Tuesday, June 11, 2019 Last Updated 16 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Oct 2018 03.39 PM

നിങ്ങള്‍ക്കു ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ; 1194 തുലാം

2018 ഒക്‌ടോബര്‍ 18 മുതല്‍ നവംബര്‍ 16 വരെ
uploads/news/2018/10/257571/joythi171018a.jpg

നവഗ്രഹങ്ങളുടെ പ്രത്യേക ഗ്രഹസ്ഥിതിമൂലം മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭമുഹൂര്‍ത്തങ്ങള്‍ കുറവായ മാസമാണിത്. വാസ്തുപുരുഷന് ഉണര്‍ച്ചയുള്ള മാസമാണ്. തുലാം 11-ന് (ഒക്‌ടോബര്‍ 28) വാസ്തുപുരുഷന്‍ നിദ്രവിട്ടുണരും. അന്ന് പകല്‍ 7:56 മുതല്‍ 8:32 വരെയുള്ള സമയം ഗൃഹാരംഭ പ്രവേശനത്തിന് ചേര്‍ന്ന സമയമാണ്.

വാഹനം വാങ്ങല്‍, വിദ്യാരംഭം, ഭൂമിവാങ്ങല്‍ തുടങ്ങിയ കര്‍മ്മങ്ങള്‍ക്ക് ചേര്‍ന്ന മുഹൂര്‍ത്തങ്ങള്‍ മാസത്തിലുണ്ട്. തുലാം 3 (ഒക്‌ടോബര്‍ 22) മുതല്‍ 16-ന് (നവംബര്‍ 2) ഉദയം വരെ ശുക്രന് വക്രമൗഢ്യം ഉള്ളതിനാല്‍ വിവാഹ മുഹൂര്‍ത്തങ്ങള്‍ക്ക് ഇക്കാലം പരിഗണിക്കുന്നില്ല.

ഒക്‌ടോബര്‍ 18 (തുലാം 1, വ്യാഴം): രാത്രി 12:34 വരെ തിരുവോണം. ഒപ്പം പകല്‍ 3:29 വരെ ശുക്ലപക്ഷ നവമി. മാസത്തിലെ തിരുവോണം, ശുക്ലപക്ഷദശമിശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പ്രത്യേക ഉദ്ദേശ്യത്തോടെയുള്ള യാത്രകള്‍ നടത്തുന്നതിന് ഉത്തമം. പണമിടപാടുകള്‍ നടത്തുക, അഡ്വാന്‍സ് നല്‍കുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക.

ഒക്‌ടോബര്‍ 19 (തുലാം 2, വെള്ളി): രാത്രി 3:24 വരെ അവിട്ടം. ഒപ്പം വൈകിട്ട് 5:58 വരെ ശുക്ലപക്ഷ ദശമി. മാസത്തിലെ അവിട്ടം ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. വിജയദശമി ദിനമാണ്. വിദ്യാരംഭത്തിന് പ്രധാനം. ദേവീചൈതന്യം പ്രസരിച്ചുനില്‍ക്കുന്ന ദിവസമായതിനാല്‍ ഏതുതരത്തിലുള്ള മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനും ഉത്തമം. വ്യാപാരകേന്ദ്രങ്ങള്‍ ആരംഭിക്കുക, പുതിയ ബിസിനസ്സ് തുടങ്ങുക എന്നിവയ്ക്കും ദിനം ചേര്‍ന്നതാണ്. മനഃശുദ്ധിയോടെ ദേവിയെ ഭജിക്കുക.

ഒക്‌ടോബര്‍ 20 (തുലാം 3, ശനി): പുലര്‍ച്ചെ 5:48 വരെ ചതയം. ഒപ്പം രാത്രി 8:01 വരെ ശുക്ലപക്ഷ ഏകാദശി. മാസത്തിലെ ചതയം, ശുക്ലപക്ഷ ഏകാദശി ശ്രാദ്ധം, ചതയം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. ബന്ധുജനസന്ദര്‍ശനം, വൈദ്യസന്ദര്‍ശനം, യാത്രകള്‍ ആരംഭിക്കല്‍, ഔഷധസേവ ആരംഭിക്കല്‍ എന്നിവയ്ക്കു ദിനം ചേര്‍ന്നതാണ്. വസുപഞ്ചകദോഷത്തിന് പറഞ്ഞിരിക്കുന്ന ഘടകങ്ങളെല്ലാം ചേര്‍ന്നു വരാത്തതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ദോഷമില്ല.

ഒക്‌ടോബര്‍ 21 (തുലാം 4, ഞായര്‍): ദിനം മുഴുവന്‍ പൂരൂരുട്ടാതി. ഒപ്പം രാത്രി 9:31 വരെ ശുക്ലപക്ഷ ദ്വാദശി. മാസത്തിലെ പൂരൂരുട്ടാതി, ശുക്ലപക്ഷ ദ്വാദശിശ്രാദ്ധം, പൂരൂരുട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസദോഷശാന്തിക്ക് ശിവഭജനം നടത്തുക.

ഒക്‌ടോബര്‍ 22 (തുലാം 5, തിങ്കള്‍): കാലത്ത് 7:36 വരെ പൂരൂരുട്ടാതി. തുടര്‍ന്ന് ഉത്രട്ടാതി. ഒപ്പം രാത്രി 10:23 വരെ ശുക്ലപക്ഷ ത്രയോദശി. മാസത്തിലെ ഉത്രട്ടാതി, ശുക്ലപക്ഷ ത്രയോദശി ശ്രാദ്ധം ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 7:36 വരെ പിണ്ഡനൂല്‍ദോഷമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍ നടത്തുക, വിവാഹ ആവശ്യത്തിനുള്ള വസ്ത്രാഭരണങ്ങള്‍ വാങ്ങുക എന്നിവയ്ക്ക് ദിനംഅനുകൂലമല്ല. ദേവീപ്രീതികരങ്ങളായ പ്രാര്‍ത്ഥനകള്‍ നടത്തി ദിവസദോഷ ശാന്തി കൈവരുത്താം.

ഒക്‌ടോബര്‍ 23 (തുലാം 6, ചൊവ്വ): കാലത്ത് 8:48 വരെ ഉത്രട്ടാതി. തുടര്‍ന്ന് രേവതി. ഒപ്പം രാത്രി 10:37 വരെ ശുക്ലപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ രേവതി, ശുക്ലപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, ഉത്രട്ടാതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍ നടത്തുക, പ്രത്യേക കാര്യസാദ്ധ്യത്തിനുള്ള യാത്രകള്‍ നടത്തുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യഭജനം നടത്തുക.

ഒക്‌ടോബര്‍ 24 (കന്നി 7, ബുധന്‍): കാലത്ത് 9:22 വരെ രേവതി. ഒപ്പം രാത്രി 10:14 വരെ പൗര്‍ണ്ണമി. മാസത്തിലെ രേവതി, പൗര്‍ണ്ണമി ശ്രാദ്ധം, രേവതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ശുഭബന്ധമുള്ള ദിവസമാണ്. ബുധന് ആധിപത്യമുള്ള ദിവസമായതിനാല്‍ കാലത്ത് വിദ്യാരംഭത്തിന് അത്യുത്തമം. പണമിടപാടുകള്‍ നടത്തുന്നതിനും ദീര്‍ഘദൂരയാത്രകള്‍ നടത്തുന്നതിനും ദിനം അനുകൂലമാണ്. ദിവസഗുണവര്‍ദ്ധനയ്ക്ക് ശ്രീകൃഷ്ണഭജനം നടത്തുക.

ഒക്‌ടോബര്‍ 25 (കന്നി 8, വ്യാഴം): കാലത്ത് 9:25 വരെ അശ്വതി. തുടര്‍ന്ന് ഭരണി. ഒപ്പം രാത്രി 9:23 വരെ കൃഷ്ണപക്ഷ പ്രഥമ. മാസത്തിലെ അശ്വതി, കൃഷ്ണപക്ഷ ശ്രാദ്ധം, അശ്വതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘകാല ഫലം പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദിവസദോഷശാന്തിക്ക് വിഷ്ണുഭജനം നടത്തുക.

ഒക്‌ടോബര്‍ 26 (കന്നി 9, വെള്ളി): കാലത്ത് 9:02 വരെ ഭരണി. തുടര്‍ന്ന് കാര്‍ത്തിക. ഒപ്പം രാത്രി 8:09 വരെ കൃഷ്ണപക്ഷ ദ്വിതീയ. മാസത്തിലെ ഭരണി, കൃഷ്ണപക്ഷ ദ്വിതീയ ശ്രാദ്ധം, ഭരണി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. കാലത്ത് 9:02 വരെ പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ അതുവരെ സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. ദിവസഗുണ വര്‍ദ്ധനയ്ക്ക് ദേവീഭജനം നടത്തുക.

ഒക്‌ടോബര്‍ 27 (കന്നി 10, ശനി): കാലത്ത് 8:10 വരെ കാര്‍ത്തിക. തുടര്‍ന്ന് രോഹിണി. ഒപ്പം കൃഷ്ണപക്ഷ തൃതീയ വൈകിട്ട് 6:37 വരെ. കാലത്ത് 8:19-ന് ശേഷം ദിവസത്തിന് ശുഭബന്ധമുള്ളതിനാല്‍ വിവാഹനിശ്ചയം, ഭൂമി, വാഹനയിടപാടുകള്‍, പഠനാരംഭം, ചികിത്സാരംഭം, പ്രമുഖവ്യക്തികളെ കാണല്‍ എന്നിവയ്ക്ക് ഉത്തമം. യാത്രകള്‍ നടത്തുന്നതിനും ദിനം അനുകൂലമാണ്.

ഒക്‌ടോബര്‍ 28 (കന്നി 11, ഞായര്‍): കാലത്ത് 7:23 വരെ രോഹിണി. തുടര്‍ന്ന് മകയിരം. ഒപ്പം കൃഷ്ണപക്ഷ ചതുര്‍ത്ഥി പകല്‍ 4:54 വരെ. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിവസദോഷശാന്തിക്ക് ഭവനത്തില്‍ ഭാഗവത പാരായണം നടത്തുക.

ഒക്‌ടോബര്‍ 29 (കന്നി 12, തിങ്കള്‍): കാലത്ത് 6:17 വരെ മകയിരം. തുടര്‍ന്ന് തിരുവാതിര. ഒപ്പം പകല്‍ 3:03 വരെ കൃഷ്ണപക്ഷ പഞ്ചമി. മംഗള കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. യാത്രകള്‍, ആദ്യമായുള്ള വൈദ്യസന്ദര്‍ശനം, ചികിത്സാരംഭം എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

ഒക്‌ടോബര്‍ 30 (കന്നി 13, ചൊവ്വ): രാത്രി 3:50 വരെ പുണര്‍തം. ഒപ്പം പകല്‍ 1:08 വരെ കൃഷ്ണപക്ഷ ഷഷ്ഠി. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പ്രത്യേക കാര്യസാദ്ധ്യത്തിനുള്ള യാത്രകള്‍ നടത്തുക, സര്‍ക്കാരിലേക്കുള്ള അപേക്ഷകള്‍ തയ്യാറാക്കി നല്‍കല്‍, നിക്ഷേപങ്ങള്‍ നടത്തല്‍ എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല. സുബ്രഹ്മണ്യപ്രീതി വരുത്തുക.

ഒക്‌ടോബര്‍ 31 (കന്നി 14, ബുധന്‍): രാത്രി 2:34 വരെ പൂയം. ഒപ്പം പകല്‍ 11:09 വരെ കൃഷ്ണപക്ഷ സപ്തമി. തുടര്‍ന്ന് അഷ്ടമി. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക.

നവംബര്‍ 1 (കന്നി 15, വ്യാഴം): രാത്രി 1:16 വരെ ആയില്യം. ഒപ്പം കാലത്ത് 9:10 വരെ കൃഷ്ണപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. പിണ്ഡനൂല്‍ദോഷമുള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുളള ശുഭബന്ധം ദിവസത്തിനില്ല. ദിവസദോഷശാന്തിക്ക് സര്‍പ്പത്തിങ്കല്‍ വഴിപാടുകള്‍ നടത്തിക്കുക.

നവംബര്‍ 2 (തുലാം 16, വെള്ളി): രാത്രി 11:58 വരെ മകം. കാലത്ത് 7:59 വരെ കൃഷ്ണപക്ഷ നവമി. തുടര്‍ന്ന് ദശമി. മാസത്തിലെ മകം, കൃഷ്ണപക്ഷ നവമി ശ്രാദ്ധം, മകം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പണമിടപാടുകള്‍, ഭൂമി വാഹന ഇടപാടുകള്‍, സിസേറിയന്‍ പ്രസവം എന്നിവ സാധിച്ചാല്‍ ഒഴിവാക്കുക. ദിവസഗുണവര്‍ദ്ധനയ്ക്ക് ദേവീഭജനം നടത്തുക.

നവംബര്‍ 3 (തുലാം 17, ശനി): രാത്രി 10:43 വരെ പൂരം. ഒപ്പം രാത്രി 4:13 വരെ കൃഷ്ണപക്ഷ ഏകാദശി. മാസത്തിലെ പൂരം, കൃഷ്ണപക്ഷ ഏകാദശി ശ്രാദ്ധം, പൂരം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് കഴിയുന്നതും മാറ്റിവയ്ക്കുക. വൈദ്യസന്ദര്‍ശനം നടത്തി ചികിത്സ ആരംഭിക്കുക. നിക്ഷേപങ്ങള്‍ നടത്തുക, വാക്കുറപ്പിക്കലുകള്‍ നടത്തുക എന്നിവയ്ക്ക് ദിനം ചേര്‍ന്നതല്ല.

നവംബര്‍ 4 (തുലാം 18, ഞായര്‍): രാത്രി 11:34 വരെ ഉത്രം. ഒപ്പം രാത്രി 1:24 വരെ കൃഷ്ണപക്ഷ ദ്വാദശി. മാസത്തിലെ ഉത്രം, കൃഷ്ണപക്ഷ ദ്വാദശി ശ്രാദ്ധം, ഉത്രം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനുണ്ട്. വിവാഹനിശ്ചയം, പണമിടപാടുകള്‍, യാത്രകള്‍, പ്രമുഖ വ്യക്തികളെ കാണല്‍, എഗ്രിമെന്റുകളിലൊപ്പിടല്‍ എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

നവംബര്‍ 5 (തുലാം 19, തിങ്കള്‍): രാത്രി 8:36 വരെ അത്തം. ഒപ്പം രാത്രി 11:46 വരെ കൃഷ്ണപക്ഷ ത്രയോദശി. മാസത്തിലെ അത്തം, കൃഷ്ണത്രയോദശിശ്രാദ്ധം, അത്തം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവങ്ങള്‍ സാധിച്ചാല്‍ ഒഴിവാക്കുക. ശിവഭജനം നടത്തുക.

നവംബര്‍ 6 (തുലാം 20, ചൊവ്വ): വൈകിട്ട് 7:54 വരെ ചിത്തിര. ഒപ്പം രാത്രി 10:27 വരെ കൃഷ്ണപക്ഷ ചതുര്‍ദ്ദശി. മാസത്തിലെ ചിത്തിര, കൃഷ്ണപക്ഷ ചതുര്‍ദ്ദശി ശ്രാദ്ധം, ചിത്തിര പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. ദിവസദോഷശാന്തിക്ക് ദേവീഭജനം നടത്തുക.

നവംബര്‍ 7 (ഉത്രം 21, ബുധന്‍): വൈകിട്ട് 7:36 വരെ ചോതി. ഒപ്പം രാത്രി 9:31 വരെ അമാവാസി. മാസത്തിലെ ചോതി, അമാവാസി ശ്രാദ്ധം, ചോതി പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിതൃപ്രീതികരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിന് ദിനം ഉപയോഗിക്കുക. തുലാമാസത്തിലെ അമാവാസി ആയതിനാല്‍ പിതൃവിന് ശ്രാദ്ധമൂട്ടുന്നത് ശ്രേയസ്‌ക്കരമാണ്. വിഷ്ണുഭജനം നടത്തുന്നതും ഉത്തമം.

നവംബര്‍ 8 (തുലാം 22, വ്യാഴം): വൈകിട്ട് 7:47 വരെ വിശാഖം. ഒപ്പം രാത്രി 9:07 വരെ ശുക്ലപക്ഷ പ്രഥമ. മാസത്തിലെ വിശാഖം, ശുക്ലപക്ഷ പ്രഥമശ്രാദ്ധം, വിശാഖം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം അനുകൂലമല്ല. പിണമിടപാടുകള്‍ നടത്തുക, എഗ്രിമെന്റുകളില്‍ ഒപ്പിടുക, ബിസിനസ്സ് ആരംഭിക്കുക എന്നിവയ്ക്ക് ചേര്‍ന്നതല്ല.

നവംബര്‍ 9 (തുലാം 23, വെള്ളി): രാത്രി 8:34 വരെ അനിഴം. ഒപ്പം രാത്രി 9:20 വരെ ശുക്ലപക്ഷ ദ്വിതീയ. മാസത്തിലെ അനിഴം, ശുക്ലപക്ഷ ദ്വിതീയ ശ്രാദ്ധം, അനിഴം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധമുള്ള ദിവസമാണ്.

നവംബര്‍ 10 (തുലാം 24, ശനി): രാത്രി 9:59 വരെ തൃക്കേട്ട. ഒപ്പം രാത്രി 10:12 വരെ ശുക്ലപക്ഷ തൃതീയ. മാസത്തിലെ തൃക്കേട്ട, ശുക്ലപക്ഷ തൃതീയ ശ്രാദ്ധം, തൃക്കേട്ട പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. രാത്രി 9: 59 വരെ പിണ്ഡനൂല്‍ദോഷം, വൈകിട്ട് 7:59 മുതല്‍ 11:59 വരെ ഗണ്ഡന്തസന്ധിദോഷം ഇവയുണ്ട്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനല്ല.

നവംബര്‍ 11 (തുലാം 25, ഞായര്‍): രാത്രി 12.01 വരെ മൂലം. ഒപ്പം രാത്രി 11:44 വരെ ശുക്ലപക്ഷ ചതുര്‍ത്ഥി. മാസത്തിലെ മൂലം ശുക്ലപക്ഷ ചതുര്‍ത്ഥി ശ്രാദ്ധം, മൂലം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദീര്‍ഘകാലഫലങ്ങള്‍ പ്രതീക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ ചേര്‍ന്നതല്ല. പണമിടപാടുകള്‍ നടത്തുന്നതിനും എഗ്രിമെന്റുകളില്‍ ഒപ്പിടുന്നതിനും ദിനം ചേര്‍ന്നതല്ല.

നവംബര്‍ 12 (തുലാം 26, തിങ്കള്‍): രാത്രി 2:37 വരെ പൂരാടം. ഒപ്പം രാത്രി 1:50 വരെ ശുക്ലപക്ഷ പഞ്ചമി. മാസത്തിലെ പൂരാടം ശുക്ലപക്ഷ പഞ്ചമി ശ്രാദ്ധം, പൂരാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. പിണ്ഡനൂല്‍ദോഷം ഉള്ളതിനാല്‍ ഇന്നു സംഭവിക്കുന്ന മരണങ്ങള്‍ക്ക് ഉചിതമായ പരിഹാരം വേണ്ടിവരും. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. ദിവസഗുണ വര്‍ദ്ധനയ്ക്ക് ശിവഭജനം നടത്തുക.

നവംബര്‍ 13 (തുലാം 27, ചൊവ്വ): രാത്രി 4:22 വരെ ഉത്രാട്ടം. ഒപ്പം രാത്രി പുലരുന്ന 5:36 വരെ ശുക്ലപക്ഷഷഷ്ഠി, മാസത്തിലെ ഉത്രാടം, ശുക്ലപക്ഷ ഷഷ്ഠിശ്രാദ്ധം, ഉത്രാടം പിറന്നാള്‍ എന്നിവ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധം കുറവാണ്. പണമിടപാടുകള്‍ നടത്തുന്നതിന് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സിസേറിയന്‍ പ്രസവം സാധിച്ചാല്‍ ഒഴിവാക്കുക. ദിവസഗുണ വര്‍ദ്ധനയ്ക്ക് സുബ്രഹ്മണ്യ ഭജനം നടത്തുക.

നവംബര്‍ 14 (തുലാം 28, ബുധന്‍): ദിനം മുഴുവന്‍ തിരുവോണം. ഒപ്പം ദിനം മുഴുവന്‍ ശുക്ലപക്ഷ സപ്തമി. തിരുവോണം പിറന്നാള്‍ ആചരിക്കേണ്ടത് ഇന്നാണ്. ദിവസത്തിന് ശുഭബന്ധമുണ്ട്. യാത്രകള്‍ നടത്തുക, ബിസിനസ്സ് ആരംഭിക്കുക, ഒത്തുതീര്‍പ്പു സംഭാഷണങ്ങള്‍ നടത്തുക. സിസേറിയന്‍ പ്രസവം എന്നിവയ്ക്ക് ദിനം അനുകൂലമാണ്.

നവംബര്‍ 15 (തുലാം 29, വ്യാഴം): കാലത്ത് 8:44 വരെ തിരുവോണം. തുടര്‍ന്ന് അവിട്ടം. ഒപ്പം കാലത്ത് 7:04 വരെ ശുക്ലപക്ഷ സപ്തമി. തുടര്‍ന്ന് അഷ്ടമി. മംഗളകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള ശുഭബന്ധം ദിവസത്തിനില്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. യാത്രകള്‍ നടത്തുക. ചികിത്സകള്‍ ആരംഭിക്കുക എന്നിവയ്ക്കും ദിനം ചേര്‍ന്നതല്ല.

നവംബര്‍ 16 (തുലാം 30, വെള്ളി): പകല്‍ 11:45 വരെ അവിട്ടം. തുടര്‍ന്ന് ചതയം. കാലത്ത് 9:40 വരെ ശുക്ലപക്ഷ അഷ്ടമി. തുടര്‍ന്ന് നവമി. ദിവസത്തിന് ശുഭബന്ധം കുറവാണ്. പുതിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് ദിനം ചേര്‍ന്നതല്ല. സല്‍സന്താനയോഗമുള്ള ദിനമല്ല. സാധിച്ചാല്‍ സിസേറിയന്‍ പ്രസവങ്ങള്‍ ഒഴിവാക്കുക. ദിവസഗുണ വര്‍ദ്ധനയ്ക്ക് മഹാലക്ഷ്മി ഭജനം നടത്തുക.

** ** **

അശ്വതി: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഭരണി: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

കാര്‍ത്തിക: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രോഹിണി: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകയിരം: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവാതിര: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പുണര്‍തം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂയം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ആയില്യം: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മകം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അത്തം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചിത്തിര: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചോതി: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വിശാഖം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അനിഴം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തൃക്കേട്ട: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

മൂലം: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരാടം: ഒകേ്ടാബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രാടം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

തിരുവോണം: നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

അവിട്ടം: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ചതയം: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

പൂരൂരുട്ടാതി: ഒക്‌ടോബര്‍ 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 09-ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

ഉത്രട്ടാതി: ഒക്‌ടോബര്‍ 19-ന് പകല്‍ 08.10 മുതല്‍ 10.20 വരെയും 27-ന് പകല്‍ 08.20 മുതല്‍ 09.40 വരെയും നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

രേവതി: നവംബര്‍ 04-ന് പകല്‍ 08.10 മുതല്‍ 09.10 വരെയും 09 -ന് പകല്‍ 08.10 മുതല്‍ 08.50 വരെയും 14-ന് പകല്‍ 07.30 മുതല്‍ 08.30 വരെയും ശുഭകാര്യങ്ങള്‍ക്കുപയോഗിക്കാം.

വി. സജീവ് ശാസ്താരം
ഫോണ്‍: 9656377700

Ads by Google
Ads by Google
Loading...
TRENDING NOW