Tuesday, May 21, 2019 Last Updated 4 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 18 Oct 2018 04.33 PM

ഇതാ എന്റെ അച്ഛന്‍..: മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മകള്‍

Facebook post,  Vibitha Vijayan

മിസ് കേരള സൗന്ദര്യ മത്സരവേദിയില്‍ മിസ് കേരള കിരീടം ചൂടിയ സുന്ദരിയേക്കാളും കൈയ്യടി ഏറ്റുവാങ്ങിയത് റണ്ണറപ്പ് കിരീടം ചൂടിയ പാലക്കാട് സ്വദേശിനി വിബിത വിജയന്‍ ആണ്. മിസ് കേരള വേദിയില്‍ ഓട്ടോ ഡ്രൈവറായ അച്ഛന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ മകളാണ് ലോകത്തിനു മുന്നില്‍ യഥാര്‍ത്ഥ സുന്ദരിയായത്. മകളുടെ പേര് വേദിയില്‍ പ്രഖ്യാപിക്കുമ്പോള്‍ പാലക്കാട്ടുകാരന്‍ വിജയന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.

പാലക്കാട് ചിറക്കാട്ട് ഓട്ടോ ശെഡ്രവറാണ് വിബിതയുടെ അച്ഛന്‍ വിജയന്‍. കഷ്ടപ്പാടുകള്‍ക്കിടയിലും വിബിതയുള്‍പ്പെടെ മൂന്നു മക്കളെയും വിജയന്‍ വളര്‍ത്തി, സ്വപ്നങ്ങള്‍ കാണാന്‍ സാക്ഷാത്കരിക്കാന്‍. ഒരാഗ്രഹവും നടക്കാതെ പോകരുതെന്ന് വാശി പിടിച്ച ഒരച്ഛനായിരുന്നു വിജയന്‍. സ്‌കൂളില്‍ പഠിക്കുമമ്പാള്‍ ഫീസ് നല്‍കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് വിബിത ഒരു വര്‍ഷം പഠിക്കാന്‍ പോയില്ല. പിന്നീട് കൂടുതല്‍ സമയം ജോലി ചെയ്ത് വരുമാനം കണ്ടെത്തി വിജയന്‍ മകളെ പഠിപ്പിക്കാനയച്ചു. വിബിത ഇപ്പോള്‍ ഈറോഡ് സിന്‍ഡിക്കേറ്റ് ബാങ്കില്‍ ഉദ്യോഗസ്ഥയാണ്. സഹോദരന്‍ എയര്‍ഫോഴ്‌സില്‍. അനുജത്തി പഠിക്കുന്നു.

Facebook post,  Vibitha Vijayan

മിസ് കേരള മത്സരത്തിനെത്തിയപ്പോള്‍ മറ്റുള്ള മത്സരാര്‍ത്ഥികളെല്ലാം നല്ല പ്രൊഫൈലുകളുള്ളവരായിരുന്നു. വേണ്ടാ, മടങ്ങാമെന്ന് വിബിത പറഞ്ഞപ്പോഴും വിജയന്‍ പിന്മാറാതെ മകള്‍ക്ക് ഊര്‍ജ്ജം നല്‍കുകയായിരുന്നു. മിസ കേരള റണ്ണറപ്പ് കിരീടം ചൂടിയ നിമിഷമാണ് അച്ഛനെക്കുറിച്ച് വിബിത അഭിമാനത്തോടെ വാക്കുകള്‍ പറഞ്ഞത്. ഇതുകേട്ട് അവതാരകര്‍ വിജയനേയും കുടുംബത്തെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. ഇതാ എന്റെ അച്ഛന്‍ എന്നു പറഞ്ഞ് സദസിനു മുന്നില്‍ വിബിത അച്ഛന്‍ വിജയനെ കാണിച്ചു. അച്ഛനേയും അമ്മയും സഹോദരനും വേദിയില്‍ അഭിനന്ദിക്കാന്‍ എത്തിയ ചിത്രങ്ങള്‍ സഹിതം വിബിത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതും വൈറലാകുകയാണ്.

Ads by Google
Thursday 18 Oct 2018 04.33 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW