Wednesday, June 12, 2019 Last Updated 7 Min 48 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 05.05 PM

നോക്കിയ ബനാനാ ഫോൺ ഇന്ത്യയിൽ എത്തി

Nokia 8110 Banana phone now available for purchase in India

നോക്കിയയുടെ ബനാന ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തി. നോക്കിയ 8110 4G എന്ന ഈ മോഡൽ 5,999 രൂപയ്ക്കാണ് രാജ്യത്ത് ലഭ്യമാകുക. ഓഫ്‌ലൈൻ സ്റ്റോറുകളിലും ഓൺലൈൻ വഴിയും ഇപ്പോൾ ഫോൺ വാങ്ങിത്തുടങ്ങാം. ജിയോ വഴിയുള്ള 544 ജിബി ഡാറ്റ ഓഫറും ഇതോടൊപ്പം നേടാം. ഫെബ്രുവരിയിൽ ആഗോളവിപണിയിൽ അവതരിപ്പിച്ച ഫോൺ ഇപ്പോഴാണ് ഇന്ത്യൻ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്.

ഈ ഫോണില്‍ ഗൂഗിള്‍, ട്വിറ്റര്‍, ഫേസ്ബുക്ക് എന്ന എല്ലാ സൗകര്യങ്ങളും ഉണ്ടാകും.ഈ മോഡൽ പഴയ നോക്കിയ 8110ന്റെ പുതിയ പതിപ്പാണ്. 4ജി ഫോൺ ആണ് ഇത്. പഴയ നോക്കിയ 8110 ഫീച്ചര്‍ ഫോണ്‍ ആദ്യം പുറത്തിറങ്ങിയത് 1996ലാണ്. 'ബനാന ഫോണ്‍' എന്നാണ് ഇത് അറിയപ്പെടുന്നത്. 8110യുടെ എല്ലാ ഹാര്‍ഡ്‌വയര്‍ ബട്ടണുകളും സംരക്ഷിക്കുന്നതിനായി സ്ലൈഡര്‍ കവര്‍ നല്‍കുന്നുണ്ട്. 2.4 ഇഞ്ച് കളര്‍ സ്‌ക്രീനാണ് സ്ലൈഡിനു മുകളിലായി ഉള്ളത്. ഫോണിന് 133.45X49.3X14.9mm വലിപ്പവും 117 ഗ്രാം ഭാരവുമുണ്ട്. ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ സെര്‍ച്ച്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ അസിസ്ര്‌റന്റ്, വെബ്ബ്രൗസ് എന്നിവ 8110 4ജി ഫോണില്‍ ഉപയോഗിക്കാം.

ഒരൊറ്റ ചാര്‍ജ്ജില്‍ തന്നെ ധാരാളം ദിവസം ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് കമ്പനി പറയുന്നത്. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 2എംബി ക്യാമറയും 4ജിബി സ്‌റ്റോറേജും, 512എംബി റാമുമുണ്ട്. ബ്ലൂട്ടൂത്ത് 4.1, ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഇതില്‍ ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW