Monday, June 10, 2019 Last Updated 5 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 08.42 PM

നട ചവിട്ടാനെത്തിയ ബിന്ദുവിന്റെ മാതാപിതാക്കള്‍ പ്രായശ്ചിത്തം ചെയ്തുവെന്നതിന്റെ ചിത്രങ്ങളും റിപ്പോര്‍ട്ടും വ്യാജം: സത്യത്തില്‍ സംഭവിച്ചത് ഇതാണ്

 Bindu Kalyani, Sabarimala women entry

കോഴിക്കോട്: കോട്ടയം കറുകച്ചാല്‍ സ്വദേശി ബിന്ദു തങ്കം ശബരിമലയില്‍ പോയതിന് പിന്നാലെ മകള്‍ ചെയ്ത തെറ്റിന് മാതാപിതാക്കള്‍ പ്രായശ്ചിത്തം ചെയ്തുവെന്ന വാര്‍ത്തകളും ചിത്രങ്ങളും വ്യാജമെന്ന് വെളിപ്പെടുത്തല്‍. മകള്‍ ചെയ്തതിന് പ്രായശ്ചിത്തമായി ബിന്ദുവിന്റെ അമ്മ കല്യാണി ശബരിമലയില്‍ പോകുമെന്ന വാര്‍ത്തയും മാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ ബിന്ദുവിന്റെ മാതാപിതാക്കള്‍ തന്നെ രംഗത്തെത്തിയത്.

പ്രദേശത്തെ ബിജെപി പ്രവര്‍ത്തകര്‍ വീട്ടിലെത്തി നമജപം നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് ബിന്ദുവിന്റെ അമ്മ തങ്കം ഒരു ജേര്‍ണലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ നാമജപം നടത്തണമെന്നതിന് സുരക്ഷ കണക്കിലെടുത്ത് പോലീസ് അനുവാദം നല്‍കിയില്ല. തുടര്‍ന്ന് ബിജെപി മനതാവിന്റെ വീട്ടിലേക്ക് മാതാപിതാക്കളെ എത്തിക്കുകയായിരുന്നു.

ഈ വര്‍ഷം ശബരിമലയില്‍ പോകുന്നില്ലെന്നും, തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അമ്മ തങ്കം പറയുന്നു. നാമജപത്തിനായി കൊണ്ടുപോയ അവര്‍ തന്നോട് ഭഗവാന്റെ കാല് പിടിക്കാന്‍ പറഞ്ഞുവെന്നും ഇവര്‍ പറയുന്നു. അവര്‍ അവിടെ പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വന്നത്. ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തി ബിന്ദു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അമ്മയും അച്ഛനും മാത്രമല്ല സഹോദരന്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ തനിക്ക് പിന്തുണയുമായി ഒപ്പമുണ്ടെന്നും ബിന്ദു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു. ബിന്ദു മല കയറാന്‍ പമ്പ വരെ എത്തിയെങ്കിലും ആക്ടിവിസ്റ്റ് ആണെന്ന കാരണത്താല്‍ അനുമതി നിഷേധിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW