Thursday, June 27, 2019 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 27 Oct 2018 12.32 PM

ദിവസവും 1ജിബി ഡേറ്റ, സൗജന്യ വോയിസ് കോള്‍; 159 രൂപയുടെ പ്രീപെയ്ഡ് പ്ലാനുമായി വോഡഫോണ്‍

Vodafone

പുതിയ പ്ലാനുമായി വോഡാഫോണ്‍ എത്തുന്നു. 159 രൂപയുടെ പ്രീപെയ്ഡ് കോംബോ റീച്ചാര്‍ജ്ജ് ഓഫറാണ് വോഡാഫോണ്‍ കൊണ്ടുവന്നത്. ഈ പ്ലാനില്‍ മൊത്തത്തില്‍ 28ജിബി ഡേറ്റയാണ് നല്‍കുന്നത്. പ്രതിദിനം 1ജിബി ഡേറ്റ, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു.

എയര്‍ടെല്ലുമായാണ് ഈ പ്ലാന്‍ നേരിട്ടു മത്സരിക്കുന്നത്. എന്നാല്‍ അതില്‍ അണ്‍ലിമിറ്റഡ് കോളുകള്‍ വാഗ്ദാനം ചെയ്യുന്നില്ല. പ്രതിദിനം 250 മിനിറ്റാണ് കോളിന് അനുവദിച്ചിരിക്കുന്നത്. എയര്‍ടെല്ലും ഇതിനു സമാനമായ 149 രൂപ പ്രീപെയ്ഡ് പ്ലാന്‍ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനില്‍ 1ജിബി ഡേറ്റ പ്രതിദിനം, അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ വാലിഡിറ്റിയില്‍ നല്‍കുന്നു. ഇതിനു മുന്‍പ് വോഡാഫോണ്‍ ഈ വര്‍ഷത്തെ പുതിയ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് 20% ഡിസ്‌ക്കൗണ്ട് നല്‍കിയിരുന്നു. കൂടാതെ, ടെലികോം ദീര്‍ഘകാല പ്രീപെയ്ഡ് പ്ലാനുകള്‍ അവതരിപ്പിക്കുകയും പോസ്റ്റ്പെയ്ഡ് ഉപയോക്താക്കള്‍ക്ക് 50% ഡിസ്‌ക്കൗണ്ട് നല്‍കുകയും ചെയ്തു.

Ads by Google
Ads by Google
Loading...
TRENDING NOW