Wednesday, February 13, 2019 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 20 Oct 2018 03.49 PM

ശബ്ദം കേട്ടുള്ള പ്രണയം മൂത്തു: നേരിട്ടു കണ്ടപ്പോള്‍ പതിനഞ്ചുകാരന്റെ കാമുകിക്ക് പ്രായം 60, പിന്നാലെ നടന്നത്

Assam minor, Love relation

അസ്സാം: മൊബൈലില്‍ നമ്പര്‍ മാറി വിളിച്ചപ്പോള്‍ കേട്ടത് മധുര ശബ്ദം. പിന്നൊന്നും ആലോചിക്കാതെ അസ്സാം സ്വദേശിയായ പതിനഞ്ചുകാരന്റെ പ്രണയം മൊട്ടിട്ടു. ദിവസങ്ങള്‍ പിന്നിട്ടതോടെ വിളികളുടെ എണ്ണവും പ്രണയവും മൂത്തു. ഒടുവില്‍ നേരിട്ടു കാണണമെന്ന ആഗ്രഹം സഫലമായതോടെ ആ പ്രണയത്തിന് ദാരുണാന്ത്യമായി.

അസ്സാമിലെ ഗോള്‍പാര ജില്ലയില്‍ നിന്നും സുക്കുവാജര്‍ ഗ്രാമത്തിലെത്തിയ ആണ്‍കുട്ടി തന്റെ 60 വയസുള്ള കാമുകിയെ കണ്ട് പകച്ചുപോകുകയായിരുന്നു. കാമുകിക്ക് കാമുകന്റെ മുത്തശ്ശിയുടെ പ്രായം. എന്നാല്‍ കാമുകി-കാമുകന്മാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ കല്യാണം കഴിച്ച് സുഖമായി കഴിഞ്ഞോളാന്‍ വീട്ടുകാര്‍ പറഞ്ഞപ്പോള്‍ കാമുകന്‍ വീണ്ടും പ്ലിങ്.

സുഹൃത്തായി മാത്രമേ പരിഗണിച്ചിട്ടുള്ളു. വിവാഹം കഴിക്കണമെന്ന് ചിന്തിച്ചിട്ട് കൂടിയില്ല എന്നൊക്കെ ഒഴികഴിവുകള്‍ പറഞ്ഞു രക്ഷപ്പെടാനുള്ള ശ്രമമാണ് പതിനഞ്ചുകാരന്‍ നടത്തുന്നത്. ആണ്‍കുട്ടിയൂടെ സംസാരം വളരെയധികം ഇഷ്ടപ്പെട്ടിരുന്നു എന്നാണ് കാമുകിയുടെ വിശദീകരണം. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്ര്വര്‍ത്തകരോട് അഭിപ്രായം ചോദിച്ചതായി ഗുവാഹത്തിയിലെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകന്‍ നിര്‍മല്‍ ദേകാ പറയുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചതായും പോലീസ് വെളിപ്പെടുത്തി. വിവാഹം നടന്നാല്‍ 2006 ലെ ശിശു സംരക്ഷണ നിയമപ്രകാരം കുറ്റകരമാണ്.

Ads by Google
Saturday 20 Oct 2018 03.49 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW