Friday, June 21, 2019 Last Updated 4 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 19 Oct 2018 02.44 PM

കരഞ്ഞു കരഞ്ഞുറങ്ങിയ രാവുകള്‍

uploads/news/2018/10/257877/CiniINWKritiSanon191018.jpg

യൗവ്വനത്തിന്റെയും സൗന്ദര്യത്തിന്റെയും പുതിയ കാഴ്ചപ്പാടുകളുമായി ബോളിവുഡില്‍ ഉദയം ചെയ്ത നടിയാണ് കൃതി സനോന്‍. നിരവധി രാത്രികളില്‍ നിദ്രാഹീനയായി കഴിഞ്ഞിരുന്ന അവരുടെ ജീവിതം വളരെ യോഗ്യമായിരുന്നു.

പരസ്യചിത്രങ്ങളിലെ ആദ്യകാലാനുഭവം ?


ഞാന്‍ പരസ്യചിത്രത്തിന്റെ ഷൂട്ടിംഗിന് ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നിന്നപ്പോള്‍ സ്വാഭാവികമായ ആത്മവിശ്വാസം എന്നില്‍ ഉണരുകയുണ്ടായി. എനിക്ക് അല്‍പം ലജ്ജാശീലമുണ്ട്. പോരാത്തതിന് സ്‌റ്റേജ് ഭയവും ഉണ്ട്. എങ്കിലും ക്യാമറയ്ക്ക് മുന്‍പില്‍ നിന്നപ്പോള്‍ കിട്ടിയ ആത്മവിശ്വാസം വലിയ അത്ഭുതമായിരുന്നു.

നിങ്ങളെക്കുറിച്ച് നിങ്ങള്‍തന്നെ കേള്‍ക്കാനാഗ്രഹിക്കുന്നത്?


ഞാന്‍ വര്‍ഷത്തില്‍ നൂറ് പടങ്ങളില്‍ അഭിനയിക്കുന്നു എന്ന്.

ഉയരം അസൗകര്യം സൃഷ്ടിച്ചിട്ടുണ്ടോ?


ഒരു ഫാഷന്‍ഷോയില്‍ ആറടി ഉയരമുള്ള വാതിലിലൂടെ നടന്ന് വരേണ്ടതുണ്ട്. അപ്പോള്‍ ഞാന്‍ ഹൈഹീല്‍ഡ് ചെരിപ്പ് ധരിച്ചിരുന്നതിനാല്‍ തലമുട്ടും എന്ന അവസ്ഥയിലായി. കുനിഞ്ഞാല്‍ വസ്ത്രാലങ്കാരം ഉടയുമെന്നതുകൊണ്ട് എന്നെ വീല്‍ചെയറില്‍ ഇരുത്തി തള്ളിക്കൊണ്ടുവരികയാണുണ്ടായത്.

അവസരം കിട്ടിയാല്‍ എന്തു പഠിക്കാനാണാഗ്രഹം?


മന:ശാസ്ത്രം പഠിക്കാന്‍ ആഗ്രഹിക്കുന്നു. എല്ലാവരുടെയും മനസ്സിലുള്ള രഹസ്യം ചോര്‍ത്താന്‍ ആഗ്രഹമുണ്ട്.

ഷാരൂഖില്‍ ദര്‍ശിക്കാന്‍ കഴിഞ്ഞ ഒരു യാഥാര്‍ത്ഥ്യം?


അദ്ദേഹം സ്‌നേഹനിധിയായ ഒരുവ്യക്തിയെന്ന് ഞാന്‍ പറയും. എളിമയായ പെരുമാറ്റം അദ്ദേഹത്തിന്റെ മറ്റൊരു മുഖമുദ്രയാണ്. മറക്കാനാവാത്ത മറ്റൊരനുഭവമാണ് അദ്ദേഹത്തിനോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍.
uploads/news/2018/10/257877/CiniINWKritiSanon191018a.jpg

അവിസ്മരണീയമായ ഒരു അഭിനന്ദനം?


ഒരുതവണ സ്‌കൂള്‍ വാര്‍ഷികത്തില്‍ നൃത്തം ചെയ്യുകയുണ്ടായി. അപ്പോള്‍ ഹെഡ്മാസ്റ്റര്‍, നീ മാധുരി ദീക്ഷിതിനെപ്പോലെ നൃത്തം ചെയ്തു എന്ന് പറഞ്ഞഭിനന്ദിക്കുയുണ്ടായി. അപ്പോള്‍ എനിക്കുണ്ടായ ആഹ്‌ളാദം വാക്കുകളാല്‍ ഒതുങ്ങുന്നതായിരുന്നില്ല. പക്ഷേ ബോളിവുഡില്‍ എത്തിയതോടെ അതും അസ്തമിച്ചു.

നടിയായി തീര്‍ന്നതിലുള്ള ദുഃഖം?


ഇന്നെനിക്ക് തെരുവോരത്തുള്ള കടകളില്‍ കയറി പാനിപൂരി കഴിക്കാന്‍ പറ്റുന്നില്ല. ഷോപ്പിംഗ് മാളുകളില്‍ പോകാന്‍ പറ്റുന്നില്ല. അതാണ് എന്റെ ദുഃഖം.

നിങ്ങള്‍ ജോഡിയായി അഭിനയിക്കാന്‍ ആഗ്രഹിക്കുന്നത്?


രണ്‍ബീര്‍ കപൂര്‍

സഹോദരിയെക്കുറിച്ച്?


ഞാന്‍ വൈകി ചെയ്തതൊക്കെ അവള്‍ ബാല്യത്തില്‍ തന്നെ വളരെ ലളിതമായി ചെയ്തുതീര്‍ത്തു.

നിങ്ങളുടെ ജീവിതത്തില്‍ ഉന്നതമായ ഒരു സന്ദര്‍ഭം?


എന്റെ ആദ്യസിനിമയായ ഹീറോബന്ധി റിലീസായപ്പോള്‍. എന്നെ ഞാന്‍ ആദ്യമായി വെള്ളിത്തിരയില്‍ കണ്ടപ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെ തോന്നി. പിന്നീടാണ് യാഥാര്‍ത്ഥ്യമെന്ന് മനസ്സിലായത്.

നിങ്ങളുടെ ജീവിതത്തില്‍ മോശമായ സന്ദര്‍ഭം?


സിനിമയ്ക്കായി മുംബൈയിലെത്തിയ സന്ദര്‍ഭം. ഞാനൊരിക്കലും വീട് വിട്ട് പുറത്തേക്ക് പോവുക അപൂര്‍വ്വമായിരുന്നു. സുഹൃത്തുക്കളും കുറവായിരുന്നു. മുംബൈയില്‍ ഒറ്റയ്ക്കായിരുന്നു. അരുതാത്ത പലതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. കരഞ്ഞ് കരഞ്ഞ് ഉറങ്ങിപ്പോയ ഒരുപാട് രാവുകള്‍.
uploads/news/2018/10/257877/CiniINWKritiSanon191018b.jpg

എങ്ങനെയുള്ള പുരുഷനെയാണ് ഇഷ്ടപ്പെടുക?


ദൃഡഗാത്രനായിരിക്കണം, മനസ് മൃദുലമായിരിക്കണം.

നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം?


ബട്ടര്‍ചിക്കന്‍

ആരും ശ്രദ്ധിക്കില്ലെന്ന് തോന്നുമ്പോള്‍ ചെയ്യാനുദ്ദേശിക്കുന്നത്?


സൗണ്ട് കൂട്ടി സംഗീതത്തിനൊത്ത് നൃത്തംചെയ്യും.

സുധീന ആലങ്കോട്

Ads by Google
Friday 19 Oct 2018 02.44 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW