Thursday, June 20, 2019 Last Updated 13 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 28 Oct 2018 11.47 AM

അതിനാലാണ് താന്‍ പോലീസ് ഉദ്യോഗസ്ഥയായത്; സംഭവ ബഹുലമായ ജീവിത കഥ തുറന്ന് പറഞ്ഞ് ഫൈദ

women police officer

ടാന്‍സാനിയയിലെ പോലീസ് സൂപ്രണ്ടാണ് ഫൈദ, ജെന്‍ഡര്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഡെസ്‌കിലെ ഉദ്യോഗസ്ഥ. ടാന്‍സാനിയയിലെ ഫീമെയില്‍ പോലീസ് നെറ്റ്‌വര്‍ക്ക് അംഗം കൂടിയായ ഇവര്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ലിംഗവിവേചനം അതിരൂക്ഷമായി നിന്ന ഒരു കാലഘട്ടത്തിലാണ് പോലീസ് ഉദ്യോഗസ്ഥയാകുന്നത്. ഇന്ന് ടാന്‍സാനിയയിലെ ഫീമെയില്‍ പോലീസ് നെറ്റ്‌വര്‍ക്ക് അംഗം കൂടിയായ ഫൈദ തന്റെ അനുഭവങ്ങള്‍ തുറന്ന് പറയുകയാണ്.

''ഞാന്‍ പോലീസ് ഫോഴ്‌സില്‍ ചേരുമ്പോള്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. 1500 പേരുടെ ഒരു ഗ്രൂപ്പില്‍ വെറും 97 പേര്‍. ഇന്ന് 200നും 500നും ഇടക്ക് സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഫീമെയില്‍ പോലീസ് നെറ്റ്വര്‍ക്കിന് രൂപം കൊടുത്തതോടെ 2015 മുതല്‍ ഞങ്ങള്‍ക്ക് ഒരു വനിതാ കമ്മീഷണറും ഉണ്ട്, ആലിസ് മപുന്‍ഡ. ഒരു പോലീസ് ഓഫീസര്‍ അതിലുപരി ഒരു ജെന്‍ഡര്‍ സ്‌പെഷ്യലിസ്റ്റ് ആയതുകൊണ്ട് എന്റെ അമ്മയെ മാത്രമല്ല കുടുംബത്തിലെ മറ്റു അംഗങ്ങളെയും സഹായിക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. എന്റെ അമ്മാവന്‍ മരിച്ചപ്പോള്‍ ബന്ധുക്കള്‍ അദ്ദേഹത്തിന്റെ വസ്തുക്കള്‍ക്കായി പ്രശ്‌നമുണ്ടാക്കി. പക്ഷേ ഞാന്‍ അമ്മായിക്ക് വേണ്ടി നില കൊണ്ടു, അദ്ദേഹത്തിന്റെ വസ്തുവകകള്‍ അമ്മായിക്കും മക്കള്‍ക്കും അവകാശപ്പെട്ടതാണെന്ന് ഞാന്‍ പറഞ്ഞു. അമ്മാവനുമായാണ് എനിക്ക് രക്തബന്ധം പക്ഷേ അവിടെ ഞാന്‍ പൊരുതിയത് അമ്മായിക്ക് വേണ്ടിയാണ്, നീതിക്ക് വേണ്ടി. എന്റെ ജോലിയിലൂടെ എന്റെ കുടുംബത്തില്‍ മാത്രമല്ല സമൂഹത്തില്‍ തന്നെ എനിക്ക് മാറ്റം കൊണ്ടുവരാന്‍ കഴിയുന്നു എന്നതില്‍ അഭിമാനമുണ്ട്.'' ഫൈദ പറയുന്നു.

'' ആളുകള്‍ക്ക് ഒരു ധാരണയുണ്ട് പോലീസുകാര്‍ ഓഫീസിലെ പോലെ വീട്ടിലും ആജ്ഞകള്‍ നല്‍കുന്നവരാണെന്ന്, പക്ഷെ അങ്ങനെയല്ല, വീട്ടില്‍ നിങ്ങള്‍ ഒരു അമ്മയാണ്, ജോലി സ്ഥലത്ത് ഒരു പോലീസ് ഉദ്യോഗസ്ഥയും. നിങ്ങള്‍ നിങ്ങളുടെ സ്വത്വം എന്തെന്ന് മനസ്സിലാക്കണം. നിങ്ങളാരാണെന്ന് അറിയണം. ചിലപ്പോള്‍ ആളുകള്‍ക്ക് പെണ്‍പോലീസിനോട് ഒരു നിഷേധാത്മക മനോഭാവമാണ്. പക്ഷെ പണ്ടുമുതലെ എനിക്ക് പോലീസ് ഉദ്യോഗസ്ഥരെ വലിയ ഇഷ്ടമാണ്. അവിടെ ഒരു ജെന്‍ഡര്‍ ഡെസ്‌ക് ഉണ്ടെന്ന് അറിയുന്നതിന് മുമ്പേ തന്നെ. എന്റെ അമ്മ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് എന്റെ അച്ഛന്‍ മരിക്കുന്നത്. പിന്നീട് എല്ലാകാര്യങ്ങളും നോക്കിയത് ഞങ്ങളുടെ അമ്മായിയും ബന്ധുക്കളും ചേര്‍ന്നാണ്.'' ഫൈദ വ്യക്തമാക്കുന്നു.

ലിംഗവിവേചനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അന്നും നിലനിന്നിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഒരു പോലീസ് ഓഫീസറായത്. ഞാന്‍ ഒരു അഭിഭാഷക കൂടിയാണ്. ജെന്‍ഡര്‍ ഡെസ്‌കില്‍ ഞങ്ങള്‍ ക്രിമിനല്‍ കേസുകള്‍ എടുക്കാറുണ്ട്. കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളും സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങളും. പൊതുവായി വരാറുള്ളത് എല്ലായ്‌പ്പോഴും ബലാത്സംഗക്കേസുകളാണ്, യുഎന്‍ വിമണിന്റെ പ്രോട്ടോകോള്‍ അനുസരിച്ചാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. രാജ്യത്താകെ 417 ജെന്‍ഡര്‍ ഡെസ്‌കുകളാണ് പ്രവര്‍ത്തിക്കുന്നത്. 2017ല്‍ മാത്രം സ്ത്രീകള്‍ക്കെതിരായി 31,000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ഫൈദ പറയുന്നു.

Ads by Google
Sunday 28 Oct 2018 11.47 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW