Tuesday, May 21, 2019 Last Updated 14 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 03.37 PM

രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്കു ഭേദപ്പെട്ട തുടക്കം, രോഹിതും ധവാനും പുറത്ത്, കൊഹ്ലി റെക്കോര്‍ഡിനരികെ

India vs west indies

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മല്‍സരത്തില്‍ ടോസ്‌നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടു വിക്കറ്റു നഷ്ടത്തില്‍ 124 എന്ന ഭേദപ്പെട്ട നിലയില്‍. രേഹിതിന്റെ(4)യും ധവാന്റെയും(29) വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിനിടയില്‍ ഓപ്പണര്‍മാരെ നഷ്ടമായതു ഇന്ത്യക്കു വെല്ലുവിളിയാകുമെന്നു കരുതിയെങ്കിലും റായ്ഡുവിനെ കൂട്ടുപിടിച്ച ഇന്ത്യന്‍ നായകന്‍ ടീം സ്‌കോര്‍ 100 കടത്തുകയായിരുന്നു.

ആര്‍ത്ഥശതകം പൂര്‍ത്തിയാക്കിയ കൊഹ്ലി(52)ക്കൊപ്പം റയ്ഡുവാണ്(44) ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പുറത്തെടുത്ത കൊഹ്ലിക്ക് ഇന്നത്തെ മത്സരത്തില്‍ 29 റണ്‍സുകൂടി നേടിയാല്‍ ഏറ്റവും കുറച്ചു ഇന്നിംഗ്‌സുകളില്‍നിന്ന് 10000 റണ്‍സുതികക്കുന്ന താരമെന്ന സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാം.

അഞ്ച് മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു. ഒന്നാം ഏകദിനത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. ഖലീല്‍ അഹമ്മദിനു പകരം കുല്‍ദീപ് യാദവ് പ്ലെയിങ് ഇലവനിലെത്തി.

അതേസമയം, വിന്‍ഡീസ് ഒരു മാറ്റവുമായാണ് ഇന്ന് പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഒഷാനെ തോമസിനു പകരം പുതുമുഖ താരം ഒബെയ് മക്കോയാണ് വിന്‍ഡീസ് ടീമില്‍ ഇടംപിടിച്ചത്. താരത്തിന്റെ അരങ്ങേറ്റ ഏകദിന മല്‍സരം കൂടിയാണിത്.

ടീം: ഇന്ത്യ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, വിരാട് കോലി (ക്യാപ്റ്റന്‍), അമ്ബാട്ടി റായുഡു, എംഎസ് ധോണി, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, യുസ്‌വേന്ദ്ര ചഹാല്‍.
വിന്‍ഡീസ് കീരണ്‍ പവല്‍, ചന്ദ്രപോള്‍ ഹെംരാജ്, ഷായ് ഹോപ്പ്, മാര്‍ലോണ്‍ സാമുവല്‍സ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മാന്‍ പവല്‍, ജേസന്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ആഷ്‌ലി നൂര്‍സ്, ദേവേന്ദ്ര ബിഷൂ, കെമര്‍ റോച്ച്, ഒബെഡ് മക്കോയ്.

Ads by Google
Wednesday 24 Oct 2018 03.37 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW