Thursday, June 20, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 08.03 PM

തൃശൂര്‍ നഗരത്തെ ആശങ്കയിലാഴ്ത്തി വീണ്ടും എ ടി എം കവര്‍ച്ച ശ്രമം

ATM thief

തൃശൂര്‍: തൃശൂര്‍ നഗരത്തിലെ കാനറാബാങ്കിന്റെ എ ടി എം കൗണ്ടറില്‍ കവര്‍ച്ചാശ്രമം. കിഴക്കുംപാട്ടുകരയിലെ കൗണ്ടറില്‍ ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടുകൂടിയാണ് കവര്‍ച്ചാശ്രമം നടന്നത്. അഞ്ചുലക്ഷത്തോളം രൂപ ഉണ്ടായിരുന്ന എ.ടി.എം കൗണ്ടറില്‍ രണ്ടുപേര്‍ ചേര്‍ന്നു കവര്‍ച്ചാശ്രമം നടത്തിയെങ്കിലും പണമെന്നും അപഹരിക്കാന്‍ കഴിഞ്ഞില്ല.

മോഷ്ടാക്കള്‍ ബൈക്കില്‍ കവര്‍ച്ചക്കായി എത്തുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. അന്യേഷണത്തിന്റെ ഭാഗമായി സമീപത്തെ കടകളിലെയും ഓഫീസുകളിലെയും സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. കൗണ്ടറിനകത്തു കടന്ന് മോഷ്ടാക്കള്‍ ഇരുമ്പു കമ്പിയുപയോഗിച്ച് മെഷിന്‍ തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിച്ചത്. പണമിരിക്കുന്ന ഭാഗം തുറക്കാന്‍ കഴിയാതിരുന്നതാണ് കവര്‍ച്ചാശ്രമം പരാജയപ്പെടാന്‍ കാരണം.

ഇതര സംസ്ഥാന തൊഴിലാളികളാണ് കവര്‍ച്ചക്കു പിന്നിലെന്നു നിഗമനം.എ.ടി.എമ്മില്‍ കടന്ന മോഷ്ടാക്കളില്‍ ഒരാള്‍ തന്റെ മൊബൈല്‍ ഫോണില്‍നിന്നു കാള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്തെ മൊബൈല്‍ നെറ്റുവര്‍ക്കുകള്‍ കേന്ദ്രികരിച്ചും അന്യേഷണം നടത്തുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കൊരട്ടിയിലും കവര്‍ച്ചാശ്രമം ആവര്‍ത്തിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Ads by Google
Ads by Google
Loading...
TRENDING NOW