Friday, June 21, 2019 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 05.29 PM

സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ നാലാം സ്ഥാനത്ത് മൈക്രോമാക്‌സ്

micromax is in the fourth place of smartphone

രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായി ഒരു ആഭ്യന്തര കമ്പനി രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ചരക്കുനീക്കത്തില്‍ ആദ്യ 5 സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. നാലാം സ്ഥാനത്താണ് മൈക്രോമാക്‌സ് എത്തിയത്. ചത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അഞ്ച് മില്യണ്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്കുള്ള ഓര്‍ഡര്‍ ലഭിച്ചതാണ് ഈ നേട്ടത്തിലേക്ക് മൈക്രോമാക്‌സിനെ നയിച്ചത്.

ചൈനീസ് സ്മാർട്ട്ഫോൺ നിർമാതാക്കളായ ഷവോമിയാണ് ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ നടപ്പു വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ മുന്നിലെത്തിയതെന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 27 ശതമാനം വിപണി വിഹിതമാണ് ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഷവോമി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, സാംസംങിന്റെ വിപണി വിഹിതം കഴിഞ്ഞ വര്‍ഷത്തെ 23 ശതമാനത്തില്‍ തന്നെയാണ്.

നടപ്പുവര്‍ഷം ഏപ്രില്‍- ജൂണ്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരു കമ്പനികളുടെയും വിപണി വിഹിതത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ജൂണ്‍ പാദത്തില്‍ സാംസാംങിന്റെ വിപണി വിഹിതം 29 ശതമാനവും ഷവോമിയുടെ വിപണി വിഹിതം 28 ശതമാനവും ആയിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞെങ്കിലും ഉല്‍സവ സീസണിനു മുന്നോടിയായി കമ്പനികള്‍ കൂടുതല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സ്റ്റോക്ക് ചെയ്തത് സെപ്റ്റംബര്‍ പാദത്തില്‍ റെക്കോഡ് ചരക്കുനീക്കം രേഖപ്പെടുത്താന്‍ കാരണമായെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW