ചെറിയ കുട്ടികളെ ഉപദേശിച്ചാല്‍ മാത്രം അവര്‍ക്കു കാര്യങ്ങള്‍ മനസിലാകണമെന്നില്ല. ചെറിയ ശിക്ഷ നല്കിയാല് വീണ്ടും ആ തെറ്റ് ചെയ്താല്‍ ശിക്ഷ കിട്ടുമെന്നും അതു ചെയ്യാന്‍ പാടില്ലെന്നും കുട്ടിക്ക് മനസിലാവും.
മാതാപിതാക്കള്‍ വഴക്കു പറയുന്നതും ഉപദേശിക്കുന്നതും തങ്ങള്‍ നന്നാവാന്‍ വേണ്ടിയാണെന്ന് കുട്ടികള്‍ തിരിച്ചറിയണം. മോശമായ പെരുമാറ്റം പ്രകടിപ്പിക്കുമ്പോള്‍ കാര്യമായ ശിക്ഷ കിട്ടുന്നില്ലെങ്കില്‍ ഇളയ കുട്ടികളും ഈ രീതിയിലേക്കു വഴിതെറ്റാനുള്ള സാധ്യതയുണ്ട്. കുട്ടി ആത്മഹത്യ ഭീക്ഷണി മുഴക്കിയെന്നു പറഞ്ഞ് അവരുടെ തെറ്റുകള്‍ അവഗണിക്കാനാവില്ല.
കുട്ടിയുമായി ആരോഗ്യകരമായ ഒരു ബന്ധം ചെറുപ്പം മുതല്‍ ഉണ്ടാക്കിയെടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. അപ്പോള്‍ അച്ഛനമ്മമാരുടെ അനുസരിക്കാതിരിക്കാന്‍ കുഞ്ഞിന് കഴിയില്ല.
അമ്മയും കുഞ്ഞും തമ്മിലുള്ള വൈകാരികമായ ആശയവിനിമയം ചെറുപ്രായം മുതല്‍ നടക്കുന്നുണ്ട്. വളര്‍ച്ചയുടെ ഘട്ടത്തില്‍ അത് കൈമോശം വരാതെ വളര്‍ത്തിയെടുക്കേണ്ടത് അമ്മയാണ്.
ആശയവിനിമയം നടത്തുന്ന പ്രായം മുതല്‍ ചെയ്തതു തെറ്റാണെങ്കില്‍ അവര്‍ക്കതു പറഞ്ഞു കൊടുക്കണം. എല്ലാ കാര്യത്തിനും വാശിപിടിച്ചു കരയുന്ന കുട്ടികള്‍ക്ക് ചില കാര്യങ്ങള്‍ അവഗണിക്കുന്നതിലൂടെ അത് നടക്കില്ലെന്ന് അവരെ ബോധ്യപ്പെടുത്താം. ലഹരി ഉപയോഗിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതരമായ തെറ്റുകള്‍ ഇന്നത്തെ കുട്ടികള്‍ ചെയ്യുന്നുണ്ട്. വെറുതെ ഉപദേശിച്ചതുകൊണ്ടു മാത്രം ഇവരില്‍ മാറ്റമുണ്ടാകാറില്ല.
കുഞ്ഞു മനസിന്റെ വിങ്ങലുകള്‍ കേള്‍ക്കാന്‍ മാതാപിതാക്കള്‍ സമയം കണ്ടെത്തണം. അണുകുടുംബങ്ങളില്‍ അല്ലാതെ അവര്‍ ആരോടാണ് മനസു തുറക്കാനുള്ളത്. ഇന്ന് മിക്ക കുടുംബങ്ങളിലും മാതാപിതാക്കള്‍ ജോലികഴിഞ്ഞ് രാത്രി വൈകിയായിരിക്കും എത്തുന്നത്. അതുവരെ ഒറ്റയ്ക്കിരുക്കേണ്ടി വരുന്നു.
ഈ ഏകാന്തത അവനെ തളര്‍ത്തും. അതിനോടുള്ള അനിഷ്ടം അവന് പ്രകടിപ്പിക്കുന്നത് കുസൃതിയിലൂടെയാകാം. അതിന് ശിക്ഷയല്ല ആവശ്യം. കുഞ്ഞിന്റെ മനസറിയുകയാണ് വേണ്ടത്. അവരെ മാനസികമായി തളര്‍ത്തുന്ന പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കുണം. കുട്ടികള്‍ നന്നാകണന്നെ ആഗ്രഹത്തോടെ നല്കുന്ന ശിക്ഷ കുട്ടികളെ മുറിപ്പെടുത്തില്ല.
മക്കളോട് ആത്മബന്ധമുള്ള മാതാപിതാക്കള്‍ക്ക് അവര്‍ ചെയ്യുന്ന തെറ്റുകള്‍ എളുപ്പത്തില്‍ തിരുത്താനാകും. ശിക്ഷയേക്കാള്‍ തെറ്റു തിരുത്തലിലാവണം പ്രാധാന്യം നല്‍കേണ്ടത്. ശിക്ഷ നല്‍കേണ്ടി വന്നാലും ചെയ്തതു തെറ്റായിപ്പോയെന്ന ബോധ്യം കുട്ടികളിലുണ്ടാവും. മൂല്യപരമായ ജീവിതം നേടുന്നതിന് അച്ചടക്കമുള്ള സ്വഭാവം ഏറെ പ്രധാമാണ്.
ചില കാര്യങ്ങളില്‍ സ്നേഹത്തോടെയുള്ള ഉപദേശം ഫലിക്കും. ചിലപ്പോള്‍ കഠിപ്പിച്ചുതന്നെ പറയേണ്ടിവരും. കുട്ടികള്‍ പ്രായത്തിനു നിരക്കാത്ത കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ശിക്ഷക്കാന്‍ മടി വിചാരിക്കേണ്ട.
മാതാപിതാക്കളുടെ മാതൃകപരമായ പെരുമാറ്റവും സത്യസന്ധമായ സ്വഭാവവും കുട്ടിയുടെ വളര്‍ച്ചയിലെ നാഴികകല്ലുകളാണ്. സമൂഹത്തിനിണങ്ങുന്ന ഒരു വ്യക്തിയായി അതവനെ രൂപപ്പെടുത്തുമെന്നതില് സംശയമില്ല. അത് ശിക്ഷണത്തിലൂടെ നേടിയെടുക്കാനാവില്ലെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കുക.