Sunday, February 10, 2019 Last Updated 14 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 09.11 PM

നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ നോക്കി, ഉമ്മവെച്ചു, താലോലിച്ചു, ശേഷം അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു; ഈ അമ്മയ്ക്ക് പറയാനുള്ളത് നാം കേള്‍ക്കണം

Baby Cradle
rep. pic

മഞ്ചേരി : നൊന്തുപെറ്റ കുഞ്ഞിനെ നിറകണ്ണുകളോടെ നോക്കിയും ഉമ്മവെച്ചും താലോലിച്ച ശേഷം യുവതി അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചു. 35 വയസ്സു തോന്നിക്കുന്ന സ്ത്രീയാണ് കുഞ്ഞിനെ ഉപേക്ഷിച്ചു പോയത്. അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

'' ആരെങ്കിലും നോക്കാനുണ്ടായിരുന്നെങ്കില്‍ എന്റെ കുഞ്ഞിനെ ഞാന്‍ ഇവിടെ കൊണ്ടുവരില്ലായിരുന്നു. ഭര്‍ത്താവ് അപകടത്തില്‍ മരിച്ചു, ഉമ്മ തളര്‍ന്നുകിടക്കുകയാണ്. അവരെ ശുശ്രൂഷിക്കാനും ജോലിക്കു പോകാനും കുഞ്ഞിനെ ആരെങ്കിലും നോക്കണം... '' - മെഡിക്കല്‍ കോളജ് ആശുപത്രി അമ്മത്തൊട്ടിലിനു സമീപം കൈക്കുഞ്ഞിനെ ഉപേക്ഷിക്കുന്നതിന് മുന്‍പ് ആശുപത്രി ജീവനക്കാരോട് പറഞ്ഞ വാക്കുകളാണ് ഇത്.

യുവതി ഇങ്ങനെ പറഞ്ഞ വിവരം ജീവനക്കാര്‍ അത്യാഹിത വിഭാഗം നഴ്‌സുമാരെ അറിയിച്ചു. നഴ്‌സുമാര്‍ക്കൊപ്പം എത്തിയപ്പോഴേക്കും കുഞ്ഞിനെ തൊട്ടിലില്‍ വച്ച് ആ അമ്മ പോയിക്കഴിഞ്ഞിരുന്നു. അമ്മത്തൊട്ടിലില്‍ നിന്നു കുഞ്ഞിനെ ഏറ്റെടുത്ത് ഐസിയുവില്‍ പ്രവേശിപ്പിച്ചു. 10 ദിവസം പ്രായവും മൂന്നര കിലോഗ്രാം തൂക്കവുമുള്ള ആണ്‍കുഞ്ഞാണ് ഉപേക്ഷിക്കപ്പെട്ടത്. പ്രാഥമിക പരിശോധനയും കുത്തിവയ്പുമെടുത്തു. തുടര്‍ന്ന് ശിശുക്ഷേമ സമിതി അധികൃതരെ വിവരം അറിയിച്ചു. അവരെത്തി കുഞ്ഞിനെ ഏറ്റുവാങ്ങിയതായി സൂപ്രണ്ട് ഡോ. നന്ദകുമാര്‍ പറഞ്ഞു.

Ads by Google
Tuesday 16 Oct 2018 09.11 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW