Wednesday, July 17, 2019 Last Updated 50 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Oct 2018 10.42 AM

ലിബി ഒറ്റക്കല്ല ഒപ്പം നാല് പേര്‍; ഇതില്‍ രണ്ട് പേര്‍ നിരീശ്വരവാദികള്‍; ഭക്തിയുണ്ടായിട്ടോ അയ്യപ്പെനെ കാണെണമെന്ന ആഗ്രഹമുണ്ടായിട്ടോ അല്ല മല ചവിട്ടുന്നത്: വിവാദമായി ലിബിയുടെ ഫേസ്ബുക്ക് കുറിപ്പ്

facebook post

ശബരിമലയില്‍ പ്രവേശിക്കാനായി എത്തിയ യുവതിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടയുകയും ഇവര്‍ക്കെതിരെ കൈയ്യേറ്റം ഉണ്ടാവുകയും പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് വിശ്വസികള്‍ തടഞ്ഞത്. പിന്നീട് പോലീസ് സ്ഥലത്തെത്തി ഇവരെ പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഭക്തിയുണ്ടായിട്ടോ അയ്യപ്പെനെ കാണെണമെന്ന ആഗ്രഹമുണ്ടായിട്ടോ അല്ല യുവതി ശബരിമലയ്ക്ക് പോകാന്‍ നിശ്ചയിച്ചത്. ഇവിടെമതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കാന്‍ വേണ്ടിയാണ് മല ചവിട്ടുന്നതെന്ന് ലിബി തന്റെ ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.

നാല് പേര്‍ ചേര്‍ന്നാണ് തങ്ങള്‍ ശബരിമലയ്ക്ക ്‌പോകുന്നതെന്നും. താന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ നിരീശ്വരവാദികളും രണ്ട് പേര്‍ വിശ്വാസികളുമാണെന്ന് യുവതി ഫേസ്ബുക്കില്‍ കുറിച്ചു. ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നതെന്നും യുവതി വ്യക്തമാക്കുന്നു. പുനരുദ്ധാ നവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.-യുവതി കുറിച്ചു.

സുഹൃത്തുക്കളെ,

ഞങ്ങള്‍ നാലുപേര്‍ ഇന്ന് ശബരിമലയ്ക്ക് പോകുകയാണ്. അതില്‍ ഞാന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നിരീശ്വരവാദികളും രണ്ടുപേര്‍ വിശ്വാസികളുമാണ്.ശബരിമലയില്‍ പോകാന്‍ അശേഷം ആഗ്രഹം ഉണ്ടായിട്ടല്ല പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍പോലും ഇതുവരെ ഉണ്ടാകാത്തതരത്തില്‍ രണ്ട് കുടുംബങ്ങളുടെ താത്പര്യ സംരക്ഷണാര്‍ത്ഥം ഒരു സുപ്രീംകോടതിവിധിക്കെതിരെ വര്‍ഗ്ഗീയ ധ്രുവീകരണം നടത്തി ജനങ്ങളെ കലാപത്തിനാഹ്വാനം ചെയ്ത് തെരുവിലിറക്കി ചീഫ് ജസ്റ്റിസിനെ ഉള്‍പ്പെടെ പരസ്യമായി തെറിവിളിക്കുകയും റോഡില്‍ തെറിവിളിയും തുണിയഴിച്ച് പ്രകടനം നടത്തലും അരങ്ങേറുകയും ,മുഖ്യമന്ത്രിയെവരെ ജാതിപറഞ്ഞു തെറിവിളിക്കുകയും വിധിയെ അനുകൂലിച്ച നാട്ടിലെ സകല സ്ത്രീകളുടെയും പ്രൊഫൈലുകളില്‍ ഉത്ഭവദോഷം വിളിച്ചോതുന്ന കമന്റുകളിടുകയും അവരുടെഫോട്ടോകളും മറ്റും ദുരുപയോഗം ചെയ്ത് ദുഷ്പ്രചാരണങ്ങള്‍ നടത്തുകയും ശബരിമലക്ക് പോകാന്‍ മാലയിട്ട ഒരു വിശ്വാസിയായ സ്ത്രീയുടെ വീട്ടില്‍ രാത്രി ഭവന ഭേദനത്തിന് ശ്രമിക്കുകയും ഒരുരാഷ്ട്രീയപ്പാര്‍ട്ടിയുടെ സംസ്ഥാന നേതാവ് നടത്തുന്ന ജാഥയില്‍ പൊതുവേദിയില്‍ സ്റ്റേജുകെട്ടി മൈക്കിലൂടെ സ്ത്രീകളെ വലിച്ചുകീറി മുഖ്യമന്ത്രിക്കും ജഡ്ജിക്കും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തുകയും.രാഹുല്‍ ഈശ്വരന്‍ കുറെഗുണ്ടകളുമായി ശബരിമലയില്‍ തമ്പടിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ഭരണഘടനയെയും കോടതിയെയും ജനാധിപത്യത്തെയും ഭരണകൂടത്തെയും പൊതുസമൂഹത്തെയും വെല്ലുവിളിക്കുമ്പോള്‍ ഇവിടെമതാധിപത്യമല്ല ജനാധിപത്യമാണ് എന്ന് ബോധ്യമാക്കികൊടുക്കേണ്ടത് ഓരോപൗരന്റേയും കടമ കൂടിയാണെന്ന ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് ഇങ്ങനെ ശബരിമല യാത്രക്ക് തയാറെടുത്തത്.

പുനരുദ്ധാ നവാദികള്‍ തെരുവിലിറങ്ങി നവോത്ഥാനമൂല്യങ്ങളെയും ജനാധിപത്യത്തെയും വെല്ലുവിളിക്കുമ്പോള്‍ നാം പ്രതികരണശേഷിയില്ലാത്തവരായി നാണം കേട്ട് കഴിയുന്നതിനേക്കാള്‍ ഭേദം ഫാസിസ്റ്റുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടാലും അതാണ് കൂടുതല്‍ അന്തസ് എന്ന് കരുതിയാണ് ഞങ്ങള്‍ ഇറങ്ങുന്നത്.അയോദ്ധ്യ ആവര്‍ത്തിക്കാന്‍ ഇത് യുപിയല്ല കേരളമാണ് എന്ന് ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

ഈ യാത്രയില്‍ ഞങ്ങളില്‍ ആരെങ്കിലുമോ ഞങ്ങള്‍ നാലുപേരുമോ അവസാനിച്ചാലും ഈ കലാപത്തിനും മരണത്തിനുമൊക്കെ ഉത്തരവാദികളായവര്‍ ആരെന്നും അതിന് ആഹ്വാനം ചെയ്തവര്‍ ആരെന്നും വ്യക്തമായ തെളിവുകള്‍ എല്ലാവരുടെയും കൈകളില്‍ ഉണ്ടല്ലോ.?

ഈ യാത്രയില്‍ ശബരിമലവരെ എത്തുമോ എന്നൊന്നും ഞങ്ങള്‍ക്കറിയില്ല. യാത്ര തടസപ്പെട്ടാല്‍ അവിടെ യാത്ര അവസാനിപ്പിക്കും സര്‍ക്കാരിനെതിരെ കേസ് ഫയല്‍ ചെയ്യും. ഞങ്ങളെ തടസപ്പെടുത്തുന്നവര്‍ക്കെതിരെ കേസെടുക്കാനുള്ള ബാധ്യത സര്‍ക്കാരിനുമുണ്ടല്ലോ? അതല്ല ഞങ്ങള്‍ മരണപ്പെടുകയാണെങ്കില്‍ ഈ മുന്നേറ്റം ഏറ്റെടുക്കാന്‍ ആയിരങ്ങളുണ്ടാകും എന്ന ഉത്തമവിശ്വാസത്തോടെതന്നെയാണ് ഞങ്ങള്‍ പോകുന്നത് .മതാധിപത്യം തുലയട്ടെ! ,ഫാസിസം തുലയട്ടെ! ,ജനാധിപത്യം പുലരട്ടെ!

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW