''സിമ്പിള്‍ കുര്‍ത്തകള്‍ക്കും ടോപ്പുകള്‍ക്കും സ്റ്റൈലിഷ് ലുക്ക് നല്‍കുന്നത് എങ്ങനെയെന്ന് ചിന്തിക്കാത്തവരുണ്ടാകില്ല. ടോപ്പുകള്‍ക്കൊപ്പം കളര്‍ഫുള്‍ ഷ്രഗ് അണിഞ്ഞാലോ? സ്റ്റൈലിഷാകുമെന്നതില് സംശയമില്ല.
ഏത് വസ്ത്രങ്ങള്‍ക്കൊപ്പവും ഇണങ്ങുമെന്നതാണ് ഷ്രഗ്ഗിന്റെ പ്രത്യേകത. ജീന്‍സിനും ടോപ്പിനുമൊപ്പവും ത്രീഫോര്‍ത്ത് ഫ്രോക്കുകള്‍ക്കൊപ്പവും എന്തിന് ചുരിദാറുകള്‍ക്കൊപ്പവും ഷ്രഗ് അണിയുന്നതാണ് പുതിയ ട്രെന്‍ഡ്. ഫ്ളോറല്‍ പ്രിന്റുള്ള ഷ്രഗ്ഗുകളാണ് കോളേജ് കുമാരിമാര്ക്കിടയിലെ ട്രെന്‍ഡ്.
Asymmteric Shrugs
ഇറക്കംകൂടിയ ടൈപ്പിലുള്ളതാണ് അസിമിട്രിക് ഷ്രഗ്. അസിമിട്രിക് ഫ്ളെയറാണ് ഇതിന്റെ പ്രത്യേകത. പിങ്ക്, പീകോക്ക് ബ്ലൂ, പര്‍പ്പിള്‍, കോഫി ബ്രൗണ്‍ എന്നീ നിറങ്ങളിലുള്ള അസിമിട്രിക് ഷ്രഗിന് ആരാധകരേറെയുണ്ട്്.
Front open Long Shrug
കളറുള്ള ടോപ്പിന് എലഗന്‍ഡ് ലുക്ക് നല്കാന് ഫ്രണ്ട് ഓപ്പണായ ഇത്തരം ലോങ് ഷ്രഗ് മതിയാകും. സ്റ്റൈലിനൊപ്പം കംഫര്‍ട്ടും തരുന്ന ഇത്തരം ഷ്രഗുകളോടാണ് ടീനേജിന് പ്രിയം.
Multi colour Shrug
പുറത്ത് ഒരു കളര്‍, അകത്തെ പാളിയില്‍ മറ്റൊരു കളര്‍ എന്നിങ്ങനെയുള്ള ഷ്രഗ് ആണ് മള്‍ട്ടി കളേഡ് ഷ്രഗ്.
Tie - up Shrug
ചെസ്റ്റ് ഭാഗത്ത് ടെറ്റ് ആയി കെട്ടിവയ്ക്കാവുന്ന രീതിയിലുള്ള ഷ്രഗാണിത്. കാഷ്വല്‍ വെയറുകള്‍ക്കൊപ്പം ധരിക്കാവുന്നതാണ്.
Long Line Shrug
ഫ്രണ്ട് ഓപ്പണ്‍ കൂടാതെ വശങ്ങളിലും സ്ളിറ്റുള്ള ലോങ് ഷ്രഗ്. ലോങ് സ്ലീവാണ് മറ്റൊരു പ്രത്യേകത.
Checked Shrug
ചെക്ക് ഡിസൈനോടുകൂടിയ ഷ്രഗ്. ഏതുപ്രായക്കാര്ക്കുമിണങ്ങുന്നതാണ് ഇത്തരം ഷ്രഗുകള്‍.
Floral Printed Shrug
കോളേജ് കുമാരിമാര്ക്കിടയിലെ താരമാണിത്. വലുതും ചെറുതുമായ ഫ്ളോറല്‍ പ്രിന്റുകളുള്ള ഈ ഷ്രഗിനോടാണ് ടീനേജിന് പ്രിയം.
അശ്വതി അശോക്