Wednesday, June 26, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Thursday 25 Oct 2018 01.34 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
മെഗാ തൊഴില്‍മേള നവംബര്‍ മൂന്നിന്‌; 26നകം പേര്‌ രജിസ്‌റ്റര്‍ ചെയ്യണം

സര്‍വകലാശാല പ്ലേസ്‌മെന്റ്‌ സെല്ലും എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ എംപ്ലോയ്‌മെന്റ്‌ സര്‍വീസും സംയുക്‌തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള 'ദിശ 2018' നവംബര്‍ മൂന്നിന്‌ സര്‍വകലാശാല കാമ്പസില്‍ നടക്കും. എം.ബി.എ., എം.സി.എ., ഐ.റ്റി.ഐ., ഡിപ്ലോമ, ബി.ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌/ഐ.റ്റി., ബി.ബി.എ., എന്നിവയടക്കമുള്ള ബിരുദവും വിവിധ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. ബാങ്കിങ്‌, സെയില്‍സ്‌, മാര്‍ക്കറ്റിങ്‌, ബാങ്കിതര ധനകാര്യസ്‌ഥാപനങ്ങള്‍, ഐ.റ്റി., കെ.പി.ഒ., ബി.പി.ഒ. അടക്കം വിവിധ മേഖലയിലെ 34 തൊഴില്‍ദാതാക്കള്‍ മേളയില്‍ പങ്കെടുക്കും. താല്‍പര്യമുള്ളവര്‍ 26നകം കോട്ടയം സിവില്‍ സ്‌റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ്‌ ഓഫീസ്‌ എംപ്ലോയിബിലിറ്റി സെന്ററില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യണം. വിശദവിവരത്തിന്‌ ഫോണ്‍: 9745734942, 0481 2563451.

പരീക്ഷ ഫലം റദ്ദാക്കി

സ്‌കൂള്‍ ഓഫ്‌ എണ്‍വയണ്‍മെന്റല്‍ സയന്‍സസില്‍ 2018 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌സി.(എണ്‍വയണ്‍മെന്റല്‍ സയന്‍സ്‌ മാനേജ്‌മെന്റ്‌, എണ്‍വയണ്‍മെന്റല്‍ സയന്‍സ്‌ ആന്‍ഡ്‌ ഡിസാസ്‌റ്റര്‍ മാനേജ്‌മെന്റ്‌) പരീക്ഷകളുടെ സെപ്‌റ്റംബര്‍ 17ന്‌ പ്രഖ്യാപിച്ച ഫലം റദ്ദാക്കി.

സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ പരീക്ഷ: ഡിസംബര്‍ 17 വരെ അപേക്ഷിക്കാം

ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ക്കായി പ്രത്യേക മേഴ്‌സി ചാന്‍സ്‌ പരീക്ഷ നടത്തുന്നു. ബിരുദതലത്തില്‍ ബി.എ./ബി.എസ്സി./ബി.കോം മോഡല്‍ ണ്ടണ്ട (19982008 അഡ്‌മിഷന്‍), ബി.പി.റ്റി.(2000-2010), ബി.ബി.എ.(1994-1999), ബി.എസ്‌ സി. എം.എല്‍.റ്റി.(2000-2010), ബി.എസ്‌ സി. എം.ആര്‍.ടി.(2000-2012), ബി.ഫാം (2000-2010), ബി.എഡ്‌.(2006-2008, 20092012), എല്‍.എല്‍.ബി. ത്രിവത്സരം(1993ന്‌ മുമ്പ്‌, 1993-1997), എല്‍.എല്‍.ബി. പഞ്ചവത്സരം(1994 അഡ്‌മിഷന്‍ മേഴ്‌സി ചാന്‍സ്‌) എന്നീ കോഴ്‌സുകള്‍ക്കാണ്‌ മേഴ്‌സി ചാന്‍സ്‌. എം.ബി.എ.(2000-2013), എം.സി.എ.(2000-2010), എം.എഡ്‌.(20022010), എം.ടെക്‌(20092013), എം.എസ്‌സി. മെഡിക്കല്‍ മൈക്രോ ബയോളജി(2000-2011), എം.എസ്‌സി. ബയോമെഡിക്കല്‍ ഇന്‍സ്‌ട്രുമെന്റേഷന്‍(2000-2013), എം.എസ്‌സി. മെഡിക്കല്‍ ഡോക്യുമെന്റേഷന്‍(2000-2013), എം.എച്ച്‌.എ. ആന്‍ഡ്‌ എം.പി.എച്ച്‌. (2000-2013), എം.എസ്‌ സി. അപ്ലൈഡ്‌ ഇലക്‌ട്രോണിക്‌സ്‌(ഈവന്‍ സെമസ്‌റ്റര്‍, 2004-2013), എം.എസ്‌ സി. അപ്ലൈഡ്‌ ഫിഷറീസ്‌ ആന്‍ഡ്‌ അക്വാകള്‍ച്ചര്‍(2000-2014), എം.എസ്‌ സി. അക്വാകള്‍ച്ചര്‍ ആന്‍ഡ്‌ ഫിഷ്‌ പ്രോസസിങ്‌ (2000-2014) എന്നീ ബിരുദാനന്തരബിരുദ കോഴ്‌സുകള്‍ക്കാണ്‌ മേഴ്‌സി ചാന്‍സ്‌. പിഴയില്ലാതെ ഡിസംബര്‍ 17 വരെയും 50 രൂപ പിഴയോടെ ഡിസംബര്‍ 19 വരെയും 500 രൂപ സൂപ്പര്‍ ഫൈനോടെ ഡിസംബര്‍ 22 വരെയും അപേക്ഷിക്കാം. പരീക്ഷ ഫീസിനും സി.വി. ക്യാമ്പ്‌ ഫീസിനും പുറമേ 5000 രൂപ സ്‌പെഷല്‍ ഫീസ്‌ അടയ്‌ക്കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും.

പരീക്ഷ തീയതി

അഞ്ചാം സെമസ്‌റ്റര്‍ സി.ബി.സി.എസ്‌.എസ്‌.(2016 അഡ്‌മിഷന്‍ റഗുലര്‍/20132015 അഡ്‌മിഷന്‍ റീഅപ്പിയറന്‍സ്‌) ബിരുദപരീക്ഷയിലെ ബയോ ഇന്‍സ്‌ട്രുമെന്റേഷന്‍ ആന്‍ഡ്‌ ടെക്‌നിക്ക്‌സ്‌(മൈക്രോബയോളജി), പേഴ്‌സണല്‍ ഇഫക്‌ടീവ്‌നെസ്‌(സൈക്കോളജി) ഓപ്പണ്‍ കോഴ്‌സ്‌ പരീക്ഷ നവംബര്‍ 21ന്‌ നടക്കും. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷ ഫലം

2018 ജൂലൈയില്‍ നടന്ന നാലാം സെമസ്‌റ്റര്‍ ബി.സി.എ. സ്‌പെഷല്‍ മേഴ്‌സി ചാന്‍സ്‌ (2005 അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും നവംബര്‍ ഏഴു വരെ അപേക്ഷിക്കാം.

രാജ്യാന്തര പ്രഭാഷണം ഇന്ന്‌

ജൈവസാമ്പത്തിക വ്യവസ്‌ഥയില്‍ ബയോമാസിന്റെ ഉപയോഗത്തെക്കുറിച്ച്‌ ഇന്റര്‍നാഷണല്‍ ആന്‍ഡ്‌ ഇന്റര്‍യൂണിവേഴ്‌സിറ്റി നാനോസയന്‍സ്‌-നാനോടെക്‌നോളജി കേന്ദ്രം സംഘടിപ്പിക്കുന്ന രാജ്യാന്തര പ്രഭാഷണം ഇന്നു നടക്കും. ഉച്ചകഴിച്ച്‌ 3.30ന്‌ സര്‍വകലാശാല കാമ്പസിലെ സ്‌കൂള്‍ ഓഫ്‌ കെമിക്കല്‍ സയന്‍സസ്‌ ഓഡിറ്റോറിയത്തിലാണ്‌ പ്രഭാഷണം. നെതര്‍ലന്‍ഡ്‌ വാഗിനിന്‍ങെന്‍ സര്‍വകലാശാലയിലെ പ്രഫ. ജാന്‍ വാന്‍ ഡാം മുഖ്യപ്രഭാഷണം നടത്തും.

കൈരളി ഗവേഷക പുരസ്‌കാരം: അപേക്ഷ 31 വരെ

സംസ്‌ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഗവേഷകര്‍ക്കും അധ്യാപകര്‍ക്കുമായി ഏര്‍പ്പെടുത്തിയ കൈരളി ഗവേഷക പുരസ്‌കാരങ്ങള്‍ക്ക്‌ 31 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ മൂല്യനിര്‍ണയം നവംബര്‍ രണ്ടു മുതല്‍

രണ്ടും അഞ്ചും സെമസ്‌റ്റര്‍ ബിരുദം, രണ്ടാം സെമസ്‌റ്റര്‍ ബിരുദാനന്തര ബിരുദം പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പുകള്‍ നവംബര്‍ രണ്ടുമുതല്‍ 12 വരെ നടക്കും. ഇതിനായി നവംബര്‍ രണ്ടു മുതല്‍ 12 വരെ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകള്‍ അടച്ചിടാനും അധ്യാപകരെ മൂല്യനിര്‍ണയ ക്യാമ്പില്‍ പങ്കെടുപ്പിക്കുന്നതിന്‌ വിടുതല്‍ ചെയ്യാനും ഉത്തരവായി.

ചോദ്യബാങ്ക്‌ തയാറാക്കല്‍ ക്യാമ്പ്‌ ഇന്നു മുതല്‍

മൂന്നാംസെമസ്‌റ്റര്‍ സി.ബി.സി.എസ്‌. പരീക്ഷകളുടെ ചോദ്യബാങ്ക്‌ തയാറാക്കുന്നതിനായി ഇന്നു മുതല്‍ 27 വരെ വിവിധ കോളജുകളില്‍ നടക്കുന്ന ക്യാമ്പില്‍ ബന്ധപ്പെട്ട അധ്യാപകര്‍ പങ്കെടുക്കണം. വിശദവിവരം സര്‍വകലാശാല വെബ്‌സൈറ്റില്‍.

Ads by Google
Thursday 25 Oct 2018 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW