Monday, June 24, 2019 Last Updated 30 Min 39 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 01.14 PM

വൺപ്ലസ് 6ടി ഒക്ടോബർ 30ന് ഇന്ത്യൻ വിപണിയിലേക്ക്

uploads/news/2018/10/259550/Tech251018d.jpg

റിപോർട്ടുകൾ പ്രകാരം ഒക്ടോബർ 29ന് ആഗോള വിപണിയിലേക്ക് എത്തുകയാണ് വൺപ്ലസ് 6ടി. വൺപ്ലസ് 6ടിയെ ന്യൂയോർക്കിൽ നടക്കുന്ന ചടങ്ങിലാണ് വിപണിയിൽ അവതരിപ്പിക്കുക.ആപ്പിളിന്റെ ഐപ്പാഡ് പ്രോ,മാക് സീരീസ് എന്നിവയുടെ ലോഞ്ചും ന്യൂയോർക്കിൽ നടക്കുന്നതിനാൽ വൺപ്ലസ് 6ടിയുടെ ലോഞ്ച് നേരത്തേയാകുകയായിരുന്നു എന്നാണ് സൂചന.

വൺപ്ലസ് 6ടി എഎംഒഎൽഇഡി ഡിസ്പളെയോടെയാണ് എത്തുന്നത്. വൺപ്ലസ് 6ടിയിൽ 6.4 ഡിസ്പളെയാണുള്ളത്. വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പളെയാണുള്ളത്. ഡിസ്പളെയുടെ അടിയിലുള്ള ഫിംഗർ പ്രിന്റ് സ്കാനറാണ് വൺ പ്ലസ് 6ടിയുടെ ഏറ്റവും വലിയ പ്രത്യേകത. 4ഇൻ-ഡിസ്പളെ ഫിംഗർപ്രിന്റ് സ്കാനർ ,സ്ക്രീൻ അൺലോക്ക് എന്നീ സൗകര്യമുണ്ടാകുമെന്ന് റിപോർട്ടുകൾ പറയുന്നു. വിരൽ പ്രകാശ സ്രോതസ്സായ് ഉപയോഗിച്ചാണ് വിരൽ അടയാളം തിരിച്ചറിയുന്നത് ഒപ്റ്റിക്കൽ ഇൻ-ഡിസ്പളെ ഉപയോഗിച്ചാണ്.

വൺപ്ലസ് 6ടി 3600എംഎഎച്ച് ബാറ്ററിയാണ് എന്നാൽ വൺപ്ളസ് 6ന് 3400എംഎഎച്ച് ബാറ്ററിയാണുള്ളത്. ഫാസ്റ്റ് ചാർജ്ജിങ്ങ് സൗകര്യം ഉണ്ടാകും. ആൻഡ്രോയിഡ് 9 പൈ ഔട്ട്- ഓഫ്- ബോക്സ് ഇതാദ്യമായാണ് വൺപ്ലസ് കമ്പനി ഉപയോഗിക്കുന്നത്. 845 പ്രോസസ്സർ ആണ് വൺപ്ലസ് 6ടിക്ക് കരുത്തേകുന്നത്. 6ജിബിയും ,8ജിബി റാം എന്ന ഓപ്ഷനാണ് വൺപ്ലസിനുള്ളത്.

64ജിബി,128ജിബി,256ജിബി,512ജിബി എന്നീ സ്റ്റോറേജ് ഓപ്ഷനും വൺപ്ലസിനുള്ളത്. 16എംപി+20എംപി പിൻ ക്യാമറ,16എംപി മുൻ ക്യാമറ സൗകര്യങ്ങളാണ് വൺപ്ലസിനുള്ളത്. വൺപ്ലസ് 6ടി ഒക്ടോബർ 30നാണ് ഇന്ത്യൻ വിപണിയിലെത്തുന്നത്. ന്യുഡൽഹിയിൽ നടക്കുന്ന ചടങ്ങിലേക്കുള്ള പ്രവേശന പാസ്സിന് 999 രൂപയാണ് വിലയിട്ടിരിക്കുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW