Saturday, August 10, 2019 Last Updated 29 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Oct 2018 12.55 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പുതുക്കിയ പരീക്ഷാ തീയതി

മൂന്നാം സെമസ്‌റ്റര്‍ എം.എച്ച്‌.ആര്‍.എം. (2017 അഡ്‌മിഷന്‍ - റഗുലര്‍/2017ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ നവംബര്‍ 13 മുതല്‍ ആരംഭിക്കും.

പ്രാക്‌ടിക്കല്‍

രണ്ടാം സെമസ്‌റ്റര്‍ ബി.എസ്‌സി. - മാത്തമാറ്റിക്‌സ്‌ മോഡല്‍ ണ്ട, സ്‌റ്റാറ്റിസ്‌റ്റിക്‌സ്‌, ഇന്‍ഡസ്‌ട്രിയല്‍ മൈക്രോബയോളജി ആന്‍ഡ്‌ സുവോളജി, പെട്രോകെമിക്കല്‍സ്‌ (സി.ബി.സി.എസ്‌. - 2017 അഡ്‌മിഷന്‍ റഗുലര്‍/സി.ബി.സി.എസ്‌.എസ്‌. - 2013 - 2016 അഡ്‌മിഷന്‍ റീ അപ്പിയറന്‍സ്‌) ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ 24, 25, 26 തീയതികളില്‍ വിവിധ കോളജുകളില്‍ നടക്കും.

പരീക്ഷാഫലം

2018 മാര്‍ച്ചില്‍ എറണാകുളം ഗവ. ലോ കോളജ്‌, തൊടുപുഴ അല്‍-അസ്‌ഹര്‍ കോളജ്‌, കാണക്കാരി സി.എസ്‌.ഐ. കോളജ്‌ ഫോര്‍ ലീഗല്‍ സ്‌റ്റഡീസ്‌ എന്നിവിടങ്ങളില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എല്‍.എല്‍.എം. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും നവംബര്‍ അഞ്ചു വരെ അപേക്ഷിക്കാം.

2018 മേയില്‍ നടത്തിയ ഒന്നാം വര്‍ഷ എം.ഫാം സപ്ലിമെന്ററി (2016 അഡ്‌മിഷന്‍/2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബാങ്ക്‌ ടെസ്‌റ്റ് പരിശീലനം

വിവിധ ബാങ്കുകളിലേക്ക്‌ നിയമനത്തിനായി നടത്തുന്ന മത്സര പരീക്ഷകള്‍ക്കുള്ള പരിശീലനം സര്‍വകലാശാല എംപ്ലോയ്‌മെന്റ്‌ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ ബ്യൂറോയില്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731025.

Ads by Google
Tuesday 23 Oct 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW