Friday, June 21, 2019 Last Updated 5 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 04.16 PM

കല്ല്യാണം കൂടിയവര്‍ക്കെല്ലാം ബി.എസ്.എന്‍.എല്‍ സിമ്മും 40 രൂപയുടെ ടോക് ടൈമും കൊടുത്ത് 'വ്യത്യസ്തനായ ബാലന്‍'

uploads/news/2018/10/258956/marriage.jpg

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ കരിയാട് ഇന്നലെ വ്യത്യസ്തമായ ഒരു വിവാഹ സല്‍ക്കാരം നടന്നു. എന്‍.കെ.ബാലന്റെ മകള്‍ ബമിഷ(മാളു)യുടെയും അജയന്റെ മകന്‍ രഞ്ജിത്തിന്റെയും വിവാഹമായിരുന്നു അത്. കണ്ണൂര്‍ സി.എച്ച്.മൊയ്തു മാസ്റ്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് അവസാനം വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ബിഎസ്എന്‍എല്ലിന്റെ സൗജന്യ സിമ്മും 40 രൂപയുടെ ടോക്ക് ടൈമും. ബി.എസ്.എന്‍.എല്‍ പെരിങ്ങത്തൂര്‍ സെക്ഷനില്‍ ഉദ്യോഗസ്ഥനായ വധുവിന്റെ അച്ഛന്‍ എന്‍.കെ ബാലന്റെ 'ഐഡിയ' യാണ് വിവാഹത്തെ വ്യത്യസ്തമാക്കിയത്.

35 വര്‍ഷമായി ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥനാണ് ബാലന്‍. വളരെ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നയ തന്നെ എന്നും സഹായിച്ചത് ബിഎസ്എന്‍എല്ലാണ്. മകളുടെ വിവാഹത്തോടനുബന്ധിച്ച് സൗജന്യ സിം നില്‍പ്പന നടത്തിയാല്‍ അത് കമ്പനിക്ക് സഹായകമാകുമെന്ന ചിന്തയില്‍ നിന്നാണ് വിവാഹത്തോടനുബന്ധിച്ച് സിം മേള നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. വിവാഹ സല്‍ക്കാരത്തിനെത്തിയവരില്‍ നിന്ന് വളരെ നല്ല പ്രതികരണമാണ് ഉണ്ടായതെന്നും 351 പേരാണ് കഴിഞ്ഞ രണ്ട് ദിവസത്തിലുള്ളില്‍ സിം സ്വന്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Tuesday 23 Oct 2018 04.16 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW