Monday, April 22, 2019 Last Updated 51 Min 38 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 04.18 PM

കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം

uploads/news/2018/10/259576/joythi251018a.jpg

ജ്ഞാനയോഗം, രാജയോഗം, കര്‍മ്മയോഗം, ഭക്തിയോഗം തുടങ്ങിയ ഈശ്വരസാക്ഷാത്ക്കാര മാര്‍ഗങ്ങള്‍ ഉള്ളതില്‍ ഭക്തിയോഗമാണ് ലൗകികജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് അനുഷ്ഠിക്കാന്‍ പറ്റുന്നത്.

ഭക്തിയോഗത്തില്‍ തന്നെ നിര്‍ഗുണോപാസന ക്ലേശകരവും സഗുണോപാസന സുഖകരവുമാണ്. ഈശ്വരനെ ഉപാസിക്കുവാന്‍ അനവധി മാര്‍ഗങ്ങള്‍ നിലവിലുണ്ട്.

കലിയുഗത്തില്‍ ഈശ്വരോപാസനയ്ക്ക് ഏറ്റവും ഫലപ്രദമാണ് നാമജപം. സത്യയുഗത്തില്‍ ധ്യാനം ഏറ്റവും പ്രധാന ഉപാസനാ മാര്‍ഗ്ഗമായിരുന്നു. ആ യുഗത്തില്‍ മനുഷ്യമനസ്സ് നിര്‍മ്മലമായിരുന്നതിനാല്‍ ധ്യാനം സുഗമവും ഫലപ്രദവുമായിരുന്നു. തുടര്‍ന്ന് ത്രേതായുഗത്തില്‍ യാഗവും ദ്വാപരയുഗത്തില്‍ പൂജയും പ്രധാന ഉപാസനമാര്‍ഗങ്ങളായി.

കലിയുഗത്തില്‍ മനുഷ്യ മനസ്സ് കൂടുതല്‍ മലിനവും ഏകാഗ്രത നഷ്ടപ്പെട്ടതുമായി. അതുകൊണ്ടാണ് ഈ യുഗത്തില്‍ നാമസങ്കീര്‍ത്തനം ഏറ്റവും ഉത്തമമായ ഉപാസനമാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്.

കലിയുഗത്തിന്റെ ദുരിതങ്ങള്‍ മാറാന്‍ മാര്‍ഗ്ഗമെന്തെന്ന് ചോദിച്ച നാരദനോട് ഭഗവാന്‍ നാരായണന്റെ നാമം ജപിക്കുകയാണ് നല്ലതെന്ന്് ബ്രഹ്മാവ് ഉപദേശിച്ചു.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

ഇതാണ് ആ മാന്ത്രം. ഈ 16 നാമങ്ങള്‍ നിത്യവും ഭക്തിപൂര്‍വ്വം ജപിച്ചാല്‍ മാലിന്യങ്ങള്‍ അകന്ന് മനസ്സ് സൂര്യനെപ്പോലെ തെളിവുറ്റതാകും. ഇതു ജപിക്കാന്‍ കൃത്യസമയം, നിയമം ഒന്നും പാലിക്കേണ്ടതില്ല.

ഇതു നിത്യവും നിരന്തരവും ജപിക്കുന്ന ബ്രഹ്മഭക്തന്മാര്‍ ബ്രഹ്മലോകത്തിലും വിഷ്ണുഭക്തന്മാര്‍ വിഷ്ണുലോകത്തിലും ശിവഭക്തന്മാര്‍ ശിവലോകത്തും എത്തിച്ചേരുന്നു. ഇതിനെ സാലോക്യമോക്ഷം എന്നു പറയുന്നു.

ഇങ്ങനെ സാലോക്യം, സാമീപ്യം, സാരൂപ്യം, സായൂജ്യം എന്നീ ചതുര്‍മുക്തികളും ഈ നാമജപം കൊണ്ട് സിദ്ധിക്കുന്നു. സര്‍വ്വപാപഹരമായ ഈ നാമം നിത്യവും ജപിച്ചാല്‍ സകല ഗ്രഹപ്പിഴകളും ഒഴിവാകും.

ഡോ. സി.ആര്‍. ചന്ദ്രലേഖ
തിരുവനന്തപുരം

Ads by Google
Thursday 25 Oct 2018 04.18 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW