Friday, June 21, 2019 Last Updated 8 Min 43 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 08.27 AM

അതെല്ലാം പുരുഷന്മാരുടെ തെറ്റിധാരണകളാണ്; സ്ത്രീയുടെ ലൈംഗികത തൊണ്ണൂറ് ശതമാനവും അവളുടെ മനസ്സുകൊണ്ടാണ്; സ്ത്രീ എന്നാല്‍, താന്‍ സ്നേഹിക്കുന്ന പുരുഷന്റെ ചിന്തകളെ പോലും അളക്കാന്‍ പ്രാപ്തി ഉള്ളവളാണ്

 facebook post

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റായ കല ഷിബു തന്റെ മുന്നില്‍ കൗണ്‍സിലിംഗിനെത്തിയ ഒരു യുവതിയുടെ അനുഭവമാണ് വിവരിച്ചിരിക്കുന്നത്. ഒരിക്കലും ഒരു യുവതിയും കടന്നുപോകാന്‍ ആഗ്രഹിക്കാത്ത ശാരീരികവും മാനസികവുമായ പീഡനമാണ് യുവതിക്ക് ഭര്‍ത്താവില്‍ നിന്നും ഉണ്ടായത്. ഈ കേസിനെ മുന്‍നിര്‍ത്തി ചില നിര്‍ദേശങ്ങളും കല ഷിഷിബു മുന്നോട്ട് വയ്ക്കുന്നുണ്ട്. മാസമുറയ്ക്കു മുന്‍പുള്ള ദിവസങ്ങളില്‍ സ്ത്രീയുടെ ലൈംഗികാസക്തി, അവള്‍ക്കു പോലും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതിലും അധികം ആണെന്ന്, എത്ര പുരുഷന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍, ആ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പുണ്യമാണ്..! അവളിലെ കാരണം ഇല്ലാത്ത തലവേദന പൂര്‍ണത എത്താതെ പോയ രതി ആണെന്ന് മനസ്സിലാക്കിയാല്‍ പുരുഷന്‍ എന്ന നിലയ്ക്ക് അവളില്‍ അവന്‍ ചൊരിഞ്ഞ കരുതല്‍ ആണ്..! അതേ പോലെ, രതിയില്‍ കാണിക്കുന്ന മരവിപ്പ്, അറപ്പു, ഇവയുടെ പിന്നില്‍ തന്നിലെ സ്ത്രീയെ അപമാനിക്കുന്ന പുരുഷനോടുളള അവളുടെ നിശബ്ദമായ പ്രതിഷേധം ആണെന്ന് തിരിച്ചറിയണം.- കല ഷിബു ഫേസ്ബുക്കില്‍ കുറിച്ചു.

കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

'അവള്‍ ഒരു ദിവസം ഓടി എത്തുക ആയിരുന്നു, ജീവനും കൊണ്ട്. ശരീരത്തില്‍ അവന്‍ സിഗരറ്റ് വെച്ച് കുത്തിയും, പൊള്ളിച്ച പാടുകള്‍ ഒരുപാട്. പൊന്നു പോലെ വളര്‍ത്തിയ മകള്‍ ആണ്..''
അമ്മയാണ് സംസാരിക്കുന്നത്. മരവിച്ച മുഖത്തോടെ മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയോട് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. അവള്‍ ഈ ലോകത്ത് തന്നെ ഇല്ല. ദിക്കറിയാതെ അവള്‍, ചുറ്റും നോക്കി പകച്ചു ഇരിക്കുക ആണ്. അത്ര ഭീകരമായ അനുഭവം ആണ്, ലൈംഗികതയിലൂടെ അവള്‍ നേരിട്ടത്.

സദാ ചിരിച്ച മുഖമുള്ള , ശാന്തനായ വ്യക്തി. വിദ്യാഭ്യാസപരമായി ഉന്നതന്‍. ചെറിയ പ്രായത്തില്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ മികച്ച പ്രവര്‍ത്തനത്തിന് സ്ഥാനമാനങ്ങള്‍ കിട്ടിയ ആള്‍. സ്ത്രീധനം ഒന്നും ചോദിച്ചില്ല എന്ന് മാത്രമല്ല, സ്വര്‍ണ്ണം ഇങ്ങോട്ടു കൊണ്ട് ഇടുകയും ചെയ്തു. എന്നാല്‍, പാരമ്പര്യം ഉള്ള കുടുംബത്തിലെ പയ്യനില്‍ നിന്നും ക്രൂരമായ ദുരിതമാണ് മകള്‍ക്കു നേരിടേണ്ടി വന്നത്. ഏറെ നേരമെടുത്താണ് ആ കുട്ടി കൗണ്‍സിലിംഗിനു സംസാരിക്കാന്‍ തയ്യാറായത്.

മനസ്സില്‍ ഉള്ളതൊക്കെ അടക്കി വെയ്ക്കാതെ പറഞ്ഞു കൊള്ളാന്‍ പറഞ്ഞു എങ്കിലും അവള്‍ക്കതിനുള്ള മാനസികാവസ്ഥ പതിയെ വരൂ. ഒടുവില്‍ ചിതറിയ ശബ്ദത്തില്‍ അവള്‍, പറഞ്ഞു. ആര്‍ക്കാണ് അറിയാത്തതു,സ്ത്രീയുടെ ലൈംഗികത എന്നാല്‍ തൊണ്ണൂറു ശതമാനവും മനസ്സ് കൊണ്ടാണെന്നു..? കിടപ്പറയില്‍ , സ്വന്തം ഭര്‍ത്താവ് മറ്റു സ്ത്രീകളുടെ ശരീരവര്‍ണ്ണന നടത്തുമ്പോള്‍, ഭാര്യ എന്ന സ്ത്രീ എത്ര ക്രൂരമായി അവഹേളിക്കപെടുക ആണ്. ആ സ്ത്രീകളെ ഒക്കെ അവള്‍ക്ക് അറിയാം. ഈ മനുഷ്യന്റെ വൈകല്യം ഒന്നുമറിയാതെ മാന്യന്‍ എന്ന് അയാളെ വിശേഷിപ്പിക്കുന്നവര്‍, ശരീരത്തില്‍ ഏല്‍ക്കുന്ന മുറിവുകളെക്കാള്‍,അവള്‍ക്കു നോവുന്നത് അതാണ്.

സ്ത്രീ എന്നാല്‍ , താന്‍ സ്നേഹിക്കുന്ന പുരുഷന്റെ ചിന്തകളെ പോലും അളക്കാന്‍ പ്രാപ്തി ഉള്ളവള്‍ ആണ്. രതി എന്നാല്‍, അവള്‍ക്കു പറയാതെ പറയുന്ന സ്നേഹമാണ്. അവള്‍ മനസ്സ് വെച്ചാല്‍, ആ ലൈംഗിക കരുത്തിനു മുന്നില്‍, സത്യത്തില്‍ പുരുഷന്‍ ദുര്‍ബലനാകും. പക്ഷെ അവള്‍, അവനെ അത്ര കണ്ടു ഉള്‍ക്കൊള്ളണം. അവന്റെ കണ്ണുകളില്‍, ആ ആഴങ്ങളില്‍ സ്വയം കാണണം. അവന്‍ ശരീരം കൊണ്ട് തളര്‍ന്നവന്‍ ആയിക്കൊള്ളട്ടെ. എന്നിരുന്നാലും അവള്‍ക്കു കഴിയും, അവനിലെ പുരുഷനെ ഉണര്‍ത്താന്‍. പക്ഷെ, അവന്‍ വെറുമൊരു ഭര്‍ത്താവായാല്‍, കാമുകനായാല്‍ പോരാ. അവന്‍ ഒരു പുരുഷന്‍ ആയിരിക്കണം.

സ്നേഹിക്കുന്നതും സ്നേഹിക്കപെടുന്നതും എത്ര ആനന്ദപ്രദമായ അവസ്ഥ ആണെന്ന് പരസ്പരം അറിയുന്നത്, രതിയിലൂടെയാണ്. ആത്മാവിലൂടെ അല്ലാതെ, അത്ര കണ്ടു മനോഹരമായ ശാരീരിക ബന്ധം അസാധ്യമാണ്. പുരുഷന് മനസ്സ് വേണ്ട, ശരീരം മതി എന്ന് പറഞ്ഞാലും. അതില്‍ ന്യൂനപക്ഷം മാത്രമാണ്. മനസ്സ് കൊണ്ടറിഞ്ഞു, സ്നേഹിച്ചു ഒടുവില്‍ ശാരീരിക ബന്ധത്തില്‍ എത്തുന്ന തലമാണ് ലൈംഗികത അറിയുന്ന ഏതു പുരുഷനും സ്വീകരിക്കുക..

കേസിന്റെ വിശദാംശത്തിലേയ്ക്ക് കടക്കാം..

അവഗണന, അപമാനം, ഇവ രണ്ടും അനുഭവിച്ച സ്ത്രീയ്ക്ക്, പിന്നെ മുറിവിന്റെ വേദനയ്ക്ക് നീറ്റല്‍ ഇല്ല.തന്റെ പുരുഷന്റെ നെഞ്ചിലെ വിയര്‍പ്പിനെ ഉമ്മ വെയ്ക്കാന്‍ കൊതിക്കുന്ന അവള്‍, പിന്നെ അവനെ അത്രയ്ക്കും അറയ്ക്കും...!

ഭാര്യ എന്ന നിലയ്ക്ക് അമ്പേ പരാജയം ആണവള്‍ എന്ന പഴി വിവാഹ ജീവിതത്തിലെ താളപ്പിഴയില്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. നമ്മുടേത് സമൂഹത്തില്‍ സ്ത്രീ ലൈംഗികതയെ കുറിച്ച്, അവള്‍ക്കു പോലും ധാരണ ഇല്ല എന്നത് പ്രധാനപ്പെട്ട ഒന്നാണ്. അങ്ങനെ ആണവളെ വളര്‍ത്തിയെടുക്കുന്നത്.

മാസമുറയ്ക്കു മുന്‍പുള്ള ദിവസങ്ങളില്‍ സ്ത്രീയുടെ ലൈംഗികാസക്തി, അവള്‍ക്കു പോലും സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നതിലും അധികം ആണെന്ന്, എത്ര പുരുഷന്മാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അങ്ങനെ എങ്കില്‍, ആ സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധം പുണ്യമാണ്..! അവളിലെ കാരണം ഇല്ലാത്ത തലവേദന പൂര്‍ണത എത്താതെ പോയ രതി ആണെന്ന് മനസ്സിലാക്കിയാല്‍ പുരുഷന്‍ എന്ന നിലയ്ക്ക് അവളില്‍ അവന്‍ ചൊരിഞ്ഞ കരുതല്‍ ആണ്..! അതേ പോലെ, രതിയില്‍ കാണിക്കുന്ന മരവിപ്പ്, അറപ്പു, ഇവയുടെ പിന്നില്‍ തന്നിലെ സ്ത്രീയെ അപമാനിക്കുന്ന പുരുഷനോടുളള അവളുടെ നിശബ്ദമായ പ്രതിഷേധം ആണെന്ന് തിരിച്ചറിയണം. മറ്റു ലൈംഗിക പ്രശ്നങ്ങള്‍ അവള്‍ക്കു ഇല്ല എങ്കില്‍..!

perversion അല്ലേല്‍ വൈകൃതമുള്ള ഒരു പുരുഷനെ പുറം ലോകത്തിനു ഒരു പക്ഷെ മനസ്സിലാക്കണം എന്നില്ല. കൂടെ താമസിക്കുന്ന ഒരുവള്‍ മാത്രമാണ് അതിന്റെ ഇര ആകുക. അതിനി എത്ര വര്‍ഷം എന്നൊന്നും ഇല്ല. പ്രതികരണ ശേഷി ഉണ്ടാകും വരെ, അവള്‍ അതിനു ഇര ആയി കൊണ്ടേ ഇരിക്കും. അവളിലെ അവളെ തളര്‍ത്താന്‍, മറ്റു സ്ത്രീകളോട് അവള്‍ക്കു മുന്നില്‍ താല്പര്യം കാണിക്കുന്ന അയാള്‍ക്ക്, യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീയേയും സംതൃപ്തിപെടുത്താന്‍ കഴിയില്ല എന്നത് പരമമായ സത്യം..

കഴിവ് കേടിനെ ഒളിപ്പിക്കാന്‍ സ്വന്തമായ യുദ്ധമുറകള്‍ കണ്ടെത്തി അവന്‍ അവളോട് കയര്‍ക്കും. നിര്‍വീര്യമാക്കി പോകുന്ന പുരുഷത്വത്തെ മറയ്ക്കാന്‍ അവളെ മുറിവേല്പിക്കും.. സത്യത്തില്‍ ആ പുരുഷനോട് സങ്കടമാണ് തോന്നേണ്ടത്. ഭ്രാന്ത് പിടിക്കണം എന്നും മരിക്കണം എന്നും അയാള്‍ മോഹിച്ചിരിക്കാം. പരാജയത്തിന്റെ നേരം അനുഭവിക്കുന്ന അസ്വസ്ഥതയും ആധിയും. കഴിവ് കേടില്‍ നിന്നും ഉണ്ടായ അരക്ഷിതാവസ്ഥയില്‍ നിന്നും രക്ഷനേടാന്‍ അയാള്‍ പ്രയോഗിക്കുന്ന പല തന്ത്രങ്ങള്‍.

ഒരു സ്ത്രീയുടെ ഫോട്ടോ ഇട്ടാല്‍. അവളുടെ എഴുത്തില്‍ ലൈംഗികത എന്നൊരു വാക്ക് ചേര്‍ത്താല്‍. അതില്‍ അറപ്പും വെറുപ്പും തോന്നുന്ന കമന്റ് ഇടുന്ന വ്യക്തികളെ കാണാറില്ലേ? കഴിവില്ലാത്തതിന്റെ കുറവ്..! താന്‍ പ്രാപ്തന്‍ അല്ല എന്നുള്ള നിരാശ ബോധം വലിയ പ്രതിസന്ധികള്‍ ആണ് സൃഷ്ടിക്കുന്നത്..

ദാമ്പത്യബന്ധത്തിന്റെ വില്ലനായി പലപ്പോഴും നിലനില്‍ക്കുന്നത്, അന്യ സ്ത്രീകളോടും പുരുഷന്മാരോടും ഉള്ള erotic ചാറ്റുകള്‍ ആണല്ലോ. യാഥാര്‍ഥ്യ ജീവിതത്തിലെ പരാജയം , ഭാവനയില്‍ എങ്കിലും നടത്തി കിട്ടാനുള്ള ഒറ്റമൂലി. അത് മാത്രമാണ് ഇതിന്റെ പിന്നില്‍. വൈകല്യം മറയ്ക്കാനുള്ള മുഖം മൂടിയാണ് അത്..! കുഞ്ഞുങ്ങളിലും പ്രായം ചെന്ന സ്ത്രീകളിലും തീര്‍ക്കുന്ന കാമപ്പേക്കൂത്തുകള്‍, പ്രകൃതിവിരുദ്ധ മാര്‍ഗ്ഗങ്ങള്‍ ഇതൊക്കെ വൈകല്യത്തിന്റെ അങ്ങേയറ്റത്തെ അവസ്ഥ ആണ്..

പരാജയപ്പെടാന്‍ വേണ്ടി പരിശ്രമിക്കുന്നവര്‍. മനഃശാസ്ത്രപരമായ പറഞ്ഞാല്‍, ആന്തരികമായ മാനസിക പ്രവണതകള്‍ നമ്മള്‍ക്ക് അനുകൂലമാക്കി എടുത്താല്‍ മാത്രമേ ബോധമനസ്സും അബോധമനസ്സിന്റെ പ്രവര്‍ത്തന രീതികളും വിജയിക്കു. സ്ത്രീ, പുരുഷന്‍ നല്‍കുന്ന ലൈംഗികതയില്‍ തൃപ്തിപ്പെട്ട് ജീവിക്കണം എന്ന് അനുശാസിക്കുന്ന സമൂഹത്തില്‍, ക്രൂരമായ പീഡനം പോലും പുറത്ത് പറയാന്‍ അവള്‍ മടിക്കും. അന്തസ്സിലും ആഭിജാത്യത്തിലും മാത്രം നോക്കുന്ന കുടുംബക്കാര്‍ക്കും അവളെ അതില്‍ നിന്നും മോചിപ്പിക്കണം എന്ന് സാധാരണ ചിന്തിക്കാറില്ല. പ്രതീക്ഷിക്കാത്ത അനുഭവങ്ങളെ നേരിടുമ്പോള്‍ , മാതാപിതാക്കളും പതറിപോകും.

എന്റെ മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടി മനസ്സില്‍ ഉള്ളത് പറഞ്ഞു തീര്‍ന്നപ്പോള്‍, ഇനി അവനോടു ഒത്തു ഒരു ജീവിതം വേണ്ട എന്ന് ഉറപ്പിച്ചു മകളുടെ കയ്യും പിടിച്ചു ഇറങ്ങി പോകുന്ന ആ അമ്മയെ നോക്കി ഇരിക്കവേ ദൈവമേ, എന്റെ ദൈവമേ. എന്നൊരു വിളി ഉള്ളില്‍. വലിയ ഒരു സമാധാനം..!

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW