്ചു.

തനൂജ ഭട്ടതിരിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

ഞാന്‍ ആ ഹിന്ദുവല്ല ഈ ഹിന്ദുവാണ്.
തനൂജ ഭട്ടതിരി

എന്തായാലും നമ്മള്‍ ഹിന്ദുക്കളല്ലേ?
അല്ല, ഞാന്‍ ആ ഹിന്ദുവല്ല. എന്തൊക്കെയായാലും നമ്മള്‍ മനുഷ്യരല്ലേ? ഞാനീ ഹിന്ദുവാണ്.
ഞാന്‍വിശ്വാസത്തിന്റെ പേരില്‍ തെരുവില്‍ മനുഷ്യരെ ആക്രമിക്കുന്ന ചീത്ത വിളിക്കുന്ന ആ ഹിന്ദുവല്ല .അനീതി കളില്‍ പിടയുന്നമനുഷ്യരെ ചേര്‍ത്ത് നിര്‍ത്തുന്ന ഈ ഹിന്ദുവാണ് .നാമജപം തെരുവില്‍ അട്ടഹസിക്കുന്ന ആ ഹിന്ദുവല്ലഅല്ല, ഞാന്‍ .ആ പ്രപഞ്ച ശക്തിയെ മനസാ സ്മരിക്കുന്ന ഈ ഹിന്ദുവാണ് ഞാന്‍.
ഗീതാ പ്രഭാഷണം നടത്തുന്ന സന്യാസിയെ കത്തിച്ചു കൊല്ലാന്‍ നോക്കുന്ന ,ഭഗവത് ഗീതയെ ആത്മാവില്‍ ചേര്‍ത്തു നടന്ന മറ്റൊരു ഹിന്ദുവിനെ വെടിവച്ചു കൊന്ന ഹിന്ദുവല്ല ഞാന്‍ .
ബ്രാഹ്മണനായി ജനിച്ചു എന്നതിനാല്‍ മാത്രം കിട്ടുന്ന ഔദ്ധത്യം കാരണം മറ്റുള്ളവരെ നികൃഷ്ടരായി കാണുന്ന ഹിന്ദുവല്ല ഞാന്‍.
അമ്പലങ്ങളെക്കുറിച്ചും ദേവിയെക്കുറിച്ചും പുസ്തകമെഴുതുന്ന, അറിവുള്ള ഭക്തയെ നാടാകെ പുലഭ്യം പറയുന്ന ഹിന്ദുവല്ല ഞാന്‍.

ഈ കാലത്തും ഞാന്‍ രാജാവാണെന്ന് കരുതുന്നആ ഹിന്ദുവല്ല ഞാന്‍.
ഹിന്ദുവെന്നത് രാഷ്ട്രീയാധികാരത്തിലേറാനുള്ള വഴിയാണെങ്കില്‍ ഞാന്‍ആ ഹിന്ദുവല്ല.

ദേവിയെ ഉള്ളില്‍ വച്ചാരാധിക്കുന്ന ഹിന്ദുവാണു ഞാന്‍.
ഗീതാസാരം ഉള്‍ക്കൊള്ളുന്ന ഹിന്ദുവാണു ഞാന്‍.
ഏതു ജാതിയില്‍ പിറന്നു എന്നതല്ല, സ്വന്തം ശേഷിയാല്‍ ബുദ്ധിയുള്ള ,സ്‌നേഹമുള്ളകാര്യങ്ങള്‍ പറയുന്ന മനുഷ്യരുടെഒപ്പമാണ് ഞാന്‍. അങ്ങനെയുള്ള എത്രയോ ഹിന്ദുക്കള്‍ ഇവിടുണ്ട്.
അറിവുള്ള, ധീരയായ പെണ്ണിനെ ബഹുമാനിക്കണം എന്ന് നിര്‍ബന്ധമുള്ളഹിന്ദുവാണ് ഞാന്‍.
ജാതി-ജന്മി-നാടുവാഴിത്തം അവസാനിപ്പിച്ച പൂര്‍വസൂരികളായ ഹിന്ദുക്കളുടെയൊപ്പമുള്ള ഹിന്ദുവാണ് ഞാന്‍.
പെണ്ണിനു നേരെ കയ്യുയര്‍ത്തുന്നവനെ തടയുന്ന, ഹിന്ദുവാണ് ഞാന്‍. കാലത്തിനും ദേശത്തിനും അനുസരിച്ച് മാറുന്ന ,ആചാരങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമപ്പുറം എല്ലാകാലവും എല്ലാ ദേശത്തും ഒരു പോലെ നിലനില്‌ക്കേണ്ട ധാര്‍മികതയില്‍ വിശ്വസിക്കുന്ന ലക്ഷോപ ലക്ഷം ഹിന്ദുക്കളില്‍ ഒരാളാണ് ഞാന്‍. സ്‌നേഹവും കരുതലും ഇറ്റു നിക്കേണ്ട മത വിശ്വാസങ്ങളില്‍ നമ്മളെന്തിനാണ് രാഷ്രീയം നിറക്കുന്നത്. ?ഏത് മതത്തില്‍ ജാതിയില്‍ പിറക്കുന്നു
എന്നത് ഒരാളുടെ തീരുമാനമല്ല ല്ലോ .ഏത് മതത്തിലോ ജാതിയിലോ ജനിച്ചാലും നമ്മള്‍ പറയുന്ന കാര്യം അപ്പോഴും പറയാന്‍ പറ്റുന്ന കാര്യമാ ണെങ്കില്‍ മാത്രമെഒരാള്‍ പറയാവൂ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഏത് മതത്തിനാണ് ശക്തിയും മാഹാത്മ്യവും കൂടുതല്‍ എന്ന് സ്ഥാപിക്കാനല്ലമനുഷ്യര്‍ ജീവിക്കേണ്ടത്. മതവും വിശ്വാസവും ആചാരവും എല്ലാ മനുഷ്യരെയും ഒന്നിപ്പിക്കുകയല്ലേ വേണ്ടത് ?

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW