Wednesday, February 13, 2019 Last Updated 1 Min 49 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 03.36 PM

പുണര്‍തം നാളിന്റെ പൊതുസ്വഭാവം

uploads/news/2018/10/259268/joythi241018.jpg

ഉന്നത വിദ്യയ്ക്ക് യോഗമുണ്ടോ?


ചോദ്യം: എന്റെ മകന്‍ ഇപ്പോള്‍ പ്ലസ്ടുവിന് പഠിക്കുന്നു. പ്ലസ്ടു കഴിഞ്ഞ് ഏത് കോഴ്‌സിന് പോകുന്നതാണ് നല്ലത്. അവന്റെ നാള്‍ പുണര്‍തമാണ് (മിഥുനക്കൂറ്). ഇപ്പോള്‍ പഠിത്തത്തില്‍ കുറച്ച് അലസതയാണ്. പുണര്‍തം നാളിന്റെ പൊതുസ്വഭാവം കൂടി പറയാമോ. ഗ്രഹനിലകൂടി അയയ്ക്കുന്നു.
----- ഷാജില, വയനാട്

ഉത്തരം: മകന്റെ ഗ്രഹനിലയില്‍ നാലാംഭാവാധിപനായ ചൊവ്വാ ഉച്ചരാശിയില്‍ രുചകയോഗം ചെയ്ത് ലഗ്നത്തില്‍ നില്‍ക്കുന്നതിനാലും നാലില്‍ ദൃഷ്ടി ചെയ്യുന്നതിനാലും വിദ്യാകാരകനായ 'ബുധന്‍' വളരെ അനുകൂലമായി നില്‍ക്കുന്നതിനാലും ഉന്നതവിദ്യാഭ്യാസത്തിന് യോഗമുണ്ട്.

അതുകൊണ്ട് പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിംഗിന് പോകുന്നതാണ് നല്ലത്. അതില്‍ ഉന്നതമാര്‍ക്ക് വാങ്ങി വിജയിക്കാനും കഴിയും. എന്നാല്‍ ഇപ്പോള്‍ കണ്ടകശ്ശനി ദോഷമുള്ളതിനാല്‍ പഠിത്തത്തില്‍ അലസത വരാതെ ശ്രദ്ധിക്കണം.

പുണര്‍തം നാളിന്റെ പൊതുസ്വഭാവം


ചോദ്യം: പുണര്‍തം നാളിന്റെ പൊ തുസ്വഭാവം?
------ അനില്‍, കൊല്ലം

ഉത്തരം: ആചാരാനുഷ്ഠാനങ്ങളില്‍ കൂടുതല്‍ താല്പര്യം കാണിക്കും. ഈശ്വരഭക്തിയും മതബോധവും ഉണ്ടായിരിക്കും. ഇടയ്ക്കിടെ അഭിപ്രായം മാറുന്ന കൂട്ടരാണിവര്‍. അടുത്ത് ഇടപെടുന്നവര്‍ക്കുപോലും ഇവരുടെ സ്വഭാവം മനസ്സിലായെന്ന് വരികയില്ല. വാഗ്വാദത്തില്‍ ഇവരെ എതിര്‍ത്തുതോല്‍പിക്കാന്‍ ബുദ്ധിമുട്ടാണ്.

ഏതുകാര്യത്തിലും യുക്തിപൂര്‍വം മറുപടി പറയാനുള്ള കഴിവുണ്ടാകും. പെട്ടെന്ന് ആരെയും വിശ്വസിക്കുകയില്ല. കാരണം കൂടാതെ ക്ഷോഭിക്കുകയും അതേ വേഗത്തില്‍ ശാന്തരാവുകയും ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. സത്യസന്ധതയും സദാചാരനിഷ്ഠയും ഉണ്ടായിരിക്കും.

ഇഷ്ടപ്പെടാത്ത കാര്യങ്ങളെ നിശിതമായി വിമര്‍ശിക്കും. അങ്ങനെ പലരുടെയും വിരോധം സമ്പാദിക്കും. ദുഃഖിക്കുന്നവരോട് സഹതാപവും അവരെ സഹായിക്കാനുളള മനോഭാവവും പ്രകടമാക്കും. ഗുരുജനങ്ങളെ ആദരിക്കുന്നതിലും അനുസരിക്കുന്നതിലും മുന്നിലായിരിക്കും. വിഷാദത്മകമായ ഒരു ഭാവം എപ്പോഴും ഉണ്ടായിരിക്കും.

ബുധന് ബലമുള്ള പുണര്‍തം നാളുകാര്‍ക്ക് ഗണിതശാസ്ത്രത്തില്‍ പ്രത്യേക അഭിരുചിയുണ്ടാകും. അതുപോലെ കൂടുതല്‍ ടെന്‍ഷനും അനുഭവപ്പെടും.ഇവരുടെ പ്രത്യേക രീതിയിലുള്ള സ്വഭാവരീതികള്‍ വിവാഹജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

എക്‌സ്റ്റന്‍ഷന്‍ ചെയ്യുമ്പോള്‍


ചോദ്യം: പഴയ കെട്ടിടത്തിലാണ് താമസം. എക്‌സ്റ്റന്‍ഷന്‍ ചെയ്യുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം? പടിഞ്ഞാട്ട് ദര്‍ശനമാണ്.
---- സ്റ്റാലിന്‍, മറയൂര്‍

പഴയ കെട്ടിടം എക്‌സ്റ്റന്‍ഷന്‍ ചെയ്യുമ്പോള്‍ പടിഞ്ഞാട്ട് ദര്‍ശനം ആയതിനാല്‍ അതിനുള്ള ഏകയോനി കണക്ക് എടുത്തുവേണം മുറികള്‍ കൂട്ടിപ്പിടിക്കാന്‍. കഴുക്കോലുള്ള വീടാണെങ്കില്‍ കഴുക്കോല്‍ മുറിക്കാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. ബ്രഹ്മസൂത്രവും, യമസൂത്രവും മുറിയാതെ ഇരിക്കാന്‍ ശ്രദ്ധിക്കണം. തറ ഒരേ നിരപ്പില്‍ വരുന്നതാണ് നല്ലത്.

ബാബുനായര്‍, പാലാ
മൊ: 9447136975

Ads by Google
Wednesday 24 Oct 2018 03.36 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW