Friday, June 21, 2019 Last Updated 0 Min 5 Sec ago English Edition
Todays E paper
Ads by Google
Sunday 21 Oct 2018 01.17 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/10/258372/azcha.jpg

അശ്വതി: മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബന്ധുഗുണംവര്‍ദ്ധിക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. ഭൂമിവില്‍പന വാക്കുറപ്പിക്കും. തൊഴില്‍പരമമായ ഉയര്‍ച്ച കൈവരിക്കും.

ഭരണി: ഭാഗ്യപുഷ്‌ടി അനുഭവത്തില്‍ വരും. ധനപരമായ ആനുകൂല്യം. സ്വന്തക്കാര്‍ക്ക്‌ രോഗബാധാസാദ്ധ്യത. തൊഴില്‍രംഗത്ത്‌അന്യരുടെ ഇടപെടല്‍. പണമിടപാടുകള്‍ക്ക്‌ വാരം അനുകൂലം.

കാര്‍ത്തിക: വ്യവഹാര വിജയം. ഭൂമിയില്‍നിന്ന്‌ ധനലാഭം. തൊഴിലില്‍പരമായി അനുകൂലമായസാഹചര്യം. പൊതുപ്രവര്‍ത്തനത്തില്‍ വിജയംകൈവരിക്കും. ബന്ധു ജനസമാഗമം മൂലം മനസ്സന്തോഷം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും.

രോഹിണി: സഹോദരഗുണം വര്‍ദ്ധിക്കും. അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ ഒന്നിക്കും. തൊഴില്‍മേഖല ശാന്തമാകും. വാഹനങ്ങള്‍ പ്രത്യേകിച്ച്‌ ഇരുചക്ര വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക. വിവാഹാലോചനകളില്‍ തീരുമാനം എന്നിവയുണ്ടാകും.

മകയിരം: പൊതുപ്രവര്‍ത്തങ്ങളില്‍ പ്രശസ്‌തി വര്‍ദ്ധിക്കും. സാമ്പത്തികമായി അനുകൂലം. രോഗശമനം പ്രതീക്ഷിക്കാം. തൊഴില്‍രംഗത്ത്‌ മികച്ച വിജയം. സുഹൃദ്‌സമാഗമം സന്തോഷം നല്‍കും.

തിരുവാതിര: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യവര്‍ദ്ധന. ബിസിനസ്സില്‍ പുരോഗതി. മാനസികമായ സംതൃപ്‌തി. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

പുണര്‍തം: പുണ്യ സ്‌ഥലസന്ദര്‍ശനം നടത്തും. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളില്‍ശമനം. മാനസികസുഖവര്‍ദ്ധന. പ്രവര്‍ത്തനങ്ങളില്‍ നേട്ടം. പരീക്ഷാ വിജയം.

പൂയം: താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. തൊഴില്‍പരമായ യാത്രകള്‍വഴി നേട്ടങ്ങള്‍. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം. കുടുംബ സൗഖ്യം. ധനപരമായ നേട്ടങ്ങള്‍.

ആയില്യം: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. ബിസിനസ്സില്‍ നേട്ടങ്ങള്‍ ഉണ്ടാക്കും. വരവിനേക്കാള്‍ ചെലവ്‌ അധികരിക്കും. പ്രതിസന്ധികളെ അതിജീവിക്കും.

മകം: പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. കാലാവസ്‌ഥാജന്യ രോഗസാദ്ധ്യത. എല്ലാക്കാര്യത്തിലും സുഹൃദ്‌സഹായം ലഭിക്കും. തൊഴിലില്‍ അനുകൂലമായ സാഹചര്യം. പ്രവര്‍ത്തന വിജയം കൈവരിക്കും.

പൂരം: ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അനുകൂലമായ വാരമാണ്‌. മനഃസുഖം കുറയും. തൊഴില്‍പരമായി ദിനം അനുകൂലം. ഭാര്യാഭര്‍ത്തൃബന്ധത്തില്‍ പ്രശ്‌നങ്ങള്‍. വാഹനങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.

ഉത്രം: പതിവില്‍ കവിഞ്ഞ യാത്രകള്‍. ബന്ധുജന സന്ദര്‍ശനം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌. മുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കും. ബന്ധുഗുണം വര്‍ദ്ധിക്കും.

അത്തം: തൊഴിലില്‍നിന്നുള്ള ധനലാഭം ഉണ്ടാവില്ല. അലച്ചില്‍ വര്‍ദ്ധിക്കും. ധനപരമായി അനുകൂലമായ വാരമല്ല. ഗൃഹസുഖം കുറയും. പ്രവര്‍ത്തന വിജയം കൈവരിക്കും.

ചിത്തിര: കുടുംബകാര്യങ്ങളില്‍ ശ്രദ്ധ വര്‍ദ്ധിക്കും. ദാമ്പത്യ കലഹം ശമിക്കും. സര്‍ക്കാരിലേക്ക്‌ നല്‍കിയ അപേക്ഷകള്‍ക്ക്‌ അനുകൂല മറുപടികള്‍ ലഭിക്കും. സ്വകാര്യ സ്‌ഥാപനത്തില്‍ തൊഴില്‍ സാദ്ധ്യത.

ചോതി: ബന്ധുക്കളുമായി ഭിന്നത. ധനപരമായ വിഷമതകള്‍. ഔഷധ സേവ വേണ്ടിവരും. സഞ്ചാരക്ലേശം അനുഭവിക്കും. പതിവില്‍ കവിഞ്ഞ യാത്രകള്‍ വേണ്ടിവരും.

വിശാഖം: ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. ബിസിനസ്സില്‍ പണം മുടക്കേണ്ടി വരും. സുഹൃത്തുക്കളുമായി കലഹ സാദ്ധ്യത. വാഗ്‌ദാനം നല്‍കുമ്പോള്‍ ശ്രദ്ധിക്കുക. ഭാഗ്യപരീക്ഷണങ്ങള്‍ക്കു മുതിരരുത്‌.

അനിഴം: ബിസിനസ്സില്‍ മികവ്‌ പുലര്‍ത്തും. സാമ്പത്തികമായി വാരം അനുകൂലം. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകള്‍.

തൃക്കേട്ട: സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം നല്‍കുന്ന സൂചനകള്‍ ഉണ്ടാകും. വാഹനത്തിന്‌ അറ്റകുറ്റ പണികള്‍ വേണ്ടിവരും. ഭൂമി വില്‍പ്പനയില്‍ തീരുമാനം. ഏജന്‍സി പ്രവര്‍ത്തനങ്ങളില്‍ ലാഭം. സന്താനഗുണമനുഭവിക്കും.

മൂലം: വിവാഹാലോചനകളില്‍ ഉത്തമബന്ധം ലഭിക്കും. കാലാവസ്‌ഥാജന്യ രോഗങ്ങള്‍ പിടിപ്പെടും. ധനപരമായി നേട്ടങ്ങളുണ്ടാക്കും. കര്‍മ്മരംഗത്ത്‌ ഉന്നതി. സൗഹൃദങ്ങളില്‍ ഉലച്ചില്‍.

പൂരാടം: ബന്ധുക്കളില്‍നിന്ന്‌ ഉപഹാരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. സന്താനങ്ങള്‍ക്ക്‌ നേട്ടം. യാത്രകള്‍വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

ഉത്രാടം: ഗൃഹസുഖം വര്‍ദ്ധിക്കും. കടങ്ങള്‍ വീട്ടും. ആരോഗ്യപരമായ മെച്ചം. വിവാഹം വാക്കുറപ്പിക്കും. തൊഴില്‍പരമമായ ഉയര്‍ച്ച. പൊതുപ്രവര്‍ത്തനങ്ങളില്‍ പ്രശസ്‌തി വര്‍ദ്ധിക്കും.

തിരുവോണം: മേലധികാരികളുടെ പ്രീതി ലഭിക്കും. സാമ്പത്തിക നേട്ടം. കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത്‌ അന്യരുടെ ഇടപെടല്‍. വൈകുന്നേരങ്ങളിലെ യാത്ര ഒഴിവാക്കുക.

അവിട്ടം: അര്‍ഹതപ്പെട്ട തൊഴില്‍ക്കയറ്റം ലഭിക്കും. ഇഷ്‌ടകാര്യങ്ങള്‍ സാധിക്കും. വിദേശത്തുനിന്ന്‌ നാട്ടില്‍ തിരിച്ചെത്തും. യാത്രകള്‍വഴി നേട്ടം. കടങ്ങള്‍ വീട്ടുവാന്‍ സാധിക്കും.

ചതയം: വാതജന്യ രോഗങ്ങള്‍ മൂലം വിഷമിക്കും. ബന്ധുജനസഹായം ലഭിക്കും. മനസ്സിന്‌ സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധ കുറയും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്‌.

പൂരൂരുട്ടാതി: കലാരംഗത്തു പ്രവൃത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. അനാവശ്യ ചിന്തകള്‍. തൊഴില്‍പരമായ ഉത്‌കണ്‌ഠ. ഗൃഹസുഖം കുറയും. പ്രവര്‍ത്തനപരമായ ബുദ്ധിമുട്ടുകള്‍.

ഉത്രട്ടാതി: പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. പല്ലുകള്‍ക്ക്‌ രോഗസാദ്ധ്യത. സുഹൃത്തുക്കളുമായി സംഗമം.

രേവതി: ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴില്‍പരമായ നേട്ടം. ബന്ധുഗുണ വര്‍ദ്ധന.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 21 Oct 2018 01.17 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW