Monday, May 20, 2019 Last Updated 2 Min 58 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 03.56 PM

യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യക്ക് അംഗത്വം

uploads/news/2018/10/257285/eup161018a.jpg

ജനീവ: ഐക്യരാഷ്ര്ട സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്ക് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടു. 2019 ജനുവരി ഒന്ന് മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് അംഗത്വം. ഏഷ്യന്‍പസഫിക് വിഭാഗത്തില്‍ 188 വോട്ടുകള്‍ സ്വന്തമാക്കിയാണ് ഇന്ത്യ കൗണ്‍സിലിലേക്കുള്ള യോഗ്യത നേടിയത്. ഏഷ്യന്‍പസഫിക് മേഖലയില്‍ നിന്നും ഇന്ത്യയ്ക്ക് പുറമെ ബഹ്‌റൈന്‍, ബംഗ്ലാദേശ്, ഫിജി, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും അംഗത്വത്തിനായി ശ്രമിച്ചിരുന്നു.

മനുഷ്യാവകാശ കൗണ്‍സിലിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുന്നതിനായിരുന്നു തെരഞ്ഞടുപ്പ് നടന്നത്. ആകെ 193 അംഗങ്ങളുള്ള യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 18 രാജ്യങ്ങളാണ് അംഗങ്ങളായി എത്തുന്നത്. രഹസ്യ ബാലറ്റ് സ്വഭാവമുള്ള തെരഞ്ഞെടുപ്പില്‍ രാജ്യങ്ങള്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്കു വേണ്ടിയിരുന്നത്.

ജോര്‍ജ് ജോണ്‍

Ads by Google
Tuesday 16 Oct 2018 03.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW