Thursday, May 23, 2019 Last Updated 5 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 05.21 PM

ചിലർ ഡാറ്റയെ ഉപഭോക്താക്കള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗിക്കുന്നു; ടിം കുക്ക്

data protection personal data apple ceo

ആപ്പിള്‍ സിഇഒ ടിം കുക്ക് യുഎസിലും യൂറോപ്പിലും വ്യക്തികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന മാനദണ്ഡങ്ങളെ സ്വാഗതം ചെയ്ത്. ചില ആളുകൾ ഡാറ്റയെ ഉപഭോക്താക്കള്‍ക്കെതിരെയുള്ള ആയുധമായി ഉപയോഗപ്പെടുത്തുന്നെന്ന രൂക്ഷമായ കുറ്റാരോപണവും അദ്ദേഹം നടത്തി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര ഡാറ്റ പ്രൊട്ടക്ഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്ന കരട് ഡാറ്റ സുരക്ഷാ നിയമത്തില്‍ ഇളവുകള്‍ വേണമെന്ന് ആപ്പിളടക്കം അമേരിക്കന്‍ കമ്പനികള്‍ ആവശ്യപ്പെടുന്നതിനിടെയാണ് യുഎസിലെയും യൂറോപ്പിലെയും വിവര സുരക്ഷയെ പിന്തുണച്ച് കുക്ക് രംഗത്തെത്തിയിരിക്കുന്നത്.

ലോകമെങ്ങും ഡാറ്റ സുരക്ഷ വലിയ ചര്‍ച്ചയും വിവാദവും ആയിരിക്കുന്ന സാഹചര്യത്തിലാണ് ഈ വര്‍ഷം വമ്പന്‍ ഇന്റര്‍നെറ്റ് കമ്പനികളെ നിയന്ത്രിക്കാന്‍ ബ്രസല്‍സ് ആസ്ഥാനമായ യൂറോപ്യന്‍ യൂണിയന്‍ നിയമം കൊണ്ടുവന്നത്. യൂറോപ്പില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനികള്‍ക്ക് ഇതനുസരിച്ച് തങ്ങളുടെ പ്രവര്‍ത്തന ശൈലി വലിയ രീതിയില്‍ പരിവര്‍ത്തനം ചെയ്യേണ്ടി വന്നിരുന്നു.

യുഎസ് സ്റ്റേറ്റായ കാലിഫോര്‍ണിയ യൂറോപ്യന്‍ യൂണിയന്റെ ചുവടു പിടിച്ച് 2020 ഓടെ ശക്തമായ സ്വകാര്യതാ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ ലക്ഷ്യമിട്ട് മുന്നോട്ടു പോകുകയാണ്.

Ads by Google
Ads by Google
Loading...
TRENDING NOW