Sunday, June 09, 2019 Last Updated 55 Min 23 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 05.26 PM

പാനസോണിക് എല്യൂഗ Z1 പ്രോ, എല്യൂഗ Z1 ഇന്ത്യയില്‍

Panasonic Eluga Z1, Eluga Z1 Pro With Dual Rear Cameras, Front Flash Launched in India: Price, Specifications

പാനസോണിക് മിഡ് എന്‍ഡ് സ്മാര്‍ട്‌ഫോണുകളായ എല്യൂഗ Z1 പ്രോ, എല്യൂഗ Z1 എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒക്ടോബര്‍ 31 മുതല്‍ ഫോണ്‍ വില്‍പ്പന ആരംഭിക്കും.17,490 രൂപയാണ് എല്യൂഗ Z1 പ്രോയ്ക്ക് വില. എല്യൂഗ Z1 ന് 14,490 രൂപയുമാണ് വില വരുന്നത്. ബ്ലാക്ക്, ബ്ലു, ഗോള്‍ഡ് എന്നീ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.

എല്യൂഗ Z1 പ്രോ 1500×720 പിക്‌സലില്‍ 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയിലാണ് എത്തുന്നത്. 4,000 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 4 ജിബി റാം 64 ജിബി സ്‌റ്റോറേജുള്ള ഫോണിന്റെ മെമ്മറി മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുന്നതാണ്. 13 എംപി പ്രൈമറി സെന്‍സറും 2 എംപി സെക്കന്‍ഡറി സെന്‍സറും 8 എംപി സെല്‍ഫി ക്യാമറയുമാണ്.

എല്യൂഗ Z1 ന് 1500×720 പിക്‌സലില്‍ 6.19 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ല്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 4,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സര്‍, 8 എംപി സെല്‍ഫി ക്യാമറയുമാണ് ഉള്ളത്.3 ജിബി റാം 32 ജിബി സ്റ്റോറേജുള്ള ഫോണ്‍ 128 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

Ads by Google
Ads by Google
Loading...
TRENDING NOW