Friday, June 21, 2019 Last Updated 0 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 18 Oct 2018 06.31 PM

ദീപാവലി വിപണി ലക്ഷ്യമിട്ട് അസുസ് സെൻഫോൺ മാക്സും സെൻഫോൺ ലൈറ്റും

asus-zenfone

പുതിയ രണ്ട് സ്മാർട്ഫോണുകൾ വിപണിയിൽ അവതരിപ്പിക്കുകയാണ് അസുസ്. അസുസ് സെൻഫോൺ മാക്സും (എ1), സെൻഫോൺ ലൈറ്റും (എൽ1) എന്നീ രണ്ടു ഫോണുകളാണ് എത്തുന്നത്. സെൻഫോൺ മാക്സ് എം1ന് 8,999 രൂപയും, സെൻഫോൺ ലൈറ്റ് 7,999 രൂപയുമാണ് വില വരുന്നത്. ഫ്ലിപ്കാർട്ട് വഴി മാത്രമാണ് ഇരുഫോണുകളും വിൽപ്പനയ്ക്കെത്തുന്നത്.

ക്യുവൽകോം സ്നാപ്പ് ഡ്രാഗൺ 430 പ്രൊസ്സസർ, ആൻഡ്രോയിഡ് 8.0 ഓറിയോയുമാണ് ഇരുഫോണുകൾക്കും കരുത്തേകുന്നത്. രണ്ട് ഫോണുകൾക്കും വലിയ ഡിസ്‌പ്ലേയാണുള്ളത്. ഫോണുകൾ വിപണിയിലെത്തുന്നത് എന്നാണെന്നത് സംബന്ധിച്ച് കൃത്യമായ വിവരം അസുസ് പുറത്ത് വിട്ടിട്ടില്ല. ദീപാവലി ഓഫർ പ്രമാണിച്ച് സെൻഫോൺ മാക്സ് 7,499 രൂപയ്ക്കും, സെൻഫോൺ ലൈറ്റിന് 6,999 രൂപയ്ക്കും ഫ്ലിപ്കാർട്ടിലൂടെ ലഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

5.45 ഇഞ്ച് എച്ച്ഡി, 1440+720 പിക്സൽ, 18:9 ആസ്പെക്ട് റേഷ്യോ ഡിസ്‌പ്ലേ സെൻഫോൺ മാക്സിന്. ആൻഡ്രോയിഡ് 8.0 ഓറിയോയാണ് സെൻഫോൺ മാക്സിന്റെ ഓപ്പറേറ്റിങ് സിസ്റ്റം. ക്യുവൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസ്സർ, 3ജിബി റാം, 32ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് സ്‌പെസിഫിക്കേഷൻസ്. മൈക്രോ എസ്‌ഡി കാർഡ് ഉപയോഗിച്ച് 256 ജിബി വരെ ഇന്റേണൽ മെമ്മറി വർദ്ധിപ്പിക്കാനാകും. 4,000എംഎഎച്ച് ബാറ്ററി, 13 എംപി പിൻ ക്യാമറ, 8എംപി മുൻ ക്യാമറ എന്നിവയാണ് സെൻഫോൺ മാക്സിന്റെ സവിശേഷതകൾ.

അസുസ് സെൻഫോൺ ലൈറ്റിന് 5.45 ഇഞ്ച് എച്ച്ഡി, 1440+720 പിക്സൽ ഡിസ്‌പ്ലേ, ക്യുവൽകോം സ്നാപ്ഡ്രാഗൺ 430 പ്രൊസസ്സർ, 2ജിബി റാം, 16ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയാണ് ഉള്ളത്. ബ്യൂട്ടിഫിക്കേഷൻ മോഡ്, പോർട്രെയിറ്റ് മോഡ്, ടൈം ലാപ്സ്, എച്ച്ഡിആർ എന്നീ സൗകര്യങ്ങളും സെൻഫോൺ ലൈറ്റിന് ഉണ്ട്.ആൻഡ്രോയിഡ് ഓറിയോ ഓപ്പറേറ്റിങ് സിസ്റ്റം, 3000എംഎഎച്ച് നോൺ റിമൂവെബിൾ ബാറ്ററി, 13 എംപി പിൻ ക്യാമറ, 5എംപി മുൻ ക്യാമറ എന്നിവയാണ് സെൻഫോൺ ലൈറ്റിന്റെ സവിശേഷതകൾ.

Ads by Google
Thursday 18 Oct 2018 06.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW