Wednesday, June 12, 2019 Last Updated 35 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 28 Oct 2018 01.45 AM

നിങ്ങള്‍ക്ക്‌ ഈയാഴ്‌ചയെങ്ങിനെ?

uploads/news/2018/10/260350/azcha.jpg

അശ്വതി: രോഗബാധിതര്‍ക്ക്‌ ആശ്വാസം. ജീവിതപങ്കാളിയില്‍ നിന്ന്‌ എല്ലാക്കാര്യങ്ങളിലും ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ മുതിര്‍ന്നവരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നേരിടും. വിദേശത്തുനിന്നും നാട്ടില്‍ തിരികെയെത്തിയവര്‍ക്ക്‌ പുതിയ ജോലികള്‍ ലഭിക്കും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

ഭരണി: ദീര്‍ഘദൂരയാത്രകള്‍ വേണ്ടിവരും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. പണച്ചെലവ്‌ അധികരിക്കും. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണസുഖം ലഭിക്കും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

കാര്‍ത്തിക: മനസ്സില്‍ നിരാശ വര്‍ദ്ധിക്കും. സുഹൃത്തുക്കളില്‍ നിന്നുള്ള സഹായം കുറയും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങള്‍ ലഭിക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും.

രോഹിണി: മനസ്സിലെ ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. കുടുംബജീവിതസൗഖ്യം വര്‍ദ്ധിക്കും. വിവാദപരമായ കാര്യങ്ങളില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ ശ്രദ്ധിക്കുക.

മകയിരം: പുതിയ വാഹനം വാങ്ങും. കഫജന്യ രോഗങ്ങള്‍ പിടിപ്പെടാം. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതിവച്ച പണം മറ്റാവശ്യങ്ങള്‍ക്കായി ചെലവഴിക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം.

തിരുവാതിര: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായി ഉയര്‍ന്ന വിജയം കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ദ്ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും.

പുണര്‍തം: ആരോഗ്യപരമായി മെച്ചപ്പെട്ട വാരമായിരിക്കും. പലതരത്തില്‍ നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ക്ക്‌ അയവുണ്ടാകും. ബന്ധുജനസന്ദര്‍ശനം. ഭൂമി വില്‍പ്പനവഴി നേട്ടം. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. മാതാവില്‍നിന്നോ മാതൃബന്ധുക്കളില്‍ നിന്നോ ആനുകൂല്യങ്ങള്‍.

പൂയം: ഉദ്യോഗസ്‌ഥര്‌ക്ക് സ്‌ഥലം മാറ്റം. ഇഷ്‌ടസ്‌ഥാന ലബ്‌ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. അടുത്ത ബന്ധുക്കള്‍ക്ക്‌ തൊഴില്‍പരമായ ഉന്നതി.

ആയില്യം: മനസ്സിന്‌ ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ ചതിവു പറ്റാന്‍ സാധ്യത. അനുകൂലമായി നിന്നിരുന്ന സാഹചര്യങ്ങള്‍ പ്രതികൂലമാകും. വിദേശസഞ്ചാരത്തിനുള്ള അവസരമുണ്ടാകും. ഗുണാനുഭവങ്ങള്‍ ലഭിക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

മകം: അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ധിക്കും. ബന്ധുജന വിരഹം അനുഭവിക്കും. കഴിയുന്നതും ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാല്‍ വിജയിക്കുകയില്ല. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം.

പൂരം: സുഹൃത്തുക്കളില്‍ നിന്നുള്ള സഹായം ലഭിക്കും. ദേഹസുഖക്കുറവ്‌ അനുഭവപ്പെടും. സര്‍ക്കാര്‍ജീവനക്കാര്‍ക്ക്‌ പ്രമോഷന്‍ ലഭിക്കും. ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. പുതിയ ജോലി ലഭിക്കാന്‍ സാധ്യത. പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ അംഗീകാരം ലഭിക്കും. സന്താനഗുണമനുഭവിക്കും.

ഉത്രം: അടുത്ത സുഹൃത്തുക്കളുടെ ഇടപെടല്‍മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം. പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തുള്ളവര്‍ക്ക്‌ ജനസമ്മിതി.

അത്തം: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. ഇന്‍ഷുറന്‍സ്‌, ചിട്ടി എന്നിവയില്‍നിന്ന്‌ ധനലാഭത്തിനു സാധ്യത. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും.

ചിത്തിര: രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. ഭൂമിവില്‍പ്പന വഴി ധനം സമ്പാദിക്കാന്‍ യോഗം. ലഹരിവസ്‌തുക്കളില്‍ അധിക താല്‍പര്യം കൊടുക്കാതിരിക്കുക. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന്‌ രോഗാരിഷ്‌ടതയുണ്ടാകാനും സാധ്യത കാണുന്നു.

ചോതി: അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്‌. ധനലാഭമുണ്ടാകും. ഭക്ഷണസുഖം വര്‍ദ്ധിക്കും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. അനവസരത്തില്‍ അന്യര്‍ ഇടപെടുന്നതുമൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും.

വിശാഖം: തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. സഹായികളില്‍ നിന്നുള്ള ഇടപെടല്‍വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാനും സാധിക്കും. വ്യവഹാരങ്ങളില്‍ വിജയം നേടും.

അനിഴം : അടുത്ത സുഹൃത്തുക്കള്‍ക്ക്‌ അപകട സാദ്ധ്യത. ഇരുചക്ര വാഹനമോടിക്കുന്നവര്‍ അധിക ശ്രദ്ധ പുലര്‍ത്തുക. ദാമ്പത്യപരമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. തടസങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും. പെരുമാറ്റത്തില്‍ കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും.

തൃക്കേട്ട : ബന്ധുജനഗുണം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ ജനസമ്മിതി വര്‍ദ്ധിക്കും. ഇരുചക്ര വാഹനം വാങ്ങും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. സ്വജനങ്ങളില്‍ ആര്‍ക്കെങ്കിലും ഉന്നത സ്‌ഥാനലബ്‌ധി. പ്രശ്‌നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും.

മൂലം: വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും. ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം. പുണ്യസ്‌ഥല സന്ദര്‍ശനം.

പൂരാടം: സ്വദേശംവിട്ട്‌ യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസില്‍ മികച്ച നേട്ടം. അനാവശ്യ ഭീതികളില്‍നിന്ന്‌ മോചനം. വാഹനയാത്രകള്‍ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത്‌ ഉയര്‍ച്ച, സ്‌ഥലം മാറ്റം എന്നിവയ്‌ക്കു സാധ്യത. പുതിയ വസ്‌ത്രം ഉപഹാരമായി ലഭിക്കും.

ഉത്രാടം: കര്‍മ്മരംഗം പുഷ്‌ടിപ്പെടും. പൊതുപ്രവര്‍ത്തന വിജയം നേടും. കുടുംബത്തില്‍ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്‌ക്കുള്ള ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയില്‍ നിന്നു നേട്ടം. ക്ഷേത്രദര്‍ശനം, പുണ്യസ്‌ഥല സന്ദര്‍ശനം ഇവ നടത്തും.

തിരുവോണം: രോഗദുരിതങ്ങളില്‍നിന്ന്‌ മോചനം. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. സ്വപ്രയത്നംകൊണ്ട്‌ തടസങ്ങള്‍ തരണം ചെയ്യും. ഭക്ഷണത്തില്‍ താല്‌പര്യമേറും. കഴിവുകള്‍ക്ക്‌ അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടാകാനിടയുണ്ട്‌. ഒന്നിലധികം മാര്‍ഗങ്ങളിലൂടെ ധനാഗമം.

അവിട്ടം: ഭക്ഷണകാര്യത്തില്‍ ശ്രദ്ധ കുറയും. ബന്ധുക്കള്‍വഴി കാര്യസാധ്യം. പ്രണയബന്ധങ്ങള്‍ക്ക്‌ അംഗീകാരം. സ്വന്തം ബിസിനസില്‍ അവിചാരിത നേട്ടം. മുമ്പ്‌ കടം നല്‍കിയിരുന്ന പണം തിരികെ ലഭിക്കും. ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതി. വാക്കുതര്‍ക്കങ്ങളില്‍ പരാജയം നേരിടാന്‍ ഇടയുണ്ട്‌.

ചതയം: പലതരത്തിലുള്ള സാമ്പത്തിക വിഷമതകള്‍ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങള്‍ പരാജയപ്പെടും. സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടും. സാഹിത്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി ലഭിക്കും.

പൂരൂരുട്ടാതി: ശത്രുക്കള്‍ക്കുമേല്‍ വിജയം കൈവരിക്കും. മനസിനു സുഖം നല്‌കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. അലസതവെടിഞ്ഞ്‌ മുന്നേറാന്‍ സാധിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണം ചെലവിടും. ഔഷധസേവയെത്തുടര്‍ന്ന്‌ രോഗശമനം. പുതിയ വീടു വാങ്ങാനുള്ള ശ്രമത്തില്‍ വിജയം.

ഉത്രട്ടാതി: സാമ്പത്തിക നേട്ടം കൈവരിക്കും. പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൊതുപ്രവര്‍ത്തകര്‍ക്ക്‌ പ്രശസ്‌തി വര്‍ദ്ധിക്കും. ജീവിതസുഖം വര്‍ദ്ധിക്കും. തൊഴില്‍പരമായ സ്‌ഥാനക്കയറ്റം, ഇഷ്‌ടസ്‌ഥലത്തേക്കു മാറ്റം എന്നിവയുണ്ടാകും.

രേവതി: മുതിര്‍ന്നവരില്‍ നിന്ന്‌ ആനുകൂല്യങ്ങള്‍ ലഭിക്കാം. സാമ്പത്തിക ബാധ്യതകള്‍ ഒരു പരിധിവരെ കുറയ്‌ക്കാന്‍ സാധിക്കും. പുതിയ ജോലിക്കുള്ള പരിശ്രമങ്ങള്‍ വിജയിക്കും. വ്യവഹാരങ്ങളില്‍ പരാജയം നേരിടാം. പൈതൃകസ്വത്തു ലഭിക്കും. മാനസികമായ അസ്വസ്‌ഥതകള്‍ ശമിക്കും.

Ads by Google
Sunday 28 Oct 2018 01.45 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW