Saturday, May 25, 2019 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Friday 26 Oct 2018 08.24 AM

അച്ഛന്റെ ചിത കത്തിയമരുമ്പോള്‍ മുദ്രാവാക്യം വിളിച്ച് മകന്‍; ഏറ്റുവിളിച്ച് പ്രവര്‍ത്തകര്‍

uploads/news/2018/10/259797/mudravakyam.jpg

കായംകുളം: അച്ഛന്റെ ചിത കത്തിയമരുമ്പോള്‍ മുദ്രാവാക്യം വിളിച്ച് മകന്‍. നഗരസഭാ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുഴഞ്ഞു വീണ കൗണ്‍സിലര്‍ മരിച്ച വി.എസ്. അജയന്റെ സംസ്‌കാര ചടങ്ങിലാണ് മുദ്രാവാക്യം മുഴങ്ങിയത്. മകന്‍ അഭിജിത്താണ് വൈകാരികമായി മുദ്രാവാക്യം മുഴക്കിയത്. ഇതേത്തുടര്‍ന്ന് സംസ്‌കാര ചടങ്ങിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം ഏറ്റുചൊല്ലി.

കായംകുളം സെന്‍ട്രല്‍ പ്രൈവറ്റ് ബസ്റ്റാന്‍ഡിനു സമീപം സ്ഥലമെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും വഴിമാറുകയായിരുന്നു. ഇതിന് ശേഷം ഇടതുമുന്നണി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയാണ് അജയന് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. തുടര്‍ന്ന് കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും പുലര്‍ച്ചെ നാലുമണിയോടെ മരിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തെയും ഒന്‍പത് കൗണ്‍സിലര്‍മാര്‍ക്ക് പരുക്ക് പറ്റിയിരുന്നു.

അതേസമയം, കൗണ്‍സില്‍ യോഗത്തില്‍ യുഡിഎഫ് അംഗങ്ങള്‍ മര്‍ദ്ദിച്ചെന്ന് കാണിട്ട് നഗരത്തില്‍ നടത്തിയ ഹര്‍ത്താല്‍ ഭാഗീകമായി. സ്വകാര്യ വാഹനങ്ങള്‍ പലതും നിരത്തിലിറങ്ങി.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW