Wednesday, June 12, 2019 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Oct 2018 11.59 AM

ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു

oppo r15x launched in china

ഓപ്പോ ആര്‍15 എക്‌സ് ചൈനയില്‍ അവതരിപ്പിച്ചു. നവംബര്‍ 1 മുതല്‍ ഫോണ്‍ ചൈനയില്‍ വില്‍പ്പന ആരംഭിക്കും. 6 ജിബി റാം 128 ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് മോഡലിന് 26,400 രൂപയാണ് വില വരുന്നത്. ഫിംഗര്‍പ്രിന്റ് സ്‌കാനറുള്ളതാണ് ഫോണിന്റെ പ്രധാന സവിശേഷത.

660 ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസറുള്ള ഫോണ്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്. 19:5:9 ആസ്‌പെക്ട് റേഷ്യോയില്‍ 2340×1080 പിക്‌സലില്‍ 6.4 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും ഫോണിനുണ്ട്.

പുറകിൽ ഡ്യുവല്‍ റിയര്‍ ക്യാമറകളാണ് ഉള്ളത്. 16 എംപി പ്രൈമറി സെന്‍സര്‍, 2 എംപി സെക്കന്‍ഡറി സെന്‍സറും 25 എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. 3,500 എംഎഎച്ചാണ് ബാറ്ററി. നെബുല, ഐസ് ബ്ലൂ എന്നീ രണ്ടു നിറങ്ങളിൽ ഫോൺ ലഭ്യമാണ്.

Ads by Google
Wednesday 24 Oct 2018 11.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW