Wednesday, June 12, 2019 Last Updated 19 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Oct 2018 02.52 PM

വണ്‍പ്ലസ് 6 ടി സ്മാര്‍ട്‌ഫോണിന്റെ പ്രീ-ബുക്കിങ് തുടങ്ങി

oneplus 6t pre booking started launch october 30

വണ്‍ പ്ലസിന്റെ വണ്‍പ്ലസ് 6 ടി സ്മാര്‍ട്‌ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിച്ചു. ആന്‍ഡ്രോയ്ഡ് പൈയില്‍ പുറത്തിറങ്ങുന്ന ആദ്യ നോണ്‍-പിക്സല്‍ സ്മാര്‍ട്ട് ഫോൺ എന്ന പ്രത്യേകതയും ഫോണിനുണ്ട്. ഈ മാസം 30 ന് പുറത്തിറക്കുന്ന ഫോണ്‍ നവംബര്‍ രണ്ട് മുതല്‍ വാങ്ങാന്‍ സാധിക്കും.

സ്‌ക്രീന്‍ അണ്‍ലോക്ക് സാങ്കേതികവിദ്യ, 3700 എംഎഎച്ച് ബാറ്ററി, വണ്‍ പ്ലസിന്റെ ഫാസ്റ്റ് ചാര്‍ജ് ടെക്നോളജി എന്നിവ ഫോണിന്റെ പ്രത്യേകതകളാണ്. വണ്‍ പ്ലസ് എക്സ്‌ക്ലൂസീവ് ഓഫ്ലൈന്‍ സ്റ്റോറുകള്‍, ആമസോണ്‍, ക്രോമ ഔട്ട്ലെറ്റുകള്‍ എന്നിവിടെ വണ്‍പ്ലസ് 6 ടിയുടെ പ്രീ ലോഞ്ച് ബുക്കിങ് ലഭ്യമാണ്.

ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡ് വാങ്ങിയാൽ സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പന ആരംഭിക്കുമ്പോള്‍ ഇത് റെഡീം ചെയ്യാനാകും. മറ്റു ഓഫറുകളും ഇതിനോടൊപ്പം ഉണ്ട്. പ്രീ-ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് 1490 രൂപ വിലയുള്ള വണ്‍ പ്ലസിന്റെ ടൈപ്പ് സി ബുള്ളറ്റ് ഇയര്‍ഫോണുകളും 500 രൂപയുടെ ആമസോണ്‍ പേ ബാലന്‍സും ലഭിക്കും.

Ads by Google
Ads by Google
Loading...
TRENDING NOW