Tuesday, May 21, 2019 Last Updated 29 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 06.46 PM

ബിഗ് ബിയും ആമിര്‍ ഖാനും തകര്‍ത്താടുന്ന തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ഗാനം പുറത്തിറങ്ങി

Thugs of Hindostan

അമിതാഭ് ബച്ചന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന തഗ്‌സ് ഓഫ് ഹിന്ദൊസ്ഥാനിലെ ആദ്യ ഗാനം പുറത്തുവിട്ടു. അമിതാഭ് ബച്ചനും ആമിര്‍ഖാനും ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന ഗാനത്തിനി ഈണം നല്‍കിയിരിക്കുന്നത് അജയ് അതുലാണ്. ഷുക്കൗന്ദര്‍ സിംഗും വിശാല്‍ ദദ്‌ലാനിയും ചേര്‍ന്നാലപിച്ചിരിക്കുന്ന ഗാനത്തിന് സോഷ്യല്‍മീഡിയയില്‍ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കത്രീന കൈഫാണ് ചിത്രത്തില്‍ ആമിറിന്റെ നായികാ വേഷത്തിലെത്തുന്നത്. സുരയ്യ എന്ന രാജ്യത്തെ ഏറ്റവും മികച്ച നര്‍ത്തകിയുടെ വേഷമാണ് കത്രീന കൈകാര്യം ചെയ്യുന്നത്.

കത്രീനക്കു പുറമെ ഫാത്തിന സന ഷെയ്ഖ്, ലോയ്ഡ് ഓണ്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സാഫിര എന്ന കഥാപാത്രമായാണ് ഫാത്തിമ എത്തുന്നത്. പോരാളിയുടെ വേഷമായിരിക്കും സാഫിരയുടേത്. കുദാബക്ഷ് എന്ന കഥാപാത്രത്തെയാണ് ബിഗ് ബി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം ആധാരമാക്കിയിരിക്കുന്നത് ഫിലിപ് മെഡോസ് ടെയ്‌ലറുടെ കണ്‍ഫഷന്‍സ് ഓഫ് എ തഗ് ആന്‍ഡ് ദ് കള്‍ട്ട് ഓഫ് തഗ്ഗീ എന്ന പുസ്തകമാണ്. നവംബര്‍ 8 ദീപാവലി റിലീസായി ചിത്രം തിയേറ്ററുകളിലെത്തും

Ads by Google
Ads by Google
Loading...
TRENDING NOW