Wednesday, June 12, 2019 Last Updated 24 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 05.24 PM

ശബരിമല യുവതി പ്രവേശനം : പരാതികിട്ടിയാല്‍ നടപടിയുണ്ടാകുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

sabarimala

കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി വന്ന പശ്ചാത്തലത്തില്‍ നിരവധി അനിഷ്ടസംഭവങ്ങളാണ് ശബരിമലയിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹന ദാസ്.

സുപ്രീംകോടതിവിധിയുടെ അടിസ്ഥാനത്തില്‍ നിലവില്‍ യുവതികള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാന്‍ അവസരമുണ്ട്. പാരാതി കിട്ടിയാല്‍ പരിഗണിക്കുമെന്നും പരാതിയുടെ സ്വഭാവംനോക്കി നടപടിയെടുക്കുമെന്നും അദ്ധേഹം പറഞ്ഞു. കോഴിക്കോട് നടത്തിയ സിറ്റിംഗിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ധേഹം.

സുപ്രീംകോടതിയുടെ വിധിയായതിനാല്‍ തന്നെ അത് ഭേതഗതി ചെയ്യുന്നതുവരെ അനുസരിക്കണമെന്നും, ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ കഴിയില്ലെന്നും അദ്ധേഹം പറഞ്ഞു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW