Monday, April 22, 2019 Last Updated 59 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 22 Oct 2018 09.01 AM

മീന്‍കറി മയക്കി, ഹോട്ടല്‍ പാചകക്കാരനെ ഞെട്ടിച്ച് മന്ത്രി: കൂടെ മോഹന വാഗ്ദാനവും

Karnataka minister, Zameer,  Mangaluru hotel

മംഗലൂരു: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ മന്ത്രിയെ മീന്‍കറി മയക്കി. കര്‍ണാടക മന്ത്രി ബിസെഡ് സമീര്‍ അഹമ്മദ് ഖാനാണ് ഹോട്ടല്‍ ജീവനക്കാരനെ പാരിതോഷികവും മോഹന വാഗ്ദാനവും നല്‍കി ഞെട്ടിച്ചത്. മീന്‍കറിയുടെ മനംമയക്കുന്ന രുചിയില്‍ വീണുപോയ മന്ത്രി ഉടന്‍ തന്നെ ജീവനക്കാരനെ വിളിച്ച് 25,000 രൂപ പാരിതോഷികം നല്‍കുകയായിരുന്നു. ഒപ്പം ഹനീഫിന് ഉംറ നിര്‍വഹിക്കാനുള്ള ചിലവുകളും വഹിക്കാമെന്ന മോഹനവാഗ്ദാനവും മന്ത്രി നല്‍കി.

Karnataka minister, Zameer,  Mangaluru hotel

വ്യാഴാഴ്ച മംഗളൂരുവില്‍ ഒരു യോഗത്തിനെത്തിയ കര്‍ണാടക ഭക്ഷ്യമന്ത്രി ഉച്ചഭക്ഷണം കഴിക്കാനാണ് ലോവര്‍ ബെന്ദൂരിലെ ഫിഷ് മാര്‍ക്കറ്റ് എന്ന ഹോട്ടലില്‍ കയറിയത്. ആവോലിയും, നെയ്മീനും ആണ് ഹോട്ടല്‍ അധികൃതര്‍ മന്ത്രിക്കു വിളമ്പിയത്. മീന്‍കറിയുടെ രുചിയില്‍ മയങ്ങിയ മന്ത്രി ഉടന്‍ തന്നെ ഭക്ഷണം പാചകം ചെയ്ത പാചകക്കാരനെ വിളിപ്പിക്കുകയായിരുന്നു.

Karnataka minister, Zameer,  Mangaluru hotel

എല്ലാ ജീവനക്കാര്‍ക്കുമായി 25000 രൂപ മന്ത്രി നല്‍കി. ഇതില്‍ 5000 രൂപ ഹനീഫിന്റെ കൈപ്പുണ്യത്തിനു സ്വന്തം. ഹനീഫിനെ അടുത്തുവിളിച്ചിരിത്തി മന്ത്രി ഭക്ഷണം വിളമ്പി കൊടുക്കുകയും ചെയ്തു. മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഹനീഫിന്റെ വിവരങ്ങളും വാങ്ങിയാണ് മടങ്ങിയത്. നേരത്തെ ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ഹനീഫ് മൂന്നു വര്‍ഷം മുമ്പാണ് മംഗളൂരുവിലെ ഹോട്ടലില്‍ ജോലി ആരംഭിച്ചത്. ഈ ഹോട്ടലിലെ ഒരു പാര്‍ട്‌നര്‍ കൂടിയാണ് ഹനീഫ്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭക്ഷണം വിളമ്പി നല്‍കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹനീഫിനെ തേടി അംഗീകാരമെത്തുന്നത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW