Monday, November 05, 2018 Last Updated 14 Min 14 Sec ago English Edition
Todays E paper
Ads by Google
Saturday 27 Oct 2018 07.53 PM

ഉയരക്കുറവ് മൂലം നിരാശപ്പെടുന്നവര്‍ക്ക് ആശ്വാസമായി പുതിയ പഠനം; നിങ്ങള്‍ക്ക് ഈ മാരകരോഗം വരാനുള്ള സാദ്ധ്യത കുറവാണ്

Could height be a cancer risk?

ഉയരക്കുറവ് മൂലം നിരാശപ്പെടുന്നവര്‍ക്ക് ആശ്വാസമായി പുതിയ പഠനങ്ങള്‍. ഉയരം അത്ര അനുകൂല ഘടകമായല്ല പഠനങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. ഉയരം കൂടുതല്‍ ഉള്ളവരില്‍ ക്യാന്‍സര്‍ സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. ഓരോ പത്ത് സെന്റീമീറ്റര്‍ ഉയരം കൂടുമ്പോഴും ക്യാന്‍സര്‍ സാധ്യത 13ശതമാനം കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.

ശരാശരി ഉയരമുള്ള സ്ത്രീകളില്‍ 500പേരില്‍ 50 പേര്‍ക്ക് ക്യാന്‍സര്‍ പിടിപെടുകയാണെങ്കില്‍ ഉയരം കൂടുതല്‍ ഉള്ളവരില്‍ 500ല്‍ 60പേര്‍ ക്യാന്‍സര്‍ ബാധിതരാകുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഉയരം കൂടുന്തോറും ക്യാന്‍സര്‍ ബാധിതരുടെ എണ്ണവും വര്‍ദ്ധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. 23തരത്തിലുള്ള ക്യാന്‍സറുകള്‍ വിലയിരുത്തിയതില്‍ 18തരം ക്യാന്‍സറുകള്‍ക്കും ഉയരം അപകട ഘടകമായി കണ്ടെത്തി.

ഒരു ദശലക്ഷത്തോളം ആളുകളില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. റോയല്‍ സൊസൈറ്റി പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ ഇത് വിശദീകരിക്കുന്നുണ്ട്. പുരുഷന്‍മാരുടെ ശരാശരി ഉയരം അഞ്ച് അടി എഴ് ഇഞ്ചും സ്ത്രീകളുടേത് അഞ്ച് അടി മൂന്ന് ഇഞ്ചും എന്ന് കണക്കാക്കിയാണ്. പഠനം നടത്തിയത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW