Friday, June 21, 2019 Last Updated 7 Min 45 Sec ago English Edition
Todays E paper
Ads by Google
Sunday 28 Oct 2018 12.07 PM

ശാസ്ത്രജ്ഞരുടെ സുരക്ഷയ്ക്ക് വന്‍ ഭീഷണിയായി ഫംഗസുകള്‍; ബഹിരാകാശ നിലയത്തെ തിന്ന് തീര്‍ക്കുന്നു; ആശങ്കയോടെ ശാസ്ത്ര ലോകം

 threatens

മോസ്‌കോ : ബഹിരാകാശ നിലയത്തെ ഫംഗസുകള്‍ തിന്നു തീര്‍ക്കുന്നതായി പുതിയ റിപ്പോര്‍ട്ട്. നൂറോളം സൂക്ഷ്മജീവി വര്‍ഗ്ഗങ്ങള്‍ നിലയത്തെ ചുറ്റിപ്പറ്റി സ്ഥിരതാമസം തുടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ശാസ്ത്രജ്ഞനായ വാലറി ബോഗോമൊലവ് വെളിപ്പെടുത്തി.

ബഹിരാകാശ നിലയത്തില്‍ ശാസ്ത്രജ്ഞര്‍ കഴിയുന്നുണ്ടെന്ന് മാത്രമാണ് നമുക്കറിയാവുന്നത്. ഇപ്പോഴത്തെ കാര്യം അല്‍പം കുഴപ്പം പിടിച്ച നിലയിലാണെന്നാണ് റഷ്യന്‍ ശാസ്ത്രസംഘം പറയുന്നത്. ബഹിരാകാശ നിലയം ഈ കുഞ്ഞന്‍ ജീവികള്‍ ഒരറ്റത്ത് നിന്ന് തിന്ന് തുടങ്ങിയാല്‍ അതിലുള്ള ശാസ്ത്രജ്ഞന്‍മാരുടെ ജീവന്‍ അപകടത്തിലാകുമെന്നാണ് വസ്തുത. ഇവ സ്‌പേസ് സ്‌റ്റേഷന്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്ന പ്ലാസ്റ്റിക്കും ലോഹങ്ങളുമാണ് ഭക്ഷണമാക്കുന്നത്.

മൂന്ന് ബഹിരാകാശ ശാസ്ത്രജ്ഞരാണ് നിലയത്തിനുള്ളില്‍ ഇപ്പോള്‍ കഴിയുന്നത്. അടുത്ത സംഘത്തെ അയയ്ക്കുമ്പോഴെങ്കിലും ഇതിനെ പ്രതിരോധിക്കാനാവശ്യമായ മരുന്നുകളും മറ്റും വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ശാസ്ത്രസംഘം. മറ്റൊരു സംഘം അവിടേക്ക് എത്തുകയും അവര്‍ ഉടനെ തിരിച്ചെത്തുകയും ചെയ്യും. സൂക്ഷ്മജീവികളുടെ സാന്നിധ്യം നിലയത്തില്‍ കഴിയുന്നവരുടെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും അണുബാധയുണ്ടാക്കുമെന്നുമാണ് ഡോക്ടര്‍മാരും പറയുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW