Friday, June 21, 2019 Last Updated 4 Min 46 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 05.02 PM

കേരളത്തില്‍ വിവോയുടെ വിവോ 11 എത്തി; എല്ലാ റീടെയില്‍ സ്ഥാപനങ്ങളിലും ഫോണ്‍ ലഭ്യമാണ്

vivo v11 in retail store at kerala

വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ വിവോ വി 11 കേരള വിപണിയിലും എത്തി. നിരവധി ഫീച്ചറുകള്‍ അടങ്ങിയ ഫോണിന് 6.3 ഇഞ്ച് ഡിസ്‌പ്ലേയും, ഡ്യൂവല്‍ ക്യാമറയും ലഭ്യമാണ്. മീഡിയാടെക് ഹീലിയോ പി 60 പ്രൊസസറാണ് ഫോണിന്റെ പ്രധാന സവിശേഷത. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പൂര്‍ണമായും ഇന്ത്യയില്‍ അവതരിപ്പിച്ച് വി 11, ഫ്‌ളിപ്പ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്‌റ്റോര്‍, എന്നീ ഓണ്‍ലൈന്‍ വിപണികളില്‍ നിന്നും കേരളത്തില്‍ ഉടനീളമുള്ള എല്ലാ ഓഫ്‌ലൈന്‍ റീടെയില്‍ സ്റ്റോറുകളിലും ലഭ്യമാകും.

6.3 ഇഞ്ച് ഹാലോ ഫുള്‍വ്യൂ ഡിസ്‌പ്ലേയോട് കൂടിയ വി11 ന്റെ സെല്‍ഫി ക്യാമറ 25 മെഗാ പിക്‌സലാണ്. 16 5 മെഗാപിക്‌സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് മറ്റൊരു പ്രത്യേകത. അള്‍ട്രാ എച്ച്ഡി, പിപിടി, പ്രൊഫഷണല്‍, സ്ലോ, ടൈം ലാപ്‌സ് ഫോട്ടോഗ്രഫി, ക്യാമറ ഫില്‍റ്റര്‍, ലൈവ്, എഐ ബൊക്കെ, എഐ സെല്‍ഫി ലൈറ്റിംഗ്, എഐ ബാക്ക് ലൈറ്റ് എച്ച്ഡിആര്‍, ആര്‍ട്ടിഫിഷ്യല്‍ ലോ ലൈറ്റ് മോഡ്, ജന്‍ഡര്‍ ഡിറ്റക്ഷന്‍ തുടങ്ങിയ നിരവധി ഫോട്ടോഗ്രഫി ഫീച്ചറുകളും ഫോണില്‍ കമ്പനി നല്‍കിയിട്ടുണ്ട്.

സ്റ്റാറി നൈറ്റ് ബ്ലാക്ക്, നെബുല പര്‍പ്പിള്‍ എന്നീ നിറങ്ങളില്‍ വിപണിയിലെത്തുന്ന ഫോണിന്റെ വില 22,990 രൂപയാണ്. മീഡിയടെക് ഹീലിയോ പി 60 പ്രോസസര്‍ ശക്തിയേകുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 8.1 അടിസ്ഥാനമാക്കിയ ഫണ്‍ ടച്ച് 4.5 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുക. 6ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജും ഉണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് 256ജിബി വരെ വികസിപ്പിക്കുവാനും സാധിക്കുന്നു.

നിരവധി പ്രീ ഇന്‍സ്റ്റാള്‍ട് ആപ്പുകളും കമ്പനി ഫോണില്‍ ആഡ് ചെയ്തിട്ടുണ്ട്. ഫോണ്‍ ആദ്യമായി പുറത്തിറക്കുന്നതിനോടനുബന്ധിച്ച് കാപ്പിറ്റല്‍ഫസ്റ്റ് ഉപയോക്താക്കള്‍ക്ക് അഞ്ച് ശതമാനം ക്യാഷ്ബാക്കും, എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 2000 രൂപ ക്യാഷ്ബാക്കും പേടിഎം മാള്‍ ക്യൂആര്‍കോഡ് ഉപയോഗിച്ച് ഫോണ്‍വാങ്ങുന്നവര്‍ക്ക് 2000 രീപ ക്യാഷ് ബാക്കും ലഭിക്കുന്നതാണ്.

ആറ് മുതല്‍ എട്ട് മാസം വരെയുള്ള ഫോണുകള്‍ക്ക് ബൈബാക്ക് ഗ്യാരന്റിയും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ആറ് മാസത്തേക്ക് സൗജന്യമായുള്ള വണ്‍ ടൈം സ്‌ക്രീന്‍ റീപ്ലേസ്‌മെന്റ് കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. നോ കോസ്റ്റ് ഇഎംഐയും ലഭ്യമാണ്.

Ads by Google
Ads by Google
Loading...
TRENDING NOW