Wednesday, June 12, 2019 Last Updated 21 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 03.29 PM

വാട്ടര്‍ഡ്രോപ് നോച്ച്, 24 എംപി സെല്‍ഫി ക്യാമറ, 6GB റാം; വരുന്നു വിവോ Z3i

vivo z3i announced with waterdrop notch dual rear cameras

വിവോ Z3i ചൈനീസ് വിപണിയിലെത്തി. കഴിഞ്ഞ ദിവസം ഇന്ത്യയില്‍ പുറത്തിറക്കിയ വിവോ V11-ന്റെ റീബ്രാന്‍ഡ് ചെയ്ത പതിപ്പാണിത്. ഒക്ടാകോര്‍ മീഡിയടെക് P60 SoC, 6GB റാം, 128 GB സ്‌റ്റോറേജ് എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.

മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വികസിപ്പിക്കാനും കഴിയും. വിവോ Z3i-യുടെ വില 2398 യുവാന്‍ (ഏകദേശം 25000 രൂപ) ആണ്. ചൈനയ്ക്ക് പുറത്തുള്ള വിപണികളില്‍ ഫോണ്‍ എന്നെത്തുമെന്നതിനെ കുറിച്ച് സ്ഥിരീകരണമില്ല.

വാട്ടര്‍ഡ്രോപ് നോച്ചോട് കൂടിയ 6.3 ഇഞ്ച് ഡിസ്‌പ്ലേ. 19.5:9 ആസ്‌പെക്ട് റേഷ്യോ, FHD+ റെസല്യൂഷന്‍ എന്നിവ പ്രധാന സവിശേഷതകളാണ്. രണ്ട് ക്യാമറകൾ പിന്നിലുണ്ട്. 12 MP പ്രൈമറി സെന്‍സറും 2MP സെക്കന്‍ഡറി സെന്‍സറുമാണവ. സെല്‍ഫി ക്യാമറ 24 MP ആണ്.

ഡ്യുവൽ സിം, ബ്ലൂടൂത്ത് 4.2, ജിപിഎസ്, ഫണ്‍ടച്ച് OS 4.5 UI ഔട്ട് ഓഫ് ദി ബോക്‌സോട് കൂടിയ ആന്‍ഡ്രോയ്ഡ് 8.1 ഒറിയോ എന്നിവയും ഫോണിനെ മികച്ചതാക്കുന്നു.ഫാസ്റ്റ് ചാര്‍ജിംഗ് സവിശേഷതയുള്ള 3315 mAh ബാറ്ററിയാണ് ഇതിൽ. അറോറ ബ്ലൂ, മില്ലെനിയം പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW