Sunday, April 21, 2019 Last Updated 12 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 19 Oct 2018 02.57 PM

10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, 13 മെഗാപിക്‌സൽ ക്യാമറ; സാംസങ് ഗാലക്‌സി ടാബ് എസ്4 ഇന്ത്യൻ വിപണിയിലേക്ക്

samsung galaxy tab s4 likely to launch in india in this week

സാംസങ് പുതിയ ഗാലക്‌സ് ടാബ് എസ് 4 ഈ ആഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസര്‍ ആയിരിക്കും ഗാലക്‌സി ടാബ് എസ് 4 ല്‍ ഉണ്ടാവുക. എസ് പെന്നും ഇതില്‍ പ്രവര്‍ത്തിക്കും.

റിപ്പോർട്ട് പ്രകാരം ഇതിന് 60000 രൂപയോളം വിലയുണ്ടാവും. ഉത്സവ സീസണ്‍ വിപണി ലക്ഷ്യമിട്ടാണ് ടാബ് ഈ ആഴ്ചതന്നെ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ കമ്പനി ശ്രമിക്കുന്നതെന്നാണ് വിവരം. ആഗസ്റ്റിലാണ് ഗാലക്‌സി നോട്ട് 9 സ്മാര്‍ട്‌ഫോണിനൊപ്പം ഗാലക്‌സി ടാബ് എസ് 4 കമ്പനി അവതരിപ്പിച്ചത്. 68,990 രൂപയാണ് ഇന്ത്യന്‍ വിപണിയിലെത്തിയ ഗാലക്‌സി നോട്ട് 9 ന് വില.

സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേ, സാംസങ് ഡെക്‌സ് ഡോക്കിങ് സ്‌റ്റേഷന്‍ സപ്പോര്‍ട്ട്, ക്വാഡ് സ്പീക്കറുകള്‍, 7300 എംഎഎച്ച് വരുന്ന ബാറ്ററി എന്നിവ ടാബ് എസ് 4 ന്റെ ഫീച്ചറുകളാണ്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍ ഉപയോഗിച്ചിട്ടുള്ള ടാബിന് നാല് ജിബി ആറ് ജിബി റാം വേരിയന്റുകളും 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് വേരിയന്റുകളുമാണുള്ളത്.

വിനോദത്തിനായി നിരവധി ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ ടാബില്‍ നാല് സ്പീക്കറുകളാണ് ഉള്ളത്. 10.5 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ് ഗാലക്‌സി ടാബ് എസ് 4ല്‍ ഉള്ളത്. 1600x 2560 പിക്‌സല്‍ റസലൂഷനാണ് ഇതിനുള്ളത്. എസ് പെന്‍ ഉപയോഗിച്ച് നോട്ടുകള്‍ എഴുതാനും, ചിത്രങ്ങള്‍ വരയ്ക്കാനുമാവും. 13 മെഗാപിക്‌സലിന്റെ റിയര്‍ ക്യാമറയാണ് ടാബ് എസ് 4 നുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫിക്യാമറ. 1080 പിക്‌സല്‍ റസലൂഷനിലുള്ള വീഡിയോകള്‍ രണ്ട് ക്യാമറകള്‍ ഉപയോഗിച്ചും പകര്‍ത്താന്‍ കഴിയുമെന്നാണ് സൂചന.

Ads by Google
Ads by Google
Loading...
TRENDING NOW